ട്ര​യ​ൽ റ​ണ്‍ തു​ട​ങ്ങി
Wednesday, December 2, 2020 12:32 AM IST
മം​ഗ​ലം​ഡാം: മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ ട്ര​യ​ൽ റ​ണ്‍ തു​ട​ങ്ങി. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മ​ണ്ണെ​ടു​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ണ​തോ​തി​ൽ ആ​കും.

ട്ര​യ​ൽ റ​ണ്‍ വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​രാ​ർ ക​ന്പ​നി​യാ​യ ദ​ർ​ത്തി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മ​ണി​മേ​നോ​ൻ പ​റ​ഞ്ഞു. റി​സ​ർ​വോ​യ​റി​ലെ പൊ​ൻ​ക​ണ്ടം ക​ട​പ്പാ​റ റോ​ഡി​ൽ കു​ന്ന​ത്ത് ഗേ​റ്റ് ജം​ഗ്ഷ​ന​ടു​ത്താ​ണ് ട്ര​യ​ൽ റ​ണ്‍ ന​ട​ക്കു​ന്ന​ത്.

ഡാ​മി​ന്‍റെ ക​ട​വ് ഭാ​ഗ​ത്ത് മൂ​ന്നാ​ഴ്ച മു​ന്പ് ഇ​റ​ക്കി​യ കൂ​റ്റ​ൻ ക​ട്ട​ർ സ​ക്ഷ​ൻ ഡ്ര​ഡ്ജ​ർ ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വ​ലി​ച്ചാ​ണ് ഈ ​ഭാ​ഗ​ത്തേ​ക്ക് എ​ത്തി​ച്ച​ത്. പൈ​പ്പ് ലീ​ക്ക് തു​ട​ങ്ങി​യ പോ​രാ​യ്മ​ക​ൾ ട്ര​യ​ൽ റ​ണ്ണി​ൽ പ​രി​ഹ​രി​ക്കും.

ഡ്ര​ഡ്ജ​ർ ഫു​ൾ റ​ണ്ണി​ലാ​യാ​ൽ 24 മ​ണി​ക്കൂ​റും മ​ണ്ണെ​ടു​ക്ക​ൽ തു​ട​രും. ക​ര ഭാ​ഗ​ത്തു നി​ന്നും 300 മീ​റ്റ​ർ മാ​റി റി​സ​ർ​വോ​യ​റി​ലെ താ​ഴ്ന്ന ഭാ​ഗ​ത്താ​ണ് ഇ​പ്പോ​ൾ ഡ്ര​ഡ്ജ​ർ നി​ർ​ത്തി​യി​ട്ടു​ള്ള​ത്.

ഡ്ര​ഡ്ജ​ർ വ​ഴി അ​ടി​യി​ൽ നി​ന്നും വ​ലി​ച്ചെ​ടു​ക്കു​ന്ന മ​ണ്ണും ചെ​ളി​യും മ​ണ​ലും മ​റ്റു അ​വ​ശി​ഷ്ട​ങ്ങ​ളു​മെ​ല്ലാം വ​ലി​യ പൈ​പ്പ് വ​ഴി ക​ര ഭാ​ഗ​ത്ത് നി​ർ​മ്മി​ച്ചി​ട്ടു​ള്ള താ​ല്ക്കാ​ലി​ക ബ​ണ്ടി​നു​ള്ളി​ൽ എ​ത്തും. ക​റു​ത്ത ക​ട്ടി​യു​ള്ള ചെ​ളി വെ​ള്ളം പോ​ലെ​യാ​ണ് പൈ​പ്പ് വ​ഴി മ​ണ്ണ് ബ​ണ്ടി​നു​ള്ളി​ൽ എ​ത്തു​ന്ന​ത്. ഇ​വി​ടെ കു​ന്നു​കൂ​ടു​ന്ന മ​ണ്ണ് പി​ന്നീ​ട് ടി​പ്പ​റു​ക​ളി​ൽ ഡാ​മി​ലെ ക​ട​വി​ന​ടു​ത്തെ യാ​ർ​ഡു​ക​ളി​ലേ​ക്ക് മാ​റ്റും. യാ​ർ​ഡി​ൽ വെ​ച്ചാ​ണ് മ​ണ്ണ്, ക​ളി​മ​ണ്ണ്, മ​ണ​ൽ മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ക.

ഇ​തി​നാ​യു​ള്ള പ്ലാ​ന്‍റ് യാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കും. ബ​ണ്ടി​ൽ നി​റ​യു​ന്ന ചെ​ളി​വെ​ള്ളം ഏ​താ​നും മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വെ​ച്ച് പി​ന്നീ​ട് വെ​ള്ളം തെ​ളി​യു​ന്പോ​ൾ റി​സ​ർ​വോ​യ​റി​ലേ​ക്ക് ത​ന്നെ തു​റ​ന്നു വി​ടു​ന്ന വി​ധ​മാ​ണ് പ​ദ്ധ​തി​ക​ളു​ടെ ക്ര​മീ​ക​ര​ണം.

ഡാ​മി​ലെ വെ​ള്ളം കൂ​ടു​ത​ൽ താ​ഴു​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള താ​ൽ​ക്കാ​ലി​ക ബ​ണ്ടു നി​ർ​മ്മി​ച്ച് മ​ണ്ണെ​ടു​ക്ക​ൽ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ക​രാ​ർ ക​ന്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഡ്ര​ഡ്ജ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​രം വ​രെ പൈ​പ്പ് വ​ഴി മ​ണ്ണ് എ​ത്തി​ക്കാ​നും സം​വി​ധാ​ന​മു​ണ്ട്. ക​ള​ക്ട​ർ, എം ​പി, എം ​എ​ൽ എ, ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി ദി​നം​പ്ര​തി പ്ര​വൃ​ത്തി​ക​ൾ നി​രീ​ക്ഷി​ക്കും.

​ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ദ​ർ​ത്തി ഡ്ര​ഡ്ജിം​ഗ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച്ച​ർ ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി 17.7 കോ​ടി രൂ​പ​ക്കാ​ണ് മ​ണ്ണ് എ​ടു​ക്കാ​ൻ ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്.​മൂ​ന്ന് വ​ർ​ഷ​മാ​ണ് കാ​ലാ​വു​ധി. 2.95 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ മ​ണ്ണാ​ണ് നീ​ക്കം ചെ​യ്യു​ക. ര​ണ്ട് മീ​റ്റ​ർ താ​ഴ്ച​യി​ൽ നി​ന്നും മ​ണ്ണെ​ടു​ക്കും. ഡാ​മി​ലെ മ​ണ്ണി​ൽ 35 ശ​ത​മാ​ന​വും മ​ണ​ലാ​ണെ​ന്നാ​ണ് സ​ർ​വേ​ക​ളി​ൽ ക​ണ്ടെ​ത്തി യി​ട്ടു​ള്ള​ത്. 1956 ൽ ​ഡാം നി​ർ​മ്മി​ച്ച​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് മ​ണ്ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. മ​ണ്ണ് നി​ക​ന്ന് ഡാ​മി​ന്‍റെ സം​ഭ​ര​ണ ശേ​ഷി​യി​ൽ 35 ശ​ത​മാ​ന​ത്തോ​ളം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.