വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ​വീ​ട് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 29, 2020 11:45 PM IST
മ​ണ്ണാ​ർ​ക്കാ​ട്: വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​ക​ൽ​വീ​ട് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള​രെ സ​ങ്കീ​ർ​ണ​മാ​യ ഒ​രു സ​മൂ​ഹ​ത്തി​ലാ​ണ് ഇ​ന്ന് നാം ​ജീ​വി​ക്കു​ന്ന​ത്. ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ ന​ട​ക്കു​ന്ന​തെ​ല്ലാം യാ​ന്ത്രി​ക​മാ​ണ്.
തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്ക് യാ​തൊ​രു വി​ല​യും ന​ല്കാ​ത്ത നി​ര​വ​ധി​പേ​രാ​ണ് സ​മൂ​ഹ​ത്തി​ലു​ള്ള​ത്. ഇ​ത്ത​രം കു​ടും​ബ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തോ​ടെ​യും ശാ​രീ​രി​ക അ​വ​ശ​ത​ക​ളോ​ടെ​യും ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന ധാ​രാ​ളം വ​യോ​ജ​ന​ങ്ങ​ളു​ണ്ട്. ഇ​വ​ർ​ക്ക് പ​ക​ൽ​വീ​ട് ആ​ശ്വാ​സ​മാ​കു​മെ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം.​പി പ​റ​ഞ്ഞു.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​സെ​യ്ത​ല​വി സ്വാ​ഗ​തം പ​റ​ഞ്ഞു.
ത​ച്ച​നാ​ട്ടു​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ക​മ​റു​ൽ ലൈ​ല, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ പാ​റ​ക്കോ​ട്ടി​ൽ, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ ചെ​യ​ർ​മാ​ൻ പി.​അ​ല​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ത​ച്ച​നാ​ട്ടു​ക​ര പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​റ്റ​ബീ​വി, ബ്ലോ​ക്ക് മെം​ബ​ർ അ​വ​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​ടി.​ജ​ലീ​ൽ മാ​സ്റ്റ​ർ, എ.​കെ.​വി​നോ​ദ്, ര​ജ​നി​പ്രി​യ, സെ​യ് ലാബി, ര​മ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ്ഥ​ലം വി​ട്ടു​ന​ല്കി​യ വി.​ഖാ​ലി​ദാ​ജി​യെ എം​പി ആ​ദ​രി​ച്ചു.