റോം ചലച്ചിത്രമേളയിൽ കിം കർദാഷ്യാൻ.
റോം ചലച്ചിത്രമേളയിൽ, യുഎസ് താരം കിം കർദാഷ്യന്റെ ഗ്ലാമറസ് ലുക്ക് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. പാർക്കോ ഡെല്ല മ്യൂസിക്കിൽ നടന്ന 21-ാമത് ചലച്ചിത്രമേളയിലാണ് കിം തന്റെ 'ഓൾസ് ഫെയർ' വേൾഡ് പ്രീമിയറിനായി എത്തിയത്.

പ്രശസ്ത ഫാഷൻ സ്റ്റൈലിസ്റ്റ് ലോ റോച്ചിന്റെ കളക്ഷനിൽ നിന്നുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് പോൽക്ക ഡോട്ട് ഗൗണിൽ എത്തിയാണ് കിം ആരാധകരുടെ ഹരമായി മാറിയത്. ന്യൂയോർക്ക് ബ്രൈഡൽ ഫാഷൻ വീക്കിൽ ശ്രദ്ധ നേടിയ ഡിസൈനാണിത്. സ്ട്രെപ്ലെസ് കട്ട്ഔട്ടുകളോടുകൂടിയ സ്യൂട്ട്, പ്ലഞ്ചിംഗ് സ്വീറ്റ്ഹാർട്ട് നെക്ക്ലൈൻ, അരഭാഗത്തെ ലേസ് ട്രിമ്മുകൾ എന്നിവ വസ്ത്രത്തെ കൂടുതൽ ആകർഷകമാക്കി. കൂടാതെ മെർമെയ്ഡ് സ്റ്റൈൽ സ്കർട്ടും മുൻവശത്തെ സ്ലിറ്റും ഗൗണിന് ക്ലാസിക്-മോഡേൺ ലുക്ക് നൽകി. ആഭരണങ്ങൾ ഒഴിവാക്കി, സ്ലീക്ക് ഹൈ പോണിടൈൽ ഹെയർസ്റ്റൈൽ ആണ് താരം തെരഞ്ഞെടുത്തത്.
ചലച്ചിത്രമേളയിൽനിന്നു പങ്കുവച്ച ചിത്രങ്ങൾക്ക് 'സ്പോട്ടഡ് ഇൻ റോം' എന്നാണ് കിം അടിക്കുറിപ്പു നൽകിയത്. രണ്ടു ഡാൽമേഷ്യൻ നായ്ക്കൾക്കൊപ്പമാണു താരം ചിത്രത്തിനു പോസ് ചെയ്തത്. ചിത്രത്തിന്റെ പ്രീമിയർ ചടങ്ങിൽ കിമ്മിനൊപ്പം സാറ പോൾസൺ, നയോമി വാട്സ്, ക്രിസ് ജെനർ തുടങ്ങിയ പ്രമുഖ താരങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
Tags : KimKardashian Entertainment AllsFair LawRoach Hollywood FilmNews