x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ണ്ട് മി​റ​ക്കി​ൾ..!

ടി.​ജി. ബൈ​ജു​നാ​ഥ്
Published: September 28, 2026 11:15 AM IST | Updated: September 28, 2026 11:15 AM IST

ശ്യാമിൻ ഗിരീഷ്

സാ​മ​ര്‍​ഥ്യ​ശാ​സ്ത്രം എ​ന്ന ക​രി​ക്ക് വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ശ്യാ​മി​ന്‍ ഗി​രീ​ഷ് സം​വി​ധാ​നം ചെ​യ്ത ആ​ദ്യ​സി​നി​മ "മെ​ഡി​ക്ക​ല്‍ മി​റ​ക്കി​ള്‍' തി​യ​റ്റ​റു​ക​ളി​ല്‍. അ​മാ​നു​ഷി​ക കേ​ള്‍​വി​ശ​ക്തി​യു​ള്ള സൂ​പ്പ​ര്‍ നാ​യ​ക​നാ​യി സം​ഗീ​ത് പ്ര​താ​പും നാ​യി​ക​യാ​യി അ​ഖി​ല ഭാ​ര്‍​ഗ​വ​നും സ​സ്‌​പെ​ന്‍​സ് വേ​ഷ​ത്തി​ല്‍ ഷ​റ​ഫു​ദീ​നും സ്‌​ക്രീ​നി​ലെ​ത്തു​ന്നു.

ക​രി​ക്ക് സീ​രീ​സു​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യും ആ​വാ​സ​വ്യൂ​ഹം, 2018, ഓ​ഫീ​സ​ര്‍ ഓ​ണ്‍ ഡ്യൂ​ട്ടി എ​ന്നി​വ​യി​ലെ അ​ഭി​നേ​ത്രി​യാ​യും ശ്ര​ദ്ധ​നേ​ടി​യ നി​ലീ​ന്‍ സാ​ന്ദ്ര​യു​ടെ ര​ച​ന. കേ​ള്‍​വി​യു​ടെ മാ​ജി​ക് അ​നു​ഭ​വം പ​ക​രു​ന്ന സൂ​പ്പ​ര്‍ നാ​ച്ചു​റ​ല്‍ ഡ്രാ​മ ത്രി​ല്ല​ര്‍. ഡോ. ​പോ​ൾ വ​ർ​ഗീ​സും സു​ജി​ത് ജെ. ​നാ​യ​രു​മാ​ണ് നി​ർ​മാ​ണം. ശ്യാ​മി​ന്‍ സ​ൺ​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്..? 

 

K-Rail Survey

ക​രി​ക്ക് സീ​രീ​സ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തി​നാ​ല്‍ നി​ര്‍​മാ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കും ക​ഥ​പ​റ​ച്ചി​ലി​നു​മൊ​ക്കെ എ​ളു​പ്പ​ത്തി​ല്‍ അ​വ​സ​ര​മു​ണ്ടാ​യി. ര​ണ്ടു വ​ര്‍​ഷ​ത്തോ​ളം ഒ​രു ബി​ഗ് ബ​ജ​റ്റ് സി​നി​മ​യ്ക്കു പി​ന്നാ​ലെ പോ​യെ​ങ്കി​ലും അ​തു ന​ട​ന്നി​ല്ല. ആ​രെ​യും അ​സി​സ്റ്റ് ചെ​യ്യാ​ത്ത​തി​നാ​ല്‍ എ​ന്നെ വി​ശ്വ​സി​ച്ച് ആ​രും അ​ത്ത​രം പ​ടം ഏ​ല്‍​പ്പി​ക്കി​ല്ലെ​ന്നും നാ​യ​ക​നെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന ചെ​റി​യ ബ​ജ​റ്റി​ലു​ള്ള ക​ഥ​ക​ളാ​ണു വേ​ണ്ട​തെ​ന്നും ഒ​രു കൂ​ടി​ക്കാ​ഴ്ച​യി​ല്‍ നി​ര്‍​മാ​താ​വ് അ​ന്‍​വ​ര്‍ റ​ഷീ​ദ് പ​റ​ഞ്ഞു.

ഇ​നി എ​ന്തെ​ന്ന ചി​ന്ത​യി​ലാ​യ എ​ന്നോ​ട് വൈ​ഫ് നി​ലീ​ന്‍ സാ​ന്ദ്ര പ​റ​ഞ്ഞ ഒ​രു സൂ​പ്പ​ര്‍ ഹീ​റോ ക​ഥ​യി​ല്‍​നി​ന്നാ​ണ് ഈ ​സി​നി​മ​യു​ടെ തു​ട​ക്കം. എ​ല്ലാ ശ​ബ്ദ​വും കേ​ള്‍​ക്കു​ന്ന ഒ​രാ​ളു​ടെ ക​ഥ! മ​നോ​ഹ​ര​മാ​യ ഫ്രെ​യിം​സ് എ​ന്നാ​ണു പൊ​തു​വേ പ​റ​യാ​റു​ള്ള​ത്. ഇ​തി​ല്‍ ശ​ബ്ദ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളി​ലൂ​ടെ ക​ഥ​പ​റ​യാ​മെ​ന്നു തോ​ന്നി.

ക​ഥാ​പ​ശ്ചാ​ത്ത​ലം..?

ഒ​രു പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രു സാ​ധാ​ര​ണ പ​യ്യ​ന്‍ അ​പ​ക​ടം പ​റ്റി കോ​മ​യി​ലാ​കു​ന്നു. എ​ല്ലാം കേ​ള്‍​ക്കാ​നാ​കു​ന്ന സ​വി​ശേ​ഷ​ക​ഴി​വു​മാ​യി അ​യാ​ള്‍ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രു​ന്നു. മ​റ്റു​ള്ള​വ​രു​ടെ ഗൂ​ഢാ​ലോ​ച​ന​ക​ള​ല്ല, മ​റി​ച്ച് ഇ​യാ​ള്‍ കാ​ര​ണം നാ​ട്ടു​കാ​ര്‍​ക്കു​ണ്ടാ​യ ന​ഷ്ട​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ര്‍ മോ​ശ​മാ​യി പ​റ​യു​ന്ന​ത് ഇ​യാ​ൾ​ക്കു കേ​ള്‍​ക്കേ​ണ്ടി​വ​രു​ന്നു. ഒ​രു സീ​രി​യ​സ് വി​ഷ​യം ഈ ​സി​നി​മ​യി​ലു​ണ്ട്. മ​ര​ണ​ത്തി​ല്‍​നി​ന്ന് തി​രി​ച്ചു​വ​ന്ന പ​ല ആ​ളു​ക​ളെ​യും മെ​ഡി​ക്ക​ല്‍ മി​റ​ക്കി​ള്‍ എ​ന്നൊ​ക്കെ പ​റ​യാ​റു​ണ്ട്. ആ​ക​ർ​ഷ​ക​മാ​യ ഒ​രു ടൈ​റ്റി​ല്‍ എ​ന്ന രീ​തി​യി​ലാ​ണ് ആ ​പേ​ര് എ​ടു​ത്ത​ത്.

കാ​സ്റ്റിം​ഗി​ല്‍ ശ്ര​ദ്ധി​ച്ച​ത്..?

സം​ഗീ​തും ഷ​റ​ഫു​ദീ​നും അ​ഖി​ല​യു​മൊ​ക്കെ ന​ല്ല പൊ​ട്ട​ന്‍​ഷ്യ​ലു​ള്ള ആ​ക്ടേ​ഴ്‌​സാ​ണ്. ഇ​വ​രെ സ്ഥി​രം കാ​ണു​ന്ന ഒ​രു ഷേ​ഡി​ല​ല്ലാ​തെ വേ​റൊ​രു രീ​തി​യി​ല്‍ ക​ണ്ടാ​ല്‍ എ​ങ്ങ​നെ​യു​ണ്ടാ​കു​മെ​ന്നു ചി​ന്തി​ച്ചു. വ​ലി​യ നാ​യ​ക​പ​രി​വേ​ഷ​മൊ​ന്നു​മി​ല്ലാ​ത്ത, ന​മ്മ​ളി​ല്‍ ഒ​രാ​ളെ​ന്നു തോ​ന്നി​ക്കു​ന്ന ഒ​രു സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്രം റൂ​ബെ​ന്‍.

വ​ള​രെ വെ​ല്ലു​വി​ളി​ക​ളും സാ​ഹ​സി​ക​ത​യു​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ള്‍ ചെ​യ്താ​ല്‍ ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രു ന​ട​നാ​യി​രി​ക്ക​ണം ആ ​റോ​ൾ ചെ​യ്യേ​ണ്ട​ത്. ഹ്യൂ​മ​ര്‍ ചെ​യ്ത് ആ​ളു​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള, സാ​ധാ​ര​ണ​ക്കാ​ര​നാ​യ, നെ​ക്സ്റ്റ് ഡോ​ര്‍ ബോ​യ് ഇ​മേ​ജ് ഉ​ള്ള ഒ​രാ​ളാ​ണു സം​ഗീ​ത്. ആ ​ഇ​മേ​ജ് ഈ ​ക​ഥാ​പാ​ത്ര​ത്തെ ചി​ല രീ​തി​യി​ല്‍ സ​ഹാ​യി​ക്കു​ണ്ട്.

നാ​യി​ക​യാ​യി ന​മു​ക്ക​റി​യാ​വു​ന്ന ഒ​രു അ​തി​സു​ന്ദ​രി​യെ​യ​ല്ല ഈ ​സി​നി​മ​യ്ക്ക് ആ​വ​ശ്യം. കു​റ​ച്ച് ഹെ​വി ആ​യ സീ​ന്‍​സ് ചെ​യ്തു ഫ​ലി​പ്പി​ക്കാ​ന്‍ പ​റ്റു​ന്ന, ന​മ്മ​ളി​ല്‍ ഒ​രാ​ളെ​ന്നു ന​മു​ക്ക് തോ​ന്നു​ന്ന ഒ​രു ന​ടി​യെ​യാ​ണു തേ​ടി​യ​ത്. അ​ങ്ങ​നെ അ​ഖി​ല ഭാ​ർ​ഗ​വ​നി​ലേ​ക്ക് എ​ത്തി. സം​ഗീ​ത്-​അ​ഖി​ല പെ​യ​റി​ങ് മാ​ര്‍​ക്ക​റ്റിം​ഗി​നും ഗു​ണ​ക​ര​മെ​ന്നു തോ​ന്നി. ഇ​വ​രു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കി​ട​യി​ല്‍ പ്ര​ണ​യ​ത്തി​ന്‍റെ ട്രാ​ക്കു​മു​ണ്ട്.

മറു​വ​ശ​ത്ത് അ​ത്ര​യും ത​ന്നെ ക​രു​ത്താ​ര്‍​ന്ന, ജ​ന​പ്രീ​തി​യു​ള്ള മ​റ്റൊ​രു ക​ഥാ​പാ​ത്ര​മു​ണ്ട്. പ്രാ​യം​കൊ​ണ്ടും ഷ​റ​ഫി​നു ചേ​രു​ന്ന ക​ഥാ​പാ​ത്രം. ആ​ദ്യം അ​ര്‍​ജു​ന്‍ അ​ശോ​ക​നെ​യാ​ണു പ​രി​ഗ​ണി​ച്ച​ത്. പ​ക്ഷേ, സം​ഗീ​തു​മാ​യി നി​ല്‍​ക്കു​മ്പോ​ള്‍ കു​റ​ച്ചു​കൂ​ടി പൊ​ക്ക​മു​ള്ള, ശാ​രീ​രി​ക​മാ​യി ക​രു​ത്തു​ള്ള, ഒ​രാ​ളെ​യാ​യി​രു​ന്നു ക​ഥ​യ്ക്ക് ആ​വ​ശ്യം. സ്പോ​യി​ല​ര്‍ ആ​കു​മെ​ന്ന​തി​നാ​ല്‍ കൂ​ടു​ത​ല്‍ പ​റ​യു​ന്നി​ല്ല.

വേ​റി​ട്ട സം​ഗീ​ത്..?

 

K-Rail Survey

ചെ​റു​പ്പ​ക്കാ​ര​നാ​യ ഒ​രു ന​ട​നു കു​റ​ച്ച് അ​സാ​ധ്യ​മെ​ന്നു പ​റ​യാ​വു​ന്ന, ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള, എ​ല്ലാ​വ​ര്‍​ക്കും ചെ​യ്യാ​ന്‍ പ​റ്റാ​ത്ത കു​റെ കാ​ര്യ​ങ്ങ​ളു​ണ്ട് ഈ ​സി​നി​മ​യി​ല്‍. അ​ത്ര​യും ഹെ​വി​യാ​യി​ട്ടു​ള്ള ക​ഥാ​പാ​ത്ര​മാ​ണു സം​ഗീ​തി​ന്‍റേ​ത്. ചെ​വി അ​ന​ക്കാ​ന്‍ പ​ഠി​ക്കു​ക എ​ന്ന​തു​ള്‍​പ്പ​ടെ കു​റെ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്. വി​എ​ഫ്എ​ക്‌​സി​ല്‍ ചെ​യ്യ​ണോ വേ​ണ്ട​യോ എ​ന്നു ന​മ്മ​ള്‍ ചി​ന്തി​ച്ച കു​റെ കാ​ര്യ​ങ്ങ​ള്‍ സം​ഗീ​ത് പ​രി​ശ്ര​മി​ച്ചു ചെ​യ്തു. സി​നി​മ ക​ണ്ടു​ക​ഴി​യു​മ്പോ​ള്‍ സം​ഗീ​ത് ഒ​രു പെ​ര്‍​ഫോ​മ​റാ​ണെ​ന്ന് ആ​ളു​ക​ള്‍ പ​റ​യും.

മ​റ്റു സൂ​പ്പ​ര്‍ ഹീ​റോ സി​നി​മ​ക​ളി​ല്‍​നി​ന്നു വേ​റി​ട്ടു നി​ർ​ത്തു​ന്ന​ത്..?

ര​ക്ഷ​ക​നാ​യി​ട്ട​ല്ല സം​ഗീ​തി​ന്‍റെ ക​ഥാ​പാ​ത്രം വ​രു​ന്ന​ത്. ഇ​യാ​ള്‍ സാ​ധാ​ര​ണ മ​നു​ഷ്യ​നാ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍ പെ​ര്‍​ഫെ​ക്റ്റ് അ​ല്ല. ഇ​യാ​ള്‍ ചെ​യ്യു​ന്ന​ത് പി​ന്നീ​ടു സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​കു​ന്നു​ണ്ട്.

സൂ​പ്പ​ര്‍ ഹ്യൂ​മ​ന്‍ സി​നി​മ- ച​ല​ഞ്ച്..?

പ​രി​മി​ത​മാ​യ ബ​ജ​റ്റി​ല്‍ ഇ​ങ്ങ​നെ ഒ​രു സി​നി​മ ചെ​യ്‌​തെ​ടു​ക്കു​ക എ​ന്ന​തു​ത​ന്നെ. ഇ​തു മി​ന്ന​ല്‍ മു​ര​ളി​യ​ല്ല. പ​ത്തോ ഇ​രു​പ​തോ കോ​ടി​യു​ടെ പ​ട​മൊ​ന്നു​മ​ല്ല. സം​ഗീ​ത് എ​ന്ന ന​ട​നെ വി​ശ്വ​സി​ച്ചു ചെ​യ്ത വ​ള​രെ ചെ​റി​യ സി​നി​മ​യാ​ണ്. ഒ​രു പു​തു​മു​ഖ സം​വി​ധാ​യ​ക​ന് കി​ട്ടു​ന്ന ഏ​റ്റ​വും ചെ​റി​യ ബ​ജ​റ്റി​ല്‍ നി​ന്നു​കൊ​ണ്ട് മാ​ക്‌​സി​മം സ്‌​കെ​യി​ല്‍ രൂ​പ​പ്പെ​ടു​ത്താ​നാ​യ​ത് "ക​രി​ക്കി'​ന്‍റെ അ​നു​ഭ​വ​പ​രി​ച​യ​ത്തി​ലാ​ണ്.

നി​ലീ​ന്‍ സാ​ന്ദ്ര​യു​ടെ തി​ര​ക്ക​ഥ..?

 

K-Rail Survey

ഈ ​ക​ഥ കേ​ട്ട​ശേ​ഷ​മാ​ണ് ഇ​ല്ലാ​ത്ത ഡേ​റ്റ് ഉ​ണ്ടാ​ക്കി ഷ​റ​ഫ് അ​ഭി​ന​യി​ക്കാ​നെ​ത്തി​യ​ത്. ടൈ​പ്പ് കാ​സ്റ്റ് ആ​യി​പ്പോ​കാ​തെ ത​ന്നി​ലെ ന​ട​നെ മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​ന്ന, ചെ​യ്യാ​ന്‍ ച​ല​ഞ്ചി​ങ് ആ​യ കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ സ്‌​ക്രി​പ്റ്റി​ലു​ള്ള​തു​കൊ​ണ്ടാ​ണ് സം​ഗീ​തും വ​ന്ന​ത്.

സൂ​പ്പ​ര്‍ ഹീ​റോ അ​ഥ​വാ ഇ​ത്ത​രം എ​ന്‍​ഹാ​ന്‍​സ്ഡ് എ​ബി​ലി​റ്റി​യു​ള്ള ഒ​രാ​ളു​ടെ സി​നി​മ ചെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ചി​ല ബു​ദ്ധി​മു​ട്ടു​ക​ള്‍ സാ​ന്ദ്ര​യു​ടെ തി​ര​ക്ക​ഥ​യി​ലൂ​ടെ​യാ​ണു ത​ര​ണം ചെ​യ്ത​ത്.

ടെ​ക്‌​നി​ക്ക​ല്‍ സ​പ്പോ​ര്‍​ട്ട്..?

 

K-Rail Survey

‘സാ​മ​ര്‍​ഥ്യ​ശാ​സ്ത്ര’​ത്തി​ൽ കാ​മ​റാ​മാ​നാ​യി​രു​ന്ന അ​ഖി​ല്‍ സേ​വ്യ​റാ​ണ് ഛായാ​ഗ്ര​ഹ​ണം. എ​ഡി​റ്റിം​ഗ് രാ​കേ​ഷ് ചെ​റു​മ​ഠം. സം​ഗീ​തം മു​ജീ​ബ് മ​ജീ​ദ്. മി​ന്ന​ല്‍ മു​ര​ളി, ഫൂ​ട്ടേ​ജ് എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ച്ച നി​ക്‌​സ​ൺ ജോ​ർ​ജാ​ണ് ഇ​തി​ന്‍റെ സൗ​ണ്ട് ഡി​സൈ​ന​ര്‍.

ഏ​തു​ത​രം പ്രേ​ക്ഷ​ക​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ഈ ​സി​നി​മ..?

16 പ്ല​സ് ആ​ണ് റേ​റ്റിം​ഗ്. യൂ​ത്തി​നാ​യി​രി​ക്കും കു​റ​ച്ചു​കൂ​ടി ക​ണ​ക്റ്റാ​കു​ന്ന​ത്. കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍​ക്കും ഈ ​ക​ഥ ര​സി​ക്കും. ഇ​തു തി​യ​റ്റ​റി​ല്‍ ത​ന്നെ കാ​ണ​ണം. കാ​ര​ണം, ശ​ബ്ദ​ത്തി​നാ​ണ് ഈ ​സി​നി​മ​യി​ല്‍ പ്രാ​ധാ​ന്യം.

Tags : syamin gireesh medical miracle movie interview

Recent News

Corehub Up