സഞ്ജു എന്ന തിരമാല ഇംഗ്ലണ്ട് തീരത്തേയ്ക്ക് ആഞ്ഞടിച്ച ദിവസത്തിനായിരുന്നു മുംബൈ വാങ്കഡെ സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവിന്റെ പ്രകടനമായിരുന്നു ട്വന്റി-ട്വന്റി സെമിഫൈനലിൽ ഏറ്റവും ശ്രദ്ധ നേടിയത്.
മുംബൈയിലെ സ്റ്റേഡിയം ചേട്ടാ വിളികളാൽ സഞ്ജുവിനെ എതിരേറ്റത് അലയടികൾ പോലെയായിരുന്നു. കാണികൾക്കപ്പുറം സെലിബ്രിറ്റി ഗാലറിയിൽ സഞ്ജുവിനായും ഇന്ത്യയ്ക്കായും ആർപ്പുവിളിക്കാനെത്തിയത് ബോളിവുഡ് താരങ്ങളുടെ നീണ്ട നിരയായിരുന്നു.

രൺബീർ കപൂർ, ആലിയ ഭട്ട്, ഇവരുടെ കുഞ്ഞ് റാഹ എന്ന രണ്ടു വയസുകാരി എന്നിവരായിരുന്നു അതിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. സഞ്ജുവിന്റെ ഓരോ സിക്സറുകൾക്കും അമ്മയ്ക്കും അച്ഛനുമൊപ്പം ആവേശത്തോടെയാണ് റാഹയും കൈയടിച്ചത്.

കളി ആസ്വദിക്കുന്നതിനിടയിലും മകളുടെ കുസൃതികൾ കണ്ട് ചിരിക്കുകയും മകളെ മാറോടു ചേർത്ത് ഒമാനിക്കുകയും ചെയ്യുന്ന ആലിയയുടെ ദൃശ്യങ്ങളും ആരാധകരുടെ ഹൃദയം കവർന്നു.

നടന്മാരായ വരുൺ ധവാൻ, അനിൽ കപൂർ, നിത അംബാനി, രാധിക മെർച്ചന്റ്, ആകാശ് അംബാനി, ശ്ലോക മേത്ത തുടങ്ങിയവരും ഗാലറിയിലുണ്ടായിരുന്നു.
Tags : aalia bhatt ranbir kapoor anil kapoor sanju samson