കൊഴിഞ്ഞാന്പാറ ഡിവിഷൻ
Tuesday, December 1, 2020 12:09 AM IST
കൊ​ഴി​ഞ്ഞാ​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡും ന​ല്ലേ​പ്പി​ള്ളി​യി​ലെ 19, വ​ട​ക​ര​പ്പ​തി​യി​ലെ എ​ട്ട്, എ​ല​പ്പു​ള്ളി​യി​ലെ ഒ​ന്പ​തും വാ​ർ​ഡു​ക​ൾ അ​ട​ങ്ങു​ന്ന​താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൊ​ഴി​ഞ്ഞാ​ന്പാ​റ ഡി​വി​ഷ​ൻ. ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ​മാ​ണ്. ന​ല്ലേ​പ്പി​ള്ളി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ മി​നി മു​ര​ളി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ജ​ന​താ​ദ​ൾ-​എ​സ് ന​ല്ലേ​പ്പി​ള്ളി പ​ഞ്ചാ​യ​ത്ത് മ​ഹി​ളാ ക​മ്മി​റ്റി​യു​ടെ മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.
സു​മ​തി അ​രു​ണ്‍​പ്ര​സാ​ദാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തു​ള്ള​ത്. കൊ​ഴി​ഞ്ഞാ​ന്പാ​റ മു​ൻ പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റും ഡി​സി​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എ​ൻ.​വി. മ​യി​ൽ​സ്വാ​മി​യു​ടെ മ​രു​മ​ക​ളു​മാ​ണ്. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ.​എം. അ​രു​ണ്‍​പ്ര​സാ​ദാ​ണ് ഭ​ർ​ത്താ​വ്. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​മാ​യ ജ​യ ഓ​മ​ന​ക്കു​ട്ട​നാ​ണ് എ​ൻ​ഡി​എ​യ്ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ഒ​ബി​സി മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​കെ. ഓ​മ​ന​ക്കു​ട്ട​ന്‍റെ ഭാ​ര്യ​യാ​ണ്.