മധ്യവയസ്ക്കന്‍റെ മരണം: തെളിവെടുപ്പ് നടത്തി
Thursday, October 29, 2020 11:47 PM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ: എ​രു​ത്തേ​ന്പ​തി​യി​ൽ ക​ത്തി​നെ​ഞ്ചി​ൽ തു​ള​ച്ചു​ക​യ​റി മ​ര​ണപ്പെ​ട്ട മ​ധ്യ​വ​യ​സ്ക്ക​ന്‍റെ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ആ​ർ.​വി പു​തൂ​ർ സു​ബ്ബ​യ്യ​ന്‍റെ മ​ക​ൻ കാ​ളി​യ​പ്പ​ൻ (60) നാ​ണ് അ​ബ​ദ്ധ​ത്തി​ൽ കു​ത്തേ​റ്റ​ത്.
മ​ദ്യ​പാ​നി​യാ​യ പി​താ​വ് ഇ​ട​യ്ക്കി​ടെ വീ​ട്ടി​ലെ​ത്തി ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും മ​ർ​ദി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വ​ഴ​ക്കി​ടു​ന്ന​തി​നി​ടെ മ​ക​ൾ മാ​ല​തി പ​ച്ച​ക്ക​റി അ​രി​യു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യാ​ണ് പി​താ​വി​ന്‍റെ നെ​ഞ്ചി​ൽ തു​ള​ഞ്ഞു ക​യ​റി​യ​ത്.
പി​ന്നീ​ട് അ​റ​സ്റ്റി​ലാ​യ മ​ക​ൾ മാ​ല​തി​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കോ ​വി​ഡ് നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ക​ണ്ണൂ​ർ ജ​യി​ലേ​ക്ക് റി​മാ​ൻ​ഡി​ല​യ​ച്ചു.