ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശ് മന്ത്രിസഭ വികസിപ്പിച്ചു.
ജാതി, പ്രാദേശിക പരിഗണനകൾ കണക്കിലെടുത്താണു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി മന്ത്രിസഭയിൽ ആറുപേരെ കൂടി ഉൾപ്പെടുത്തിയത്.
ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി, സമാജ്വാദി പാർട്ടിയിൽ നിന്നു കൂറുമാറിയെത്തിയ മനോജ് കുമാർ പാണ്ഡെ, മുതിർന്ന ബിജെപി നേതാക്കളായ അജിത് പാൽ, സോമേന്ദ്ര തോമർ എന്നിവരും പുതിയ മന്ത്രിമാരിൽ ഉൾപ്പെടുന്നു. ഗവർണർ ആനന്ദിബെൻ പട്ടേൽ പുതിയമന്ത്രിമാർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags : Six more ministers i Uttar Pradesh