x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള യാ​ഷി​ൽ നി​ന്ന് ഇ​ത് പ്ര​തീ​ക്ഷി​ച്ചി​ല്ല: ടോ​ക്സി​ക്കി​നെ​തി​രെ ന​ടി ഋ​ഷി​ക

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 14, 2026 10:18 AM IST | Updated: August 14, 2026 10:18 AM IST

റിഷിക, ടോക്സിക് പാട്ടിൽ നിന്നും

ടോ​ക്സി​ക് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സാ​യ​തി​നു പി​ന്നാ​ലെ യാ​ഷി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ക​ന്ന​ഡ ന​ടി ഋ​ഷി​ക സിം​ഗ്. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി അ​ഞ്ചു സ്ത്രീ​ക​ളു​ണ്ടാ​യി​ട്ടും ഇ​ത്ര ബ​ഹു​മാ​ന​മി​ല്ലാ​തെ​യാ​ണോ സ്ത്രീ​ക​ളെ ചി​ത്രീ​ക​രി​ക്കേ​ണ്ട​തെ​ന്ന് ഋ​തി​ക ചോ​ദി​ച്ചു.

സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ൽ യാ​ഷി​നെ ക​ർ‍​ണാ​ട​ക​യി​ൽ നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന ന​ടി​യു​ടെ പ​രാ​മ​ർ​ശം യാ​ഷി​ന്‍റെ ആ​രാ​ധ​ക​രെ ചൊ​ടി​പ്പി​ച്ചു.

സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഋ​ഷി​ക ടോ​ക്സി​ക് ട്രെ​യി​ല​റി​നെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

‘ട്രെ​യി​ല​റി​ലെ പ്ര​ണ​യ​രം​ഗ​ങ്ങ​ളും ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളും നി​രാ​ശ​പ്പെ​ടു​ത്തി. വീ​ട്ടി​ൽ ഭാ​ര്യ​യും മ​ക്ക​ളു​മു​ള്ള യാ​ഷി​ൽ നി​ന്നും ഇ​ത്ത​രം ഒ​രു സി​നി​മ പ്ര​തീ​ക്ഷി​ച്ചി​ല്ല. യാ​ഷി​ൽ നി​ന്നും സ്ത്രീ​ക​ളോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണ് പ്ര​തീ​ക്ഷി​ച്ച​ത്.

ട്രെ​യി​ല​റി​ലെ രം​ഗ​ങ്ങ​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. വ​ള​രെ ക​രു​ത്ത​നാ​യ ക​ഥാ​പാ​ത്ര​മാ​യി യാ​ഷ് എ​ത്തു​മ്പോ​ൾ എ​ന്തു​കൊ​ണ്ടാ​ണ് അ​ഞ്ചി​ലേ​റെ സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ള്ള സി​നി​മ​യി​ൽ സ്ത്രീ​ക​ളെ ഇ​ത്ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ച​ത്?.’ ഋ​ഷി​ക പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി‍​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​യാ​ളാ​ണ് താ​നെ​ന്നും താ​നും ന​ടി​യാ​ണെ​ന്നും എ​ന്നി​ട്ടും എ​നി​ക്ക് ഈ ​ട്രെ​യി​ല​റി​നെ​തി​രെ സം​സാ​രി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യി​ക ക​ർ​ണാ​ട​ക സ്വ​ദേ​ശി​യ​ല്ലാ​ത്ത​തി​നാ​ല്‍ അ​വ​ർ​ക്ക് ക​ർ​ണാ​ട​ക​യു​ടെ സം​സ്കാ​രം അ​റി​യി​ല്ല, പ​ക്ഷേ യാ​ഷി​ന് അ​ത് അ​റി​യി​ല്ലേ എ​ന്നും അ​വ​ർ ചോ​ദി​ച്ചു.

സ്ത്രീ​ക​ള ബ​ഹു​മാ​നി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ ക​ർ​ണാ​ട​ക വി​ട്ടു​പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും ഋ​ഷി​ക പ​റ​ഞ്ഞു. വീ​ഡി​യോ​യു​ടെ അ​വ​സാ​നം ‘ഐ​ആം ടോ​ക്സി​ക്’ എ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞാ​ണ് വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

ഋ​ഷി​ക​യു​ടെ വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ യാ​ഷി​ന്‍റെ ആ​രാ​ധ​ക​ർ ന​ടി​ക്കെ​തി​രെ തി​രി​ഞ്ഞു.

സി​നി​മ​യു​ടെ കാ​സ്റ്റ് മു​ഴു​വ​ൻ യാ​ഷി​നെ പ്ര​ശം​സി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ  ഋ​ഷി​ക​യ്ക്ക് മാ​ത്ര​മെ​ന്താ​ണ് യാ​ഷി​നോ​ട് പ്ര​ശ്ന​മെ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു. ഋ​ഷി​ക​യു​ടെ പ​ഴ​യ സി​നി​മാ​രം​ഗ​ങ്ങ​ളും ഫോ​ട്ടോ​ക​ളും കാ​ണി​ച്ച് എ​ന്തി​നാ​ണ് ഇ​ര​ട്ട​താ​പ്പെ​ന്നും ആ​രാ​ധ​ക​ർ ചോ​ദി​ച്ചു. ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ന്ദ്ര സിം​ഗ് ബാ​ബു​വി​ന്‍റെ മ​ക​ളാ​ണ് ന​ടി​കൂ​ടി​യാ​യ ഋ​ഷി​കാ സിം​ഗ്.

Tags : rishika singh toxic movie yaash

Recent News

Corehub Up