വാ​ഹ​ന മോ​ഷ​ണ​സം​ഘ​ത്തി​ലെ മൂ​ന്നുപേർ പിടിയിൽ
Tuesday, December 1, 2020 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ: ആ​ഢം​ന്പ​ര വാ​ഹ​ന മോ​ഷ​ണ​സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൂ​ത്തു​ക്കു​ടി കു​ല​ശേ​ഖ​ര​ന​ല്ലൂ​ർ സു​രേ​ന്ദ്ര​ൻ (23), ധ​ർ​മ​പു​രി ശ​ക്തി (22), തി​രു​നെ​ൽ​വേ​ലി നാ​ങ്കു നേ​രി വി​ജ​യ​രാ​ജ് (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
മ​ധു​ക്ക​ര പോ​ലീ​സ് സീ​ര​പ്പാ​ള​യം ആ​പ്പി​ൾ ഗാ​ർ​ഡ​ൻ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നു​രു​ന്ന കാ​റി​ന​രി​കി​ൽ പോ​യി നോ​ക്കി​യ​പ്പോ​ൾ കാ​റി​ലി​രു​ന്ന മൂ​ന്നു യു​വാ​ക്ക​ൾ ഇ​റ​ങ്ങി ഓ​ടി​യ​തു ക​ണ്ട് കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു പേ​രെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വാ​ഹ​ന മോ​ഷ്ടാ​ക്ക​ളാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.
മ​ധു​ക്ക​ര മാ​ർ​ക്ക​റ്റി​ൽ ടി.​എ​ൻ.99 എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​യി​രു​ന്ന ഇ​വ​ർ കൃ​ത്യ​മാ​യ വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ​അ​രി​കി​ൽ ഷൈ​ൻ ഓ​ട്ടോ ഗാ​രേ​ജ് എ​ന്ന പേ​രി​ൽ വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന സാ​ദി​ഖ്, ഇ​മ്രാ​ൻ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് ത​നി​യെ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ൾ പ​ക​ലി​ൽ നോ​ക്കി വെ​ച്ച് രാ​ത്രി​യി​ൽ മോ​ഷ്ടി​ക്കാ​ൻ തു​ട​ങ്ങി.
വി​ല കു​റ​വു​ള്ള കാ​റു​ക​ൾ മോ​ഷ്ടി​ച്ചാ​ൽ കു​റ​ഞ്ഞ വി​ല​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​വ​ർ ഓ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഢം​ന്പ​ര വാ​ഹ​ന​ങ്ങ​ൾ മോ​ഷ്ടി​ക്കാ​ൻ തു​ട​ങ്ങി.
ഇ​ങ്ങ​നെ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ യെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.​പ​രി​ശോ​ധ​ന​യ്ക്കി​ടെ ര​ക്ഷ​പ്പെ​ട്ടോ​ടി​യ മോ​ഷ​ണ​സം​ഘ​ത്തി​ലെ ദി​നേ​ഷ്, ഇ​മ്രാ​ൻ, സാ​ദി​ഖ് എ​ന്നി​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.​ഇ​വ​രി​ൽ നി​ന്നും 2 കോ​ടി രൂ​പ മ​തി​പ്പു വ​രു​ന്ന 11 കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.