x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ര​ഞ്ഞെ​ടു​പ്പ്; കേ​ര​ള​ത്തി​ൽ 2.70 കോ​ടി വോ​ട്ട​ർ​മാ​ർ; പു​തു​താ​യി 4.24 ല​ക്ഷം പേ​ർ, പ​ത്രി​ക സ​മ​ർ​പ്പ​ണം 23 വ​രെ


Published: March 15, 2026 04:35 PM IST | Updated: March 15, 2026 04:50 PM IST

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ഇ​ത്ത​വ​ണ 2.70 കോ​ടി വോ​ട്ട​ർ​മാ​രാ​ണു​ള്ള​തെ​ന്ന് മു​ഖ്യ തെ​ര‍​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ർ ഗ്യാ​നേ​ഷ് കു​മാ​ർ. 4.24 ല​ക്ഷം പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രും 100 വ​യ​സി​ന് മു​ക​ളി​ൽ 1571 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന വേ​ള​യി​ലാ​ണ് മു​ഖ്യ തെ​ര‍​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

30471 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് കേ​ര​ള​ത്തി​ലു​ണ്ടാ​കു​ക. ഏ​പ്രി​ൽ ഒ​ൻ​പ​തി​നാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. മേ​യ് നാ​ലി​ന് വോ​ട്ടെ​ണ്ണ​ലും ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്രി​ക സ​മ​ർ​പ്പ​ണം 23ന് ​അ​വ​സാ​നി​ക്കും. 24ന് ​സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യും ന​ട​ക്കും. വ​ലി​യ ജ​നാ​ധി​പ​ത്യ ഉ​ത്സ​വ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​തി​ൽ എ​ല്ലാ​വ​രും പ​ങ്കാ​ളി​യാ​ക​ണ​മെ​ന്നും ഗ്യാ​നേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. സു​താ​ര്യ​വും സ​മാ​ധാ​ന​പ​ര​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags : voters 2.70 crore Kerala new voters election kerala

Recent News

Corehub Up