റാ​സ​ൽ​ഖൈ​മ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ച യുവാവിന്‍റെ സംസ്കാരം നടത്തി
Thursday, January 17, 2019 11:24 PM IST
പു​ന​ലൂ​ർ: റാ​സ​ൽ​ഖൈ​മ​യി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പു​ന​ലൂ​ർ വി​ള​ക്കു​വെ​ട്ടം സ്വ​ദേ​ശി​യു​ടെ ഭൗ​തി​ക ശ​രീ​രം ജ​ന്മ​നാ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു.​ പു​ന​ലൂ​ർ വി​ള​ക്കുവെ​ട്ടം ക​ല്ലാ​ർ ര​ജീ​ഷ് ഭ​വ​നി​ൽ ര​ജീ​ഷ് ആ​ർ ടി (34) ​യു​ടെ മൃ​ത​ദേ​ഹം ഇന്നലെ പു​ല​ർ​ച്ചെ മൂന്നിന് ​തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു.​ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹം രാവിലെ 7.30 ന് ​പു​ന​ലൂ​രി​ൽ വി​ള​ക്കു വെ​ട്ടം ക​ല്ലാ​റി​ലെ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ പെ​ട്ട​വ​ർ ര​ജീ​ഷി​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്ക​വാ​ൻ എ​ത്തി​ച്ചേ​ർ​ന്നു. 11 ന് ​കു​ടും​ബ വീ​ട്ടു​വ​ള​പ്പി​ൽ മൃ​ത​ദേ​ഹം സം​സ്്ക​രി​ച്ചു.

റാ​സ​ൽ​ഖൈ​മ​യി​ലെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്ത് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19 ന് ​രാ​ത്രിയാണ് സെ​യി​ൽ​സ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടെ​ പ​രാ​തി​യെ തു​ട​ർ​ന്ന് മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.​ മൃ​ത​ദേ​ഹം അ​ജ്മാ​നി​ലെ മോ​ർ​ച്ച​റി​യി​ലാ​യി​രു​ന്നു സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ര​ഘു​നാ​ഥ​ൻ പി​ള്ള ത​ങ്ക​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​രു​ണ്യ​യാ​ണ് ഭാ​ര്യ. ജ​നു​വ​രി ഒ​ന്നി​ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ ര​ജീ​ഷ് മ​ര​ണ​പ്പെ​ട്ട​ത്.​പു​ന​ലൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം ​എ രാ​ജ​ഗോ​പാ​ൽ, എ​സ് ബി​ജു, മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ങ്ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി ​ഓ​മ​ന​ക്കു​ട്ട​ൻ, സു​ഭാ​ഷ് ജി ​നാ​ഥ്, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ ​രാ​ജ​ശേ​ഖ​ര​ൻ, ഗ്രേ​സി ജോ​ൺ, സി ​പി ഐ ​ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം കെ ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ര​ജീ​ഷി​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു.