x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വി​യ​നി​ൽ നി​ന്നും കു​ഞ്ഞ് വേ​ണ​മെ​ന്നു​ള്ള​ത് എ​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു; വെ​ളി​പ്പെ​ടു​ത്തി നീ​ന ഗു​പ്ത


Published: February 18, 2026 12:02 PM IST | Updated: February 18, 2026 12:11 PM IST

എ​ൺ​പ​തു​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ സി​നി​മ ലോ​കം ഏ​റെ ച​ർ​ച്ച ചെ​യ്തി​രു​ന്ന ഗോ​സി​പ്പു​ക​ളി​ലൊ​ന്നാ​യി​രു​ന്നു വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം വി​വി​യ​ൻ റി​ച്ചാ​ർ​ഡും ബോ​ളി​വു​ഡ് ന​ടി നീ​ന ഗു​പ്ത​യും ത​മ്മി​ലു​ള്ള പ്ര​ണ​യം.

ഇ​പ്പോ​ഴി​താ ഇ​രു​വ​രും ത​മ്മി​ലു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും മ​ക​ൾ മ​സാ​ബ​യു​ടെ ജ​ന​ന​ത്തെ​ക്കു​റി​ച്ചും തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് നീ​ന ഗു​പ്ത. വി​വാ​ഹം ക​ഴി​ക്കാ​തെ അ​മ്മ​യാ​കാ​നു​ള്ള തീ​രു​മാ​നം പൂ​ർ​ണ​മാ​യും ത​ന്‍റേ​താ​യി​രു​ന്നു​വെ​ന്നും താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​യി​ച്ച​പ്പോ​ൾ വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ് അ​തി​നെ പൂ​ർ​ണ​മ​ന​സോ​ടെ പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും താ​രം പ​റ​ഞ്ഞു.

അ​ന്ന് പ്ര​ണ​യ​ത്താ​ൽ അ​ന്ധ​യാ​യി​രു​ന്ന​തി​നാ​ൽ മ​റ്റാ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ താ​ൻ ചെ​വി​ക്കൊ​ണ്ടി​ല്ലെ​ന്നും നീ​ന പ​റ​യു​ന്നു. ശു​ഭ​ങ്ക​ർ മി​ശ്ര​യു​ടെ പോ​ഡ്‌​കാ​സ്റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ടി.

‘‘വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ എ​നി​ക്ക് ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച് വെ​സ്റ്റ് ഇ​ൻ​ഡീ​സി​ലേ​ക്ക് പോ​ക​ണ​മാ​യി​രു​ന്നു, അ​ല്ലെ​ങ്കി​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​ണം. ഈ ​ര​ണ്ടു കാ​ര്യ​ങ്ങ​ളും അ​ന്ന് അ​സാ​ധ്യ​മാ​യി​രു​ന്നു. അ​ന്ന് പ്ര​ണ​യ​ത്താ​ൽ ഞാ​ൻ അ​ന്ധ​യാ​യി​രു​ന്നു. ആ​രു​ടെ​യും ഉ​പ​ദേ​ശ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാ​നു​ള്ള തീ​രു​മാ​നം പൂ​ർ​ണ​മാ​യും എ​ന്‍റേ​താ​യി​രു​ന്നു. 

K-Rail Survey

ഇ​ക്കാ​ര്യം വി​വി​യ​നോ​ട് സം​സാ​രി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം സ​മ്മ​തം മൂ​ളു​ക​യാ​യി​രു​ന്നു. മ​ക​ൾ മ​സാ​ബ​യെ പ​ര​സ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ഒ​രി​ക്ക​ലും മ​ടി​ച്ചി​രു​ന്നി​ല്ല. എ​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ ശു​ഭ​ക​ര​മാ​യി അ​വ​സാ​നി​ച്ചു​വെ​ങ്കി​ലും മ​റ്റു​ള്ള​വ​രോ​ട് ഈ ​വ​ഴി തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഞാ​ൻ ഒ​രി​ക്ക​ലും നി​ർ​ദ്ദേ​ശി​ക്കി​ല്ല. ഒ​രു കു​ഞ്ഞി​നെ ഒ​റ്റ​യ്ക്ക് വ​ള​ർ​ത്തു​ന്ന​ത് വ​ലി​യ പ്ര​യാ​സ​മു​ള്ള കാ​ര്യ​മാ​ണ്, അ​ത് കു​ഞ്ഞി​ന്‍റെ വ​ള​ർ​ച്ച​യെ​പ്പോ​ലും ബാ​ധി​ച്ചേ​ക്കാം.

വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ് എ​ന്നെ പ്ര​ണ​യി​ച്ചി​രു​ന്നോ എ​ന്ന് പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ട് അ​ത് ചോ​ദി​ക്കാ​ൻ പേ​ടി​യാ​യ​തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും എ​ന്നോ​ട് ചോ​ദി​ക്കു​ന്ന​ത്.  ഞ​ങ്ങ​ൾ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന ചു​രു​ങ്ങി​യ കാ​ലം വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു.’’​നീ​ന ഗു​പ്ത പ​റ​യു​ന്നു.

എ​ൺ​പ​തു​ക​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​യി​രു​ന്നു നീ​ന​യു​ടെ​യും വി​വി​യ​ൻ റി​ച്ചാ​ർ​ഡി​ന്‍റെ​യും.1980-​ക​ളു​ടെ അ​വ​സാ​ന​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടീം ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച സ​മ​യ​ത്താ​ണ് നീ​ന​യും വി​വി​യ​നും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. അ​ന്ന് വി​വി​യ​ൻ റി​ച്ചാ​ർ​ഡ്‌​സ് മി​റി​യം എ​ന്ന സ്ത്രീ​യു​ടെ ഭ​ർ​ത്താ​വും ര​ണ്ട് കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യി​രു​ന്നു. എ​ങ്കി​ലും ഇ​തൊ​ന്നും കാ​ര്യ​മാ​ക്കാ​തെ വി​വി​യ​നും നീ​ന​യും ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​ട​ർ​ന്ന്. ഈ ​ബ​ന്ധ​ത്തി​ൽ നീ​ന ഗ​ർ​ഭി​ണി​യു​മാ​യി.

K-Rail Survey

നീ​ന ഗു​പ്ത ഗ​ർ​ഭി​ണി​യാ​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ്ര​ണ​യം ലോ​ക​മ​റി​ഞ്ഞ​ത്. വി​വാ​ഹം ക​ഴി​ക്കാ​തെ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ക എ​ന്ന​ത് അ​ക്കാ​ല​ത്തെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ നീ​ന ഗു​പ്ത ധീ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ത്തു. വി​വി​യ​ൻ ത​ന്‍റെ ഗ​ർ​ഭ​ത്തെ​യും കു​ഞ്ഞി​നെ​യും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​യെ​ങ്കി​ലും അ​വ​ർ​ക്കി​ട​യി​ൽ ഒ​രു വി​വാ​ഹം ന​ട​ക്കാ​തി​രി​ക്കാ​ൻ പ്രാ​യോ​ഗി​ക​മാ​യ ത​ട​സ​ങ്ങ​ൾ ഏ​റെ​യാ​യി​രു​ന്നു.

K-Rail Survey

ഇ​രു​വ​രു​ടെ​യും ക​രി​യ​റു​ക​ൾ ര​ണ്ട് വ്യ​ത്യ​സ്ത ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലാ​യി​രു​ന്നു എ​ന്ന​ത് വേ​ർ​പി​രി​യ​ലി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന ഘ​ട​ക​മാ​ണ്. നീ​ന​യ്ക്ക് ത​ന്‍റെ ബോ​ളി​വു​ഡ് ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച് ആ​ന്‍റി​ഗ്വ​യി​ലേ​ക്ക് പോ​കാ​ൻ താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു, അ​തു​പോ​ലെ ത​ന്നെ വി​വി​യ​ന് ത​ന്‍റെ ക​രി​യ​ർ ഉ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​നും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ഈ ​പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​വ​ർ വി​വാ​ഹം വേ​ണ്ടെ​ന്നു വ​ച്ച​തും പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ വേ​ർ​പി​രി​ഞ്ഞ​തും. എ​ങ്കി​ലും മ​ക​ൾ മ​സാ​ബ​യു​ടെ കാ​ര്യ​ത്തി​ൽ ഇ​രു​വ​രും ന​ല്ലൊ​രു ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും, മ​സാ​ബ​യെ പ​ര​സ്യ​മാ​യി അം​ഗീ​ക​രി​ക്കാ​ൻ വി​വി​യ​ൻ എ​പ്പോ​ഴും ത​യാ​റാ​വു​ക​യും ചെ​യ്തി​രു​ന്നു.

Tags : Neena Gupta Vivian Richards cricket bollywood

Recent News

Corehub Up