മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഒ​രു കോ​ടി
Thursday, October 29, 2020 11:47 PM IST
മ​ണ്ണാ​ർ​ക്കാ​ട്: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മീ​ണ റോ​ഡു ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എ​ൻ ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു.
വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണം. 10 റോ​ഡു​ക​ളാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും വേ​റെ​യും ചി​ല റോ​ഡു​ക​ൾ അ​നു​മ​തി​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു. അ​ല​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ
കൂ​മ​ഞ്ചി​റ പൂ​ക്കോ​ട​ൻ കു​ള​ന്പ് റോ​ഡ് 10 ല​ക്ഷം രൂ​പ, ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​ക്കൂ​ടം മാ​റ​ന​ട്ടി പാ​റ​റോ​ഡ് 10 ല​ക്ഷം രൂ​പ. തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കോ​ട് മേ​ലാ​മു​റി റോ​ഡ് 10 ല​ക്ഷം രൂ​പ, കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോ​താ​ളം ചോ​ല കൂ​മ​ഞ്ചീ​രി​ക്കു​ന്ന് റോ​ഡ് 10 ല​ക്ഷം രൂ​പ .
മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ എം​ഇ​ടി സ്കൂ​ൾ കൊ​ന്ന​ക്കോ​ട് റോ​ഡ് 10 ല​ക്ഷം രൂ​പ. കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​ല്ലി പാ​ല​ക്ക​ണ്ണി അ​ന്പ​ല​പ്പ​ടി റോ​ഡ് ല​ക്ഷം രൂ​പ. അ​ഗ​ളി പ​ഞ്ചാ​യ​ത്തി​ലെ പു​ലി​യ​റ തെ​ക്കേ പു​ലി​യ​റ റോ​ഡ്10 ല​ക്ഷം രൂ​പ.
പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ട്ട​ണ​യ്ക്ക​ൽ റോ​ഡ് 10 ല​ക്ഷം രൂ​പ. ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ത്താ​ള​ക്ക​ണ്ടി അ​ധ്വാ​ന​പ്പെ​ട്ടി റോ​ഡ് 10 ല​ക്ഷം രൂ​പ തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ന്പം​കു​ന്ന് ക​നാ​ൽ റോ​ഡ് 10 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം നടത്തി

മ​ണ്ണാ​ർ​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ കൊ​ണ്ട് നി​ർ​മ്മി​ക്കു​ന്ന തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ മെ​ഴു​കം​പാ​റ പു​ഞ്ച​ക്കോ​ട് റോ​ഡ് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. നി​ർ​മ്മാ​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സീ​മ കൊ​ങ്ങ​ശ്ശേ​രി നി​ർ​വ്വ​ഹി​ച്ചു.​തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സാ​വി​ത്രി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​ന്പ​ർ അ​ല​വി ,വാ​ർ​ഡ് മെ​ന്പ​ർ രാ​ധാ​കൃ​ഷ്ണ​ൻ ,ടി .​കെ. സു​നി​ൽ ,പി.​രാ​ധാ​കൃ​ഷ്ണ​ൻ ,ഭാ​സ്ക​ര​ൻ മു​ണ്ട​ക്ക​ണ്ണി ,മു​രു​ക​ദാ​സ് എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു.