നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു വീ​ഴു​ന്ന​ത് പ​രി​ഭ്രാ​ന്തി സൃഷ്ടിക്കുന്നു
Thursday, October 29, 2020 11:47 PM IST
ക​ല്ല​ടി​ക്കോ​ട്: നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു വീ​ഴു​ന്ന​തും ത​ള​ർ​ന്ന് രോ​ഗാ​തു​ര​മാ​കു​ന്ന​തും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ക​രി​ന്പ​യി​ലെ അ​യ്യ​പ്പ​ൻ​കോ​ട്ട,എ​രു​മേ​നി,വെ​ട്ടം ഭാ​ഗ​ത്താ​ണ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി നാ​യ്ക്ക​ൾ ശോ​ഷി​ച്ച് അ​വ​ശ​രാ​യി ച​ത്തു വീ​ണ് അ​ഴു​കി​യ നി​ല​യി​ലാ​വു​ന്ന​ത്. നാ​യ്ക്ക​ളി​ൽ പ്ര​ത്യേ​ക വൈ​റ​സ് രോ​ഗ​മു​ണ്ടോ എ​ന്നും സം​ശ​യി​ക്കു​ന്നു. ക​രി​ന്പ​യി​ൽ ഇ​തി​ന​കം ധാ​രാ​ളം നാ​യ്ക്ക​ൾ​ക്കു രോ​ഗം ബാ​ധി​ച്ച​താ​യാ​ണു ക​രി​ന്പ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഷ​മീ​റും പ്ര​ജു​വും പ​റ​യു​ന്ന​ത്. ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ കി​ട​ന്ന നാ​യ്ക്ക​ളു​ടെ ജ​ഡം നാ​ട്ടു​കാ​ർ​ക്ക് ഉ​പ​ദ്ര​വ​മാ​യ​തോ​ടെ, ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ൽ ത​ന്നെ പ​ത്തോ​ളം നാ​യ്ക്ക​ളെ ഇ​വ​ർ കു​ഴി​ച്ചി​ട്ടു.
പ​ട​രു​ന്ന ഈ ​രോ​ഗ​ത്തി​ന്‍റെ കാ​ര​ണ​മോ, എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്നോ ആ​ർ​ക്കു​മ​റി​യി​ല്ല. നാ​യ്ക്ക​ൾ ച​ത്തു വീ​ഴു​ന്ന കാ​ര്യം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.​പ​രി​ശോ​ധ​ന​ക്ക് ജി​ല്ലാ മൃ​ഗ സം​ര​ക്ഷ​ണ ഓ​ഫീ​സി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​വി​ടെ​നി​ന്നും മ​ട​ക്കി. ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്ക​ൽ, ഛർ​ദ്ദി, വ​യ​റി​ള​ക്കം,അ​വ​ശ​ത​യോ​ടെ കി​ട​ക്ക​ൽ എ​ന്നി​വ​യാ​ണു നാ​യ്ക്ക​ളി​ൽ ക​ണ്ടു വ​രു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ നാ​യ​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കു​ന്ന​തു ആ​ളു​ക​ളി​ൽ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തു​ക​യാ​ണ്. രോ​ഗം പി​ടി​പെ​ട്ട് അ​വ​ശ​നി​ല​യി​ലാ​കു​ന്ന നാ​യ​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ചാ​കു​ക​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.