ഹോഷിയാർപൂർ: വൈദ്യപരിശോധനയ്ക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ച് കൊന്നു. പഞ്ചാബിലെ ഹോഷിയാർപൂരിൽ നടന്ന സംഭവത്തിൽ നസീബ് സിംഗ് എന്ന തടവുകാരനാണ് കൊല്ലപ്പെട്ടത്.
മൂന്ന് തടവുകാരെ വൈദ്യപരിശോധനയ്ക്കായി ഹോഷിയാർപൂരിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പരിശോധനകൾ പൂർത്തിയാക്കി ഇവരെ തിരികെ ജയിലിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുന്നതിനിടെയാണ് നസീബ് സിംഗ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ പ്രതിക്കുനേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ ആശുപത്രിയിൽ ചികിത്സയിലാണ്.
Tags : shot dead attacking police police