പുഞ്ച​പ്പാ​ട​ത്തെ അ​പ​ക​ട ​വ​ള​വ് മ​ര​ണ​പാ​ത​യൊ​രു​ക്കു​ന്നു
Thursday, October 29, 2020 12:37 AM IST
ഒ​റ്റ​പ്പാ​ലം: അ​പ​ക​ട​ങ്ങ​ളു​ടെ കൊ​ടും​വ​ള​വ് പു​ഞ്ച​പ്പാ​ട​ത്ത് മ​ര​ണ​പാ​ത​യൊ​രു​ക്കു​ന്നു. ക​ട​ന്പ​ഴി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന പു​ഞ്ച​പ്പാ​ട​ത്താ​ണ് അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്ന കൊ​ടും​വ​ള​വു​ള്ള​ത്. പാ​ല​ക്കാ​ട്ടു​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​യ്ക്കു​ള്ള എ​ളു​പ്പ​വ​ഴി​യാ​യ​തി​നാ​ൽ തി​ര​ക്ക് കൂ​ടി​യ സ​ഞ്ചാ​ര​പാ​ത​യാ​ണി​ത്.

ദേ​ശീ​യ​പാ​ത​യു​ടെ പ​ണി ന​ട​ക്കു​ന്ന​തി​ന്നാ​ൽ അ​തു​വ​ഴി പോ​യി​രു​ന്ന കൂ​റ്റ​ൻ ച​ര​ക്കു​വാ​ഹ​ന​ങ്ങ​ൾ ഈ ​പാ​ത​യി​ലൂ​ടെ പോ​കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ എ​സ് വ​ള​വാ​ണ് വ​ൻ​അ​പ​ക​ടം വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് വ​ലി​യ പേ​ടി​സ്വ​പ്ന​മാ​യി പാ​ത മാ​റി. തു​ട​ർ​ച്ച​യാ​യി അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് സം​സ്ഥാ​ന​പാ​ത​യി​ലെ ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​ഭീ​ഷ​ണി ഇ​വി​ടു​ത്തെ കൊ​ടും​വ​ള​വാ​ണ്. നി​ല​വി​ൽ വ​ലി​യ അ​പ​ക​ട​ങ്ങ​ൾ ഇ​വി​ടെ 20നു​പു​റ​ത്താ​ണ്. ചെ​റി​യ അ​പ​ക​ട​ങ്ങ​ൾ​ക്കും ക​ണ​ക്കു​ക​ളി​ല്ല.

സ്കൂ​ട്ട​റി​ന് മു​ക​ളി​ലേ​ക്ക് ച​ര​ക്കു​ലോ​റി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം ഏ​താ​നും​മാ​സം മു​ന്പ് ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ശ​രം പോ​ലെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ഇ​വി​ടെ കാ​ത്തി​രി​ക്കു​ന്ന​ത് എ​സ് രൂ​പ​ത്തി​ലു​ള്ള റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യാ​ണ്. താ​ര​ത​മ്യേ​ന വീ​തി​കു​റ​ഞ്ഞ റോ​ഡ് വ​ലി​യ വ​ള​വും ഇ​റ​ക്ക​വും ചേ​ർ​ന്ന​താ​ണ്. മു​ണ്ടൂ​ർ-​തൂ​ത റോ​ഡ് വി​ക​സ​ന​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തീ​ക്ഷ. പ​ദ്ധ​തി​പ്ര​കാ​രം റോ​ഡ് നാ​ലു​വ​രി പാ​ത​യാ​വു​മെ​ന്ന​തി​നാ​ലാ​ണി​ത്. പ്ര​ധാ​ന വ​ള​വു​ക​ൾ നി​വ​ർ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി ത​ന്നെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

റോ​ഡ് ന​വീ​ക​ര​ണം സം​ബ​ന്ധി​ച്ച് പു​റ​ത്തു​വി​ട്ട ആ​ദ്യ​പ​ദ്ധ​തി രേ​ഖ​യി​ൽ വ​ള​വ് ഒ​ഴി​വാ​ക്കി​യു​ള്ള പാ​ത നി​ർ​മാ​ണ​മാ​ണു​ള്ള​ത്. ഇ​ത് നാ​ട്ടു​കാ​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ ന​ല്കു​ന്നു. നാ​ല് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ അ​ഞ്ചു കൊ​ടും​വ​ള​വു​ക​ൾ ഇ​വി​ടെ​യു​ണ്ട്. ര​ണ്ടെ​ണ്ണം പു​ഞ്ച​പ്പാ​ട​ത്തും ഒ​രെ​ണ്ണം നി​ല​വി​ളി​ക്കു​ന്നി​ലും ര​ണ്ടെ​ണ്ണം മം​ഗ​ലാം​കു​ന്നി​ലു​മാ​ണ്. ഇ​രു​വ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം കാ​ണാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ മു​ഖാ​മു​ഖം എ​ത്തു​ക​യും ത​ല​നാ​രി​ഴ​യ്ക്ക് കൂ​ട്ടി​യി​ടി ഒ​ഴി​വാ​കാ​റു​മു​ണ്ട്. പു​ഞ്ച​പ്പാ​ട​ത്തെ സ്ഥി​രം അ​പ​ക​ട വ​ള​വി​നു പു​റ​മേ യു​പി സ്കൂ​ൾ വ​ള​വും കീ​റാ​മു​ട്ടി​യാ​ണ്. കാ​ല​ഭേ​ദ​ങ്ങ​ളി​ല്ലാ​തെ ത​ക​ർ​ച്ച​യു​ടെ പി​ടി​യി​ലാ​യി​രു​ന്ന പാ​ത അ​ടു​ത്ത​കാ​ല​ത്താ​ണ് ബി​എം​സി​സി നി​ല​വാ​ര​ത്തി​ൽ പ​ണി​ക​ഴി​പ്പി​ച്ച​ത്. ഇ​തോ​ടു​കൂ​ടി​യാ​ണ് വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും വ​ർ​ധി​ച്ച​ത്.
റോ​ഡി​ന്‍റെ ശേ​ഷി​യും പ​രി​മി​ത​മാ​ണെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം. തു​ട​ർ​ച്ച​യാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​യു​ക്ത ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി വ​ള​വു​ക​ൾ നി​വ​ർ​ത്ത​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു.

അ​പ​ക​ട​വ​ള​വ് സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ ഉ​ട​നീ​ളം സ്ഥാ​പി​ച്ചെ​ങ്കി​ലും അ​പ​ക​ട​ത്തി​ന് കു​റ​വു​ണ്ടാ​യി​ല്ല. വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത​യും ദൂ​ര​ക്കാ​ഴ്ച​യി​ല്ലാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു​ണ്ട​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ പ​രി​മി​തി അ​റി​യാ​തെ കു​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടം ഉ​റ​പ്പാ​ണ്. വ​ള​വു​ക​ൾ എ​ത്ര​യും​വേ​ഗം നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ഴും നി​റ​വേ​റ്റാ​തെ കി​ട​ക്കു​ക​യാ​ണ്. കൊ​ടും വ​ള​വ് നി​വ​ർ​ത്താ​തെ നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ച്ചി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കി​ല്ല. വ​ള​വ് നി​വ​ർ​ത്ത​ൽ മാ​ത്ര​മാ​ണ് പ​രി​ഹാ​ര​മാ​യി​ട്ടു​ള്ള​ത്.
കൂ​ടാ​തെ സ്പീ​ഡ് ബ്രേ​ക്ക​ർ സ്ഥാ​പി​ച്ചാ​ൽ വേ​ഗം കു​റ​യാ​നും കാ​ര​ണ​മാ​കും.