സൂര്യ, മമിത ബൈജു
സൂപ്പർതാരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത 'വിശ്വനാഥ് ആൻഡ് സൺസ്' ബോക്സ് ഓഫീസിൽ വൻ വിജയം. ഈ മാസം 14-ന് തിയറ്ററുകളിൽ എത്തിയ ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ആഗോളതലത്തിൽ 187.55 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
ഇന്ത്യയിൽ നിന്ന് മാത്രം 126.30 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. വിദേശ വിപണികളിൽ നിന്ന് 61.25 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.
മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ, നാസർ, അനാർക്കലി മരിക്കാർ, രാജീവ് മേനോൻ, കാളി വെങ്കട്ട് തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. ചിത്രം ഫോർച്യൂൺ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. സൂര്യയുടെ കരിയറിലെ നാൽത്തിയാറാം ചിത്രമായി എത്തിയ വിശ്വനാഥ് ആൻഡ് സൺസ്, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കിയ ചിത്രമാണ്.
Tags : Suriya VishwanathAndSons BoxOffice