ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടി രഞ്ജന നാച്ചിയാർ. ഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് വിജയ്ക്കെതിരെ വിമർശനവുമായി നടി രംഗത്തെത്തിയത്. വിജയ് മോശക്കാരായ ആളുകൾക്കൊപ്പമാണെന്നും വിജയയെ ഒപ്പമുള്ളവർ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും അവർ ആരോപിച്ചു.
ടിവികെയിലെ ആഭ്യന്തരപ്രശ്നങ്ങൾ അറിയിക്കാൻ വിജയയെ കാണാൻ നിരവധി തവണ ശ്രമിച്ചു. എന്നാൽ അതിന് സാധിച്ചില്ല. സ്റ്റാലിനെ കാണാൻ എളുപ്പത്തിൽ സാധിച്ചു. കഴിഞ്ഞ ഒരു വർഷമായി പാർട്ടിയിലുണ്ട്. എന്നാൽ സുപ്രധാന വിഷയങ്ങളിൽ ടിവികെ നേതൃത്വത്തിന്റെ ഇടപെടലുകളും പ്രവർത്തനങ്ങളും തൃപ്തികരമല്ലെന്നും രഞ്ജന പറഞ്ഞു.
ടിവികെയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാതെ വിജയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെ വൻ വിജയം നേടുമെന്നും രഞ്ജന വ്യക്തമാക്കി.
Tags : Ranjana Nachiyar criticise Vijay election