x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കരൂര്‍ ദുരന്തം: വിജയ് വീണ്ടും സിബിഐക്കു മുന്നിൽ; ഡൽഹിയിൽ ചോദ്യം ചെയ്യൽ


Published: March 15, 2026 01:13 PM IST | Updated: March 15, 2026 01:13 PM IST

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ചോദ്യം ചെയ്യലിനായി നടനും ടിവികെ അധ്യക്ഷനുമായ വിജയ് വീണ്ടും സിബിഐക്ക് മുന്നിൽ ഹാജരായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്താണ് ചോദ്യംചെയ്യൽ.

കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് വിജയ്‌യെ ചോദ്യംചെയ്യുന്നത്. മുൻപ് ജനുവരി 12, 19 തീയതികളിൽ താരം ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 27 നാണ് കരൂരിൽ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേർ കൊല്ലപ്പെട്ടത്. പിന്നാലെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തിരുന്നു.

Tags : Karur tragedy CBI questions Vijay

Recent News

Corehub Up