കാഞ്ഞിരപ്പുഴ: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച പുതിയ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പുഴയിൽ കർഷകരുടെ പ്രതിഷേധ യോഗം ചേർന്നു. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് പുതിയ വിജ്ഞാപനമെന്ന് യോഗം കുറ്റപ്പെടുത്തി. ഇഎസ് സെഡ് അതിർത്തികൾ വനത്തിനുള്ളിൽ തന്നെ നിർത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഓണ്‍ലൈനായി യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് തെരുവൻകുന്നേൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെ.ടി തോമസ് കിഴക്കേക്കര, സണ്ണി ജോസഫ്, ബേബി വെട്ടുകാട്ടിൽ, ജോയി ഞാറക്കുളം എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരപ്പുഴ മേഖലാ കമ്മിറ്റി ഭാരവാഹികളായി ഫാ. ജോർജ് തെരുവൻകുന്നേൽ (രക്ഷാധികാരി), ജോമി മാളിയേക്കൽ (പ്രസിഡന്റ്), ബഷീർ കമ്മാളൻ, ജേക്കബ് വലിയകുന്നേൽ (വൈസ് പ്രസിഡന്റുമാർ), സജീവ് മാത്യു നെടുന്പുറം (സെക്രട്ടറി), ചാമുണ്ണി പാലേരി, ജോസഫ് വർഗീസ് (ജോയിന്റ് സെക്രട്ടറിമാർ), ടോജി കുന്നുംഭാഗത്ത് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
സ്കറിയ ഒട്ടലാങ്കൽ, എം.എസ് സാബു, ശിവൻ, ജോണ്സണ് നാരകത്താമാക്കൽ, രവി പള്ളിപ്പടി, സണ്ണി കുളന്പിൽ, സണ്ണി കിഴക്കേക്കര, ജിമ്മിച്ചൻ വട്ടവനാൽ, ബാബു പ്രാക്കുഴി, ഹമീദ്, സുരേഷ് ആന്റോ, ജോസ് പള്ളിവാതുക്കൽ, ദീപു വലിയകുന്നേൽ, ആനി പുളിയനാംപെട്ടയിൽ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.