ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ടേക്ക്ഓഫ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ച് ആറ് യാത്രക്കാർക്ക് പരിക്ക്. സ്വിസ് വിമാനത്തിലാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
228 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര സ്ലൈഡുകൾ ഉപയോഗിച്ച് എല്ലാ യാത്രക്കാരെയും റൺവേയിൽ നിന്ന് ഒഴിപ്പിച്ചു. സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പോകേണ്ട വിമാനത്തിനാണ് അപകടമുണ്ടായത്.
വിമാനത്തിന്റെ എഞ്ചിനുണ്ടായ തകരാറാണ് തീ പിടിത്തത്തിന് കാരണമായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Tags : Swiss Air Flight Engine Fails Fire Delhi Airport