x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫീ​നി​ക്സി​ൽ നിന്ന് കാണാതായ മൂ​ന്ന് വ​യ​സു​കാ​രി​യെ കണ്ടെത്തി; പ്രതി പിടിയിൽ

പി.​പി. ചെ​റി​യാ​ൻ
Published: February 24, 2026 03:55 PM IST | Updated: February 26, 2026 04:52 PM IST

അരിസോണ: ഫീ​നി​ക്സി​ൽ നി​ന്ന് കാ​ണാ​താ​യ മൂ​ന്ന് വ​യ​സു​കാ​രി​യെ സു​ര​ക്ഷി​ത​യാ​യി ക​ണ്ടെ​ത്തി. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ മ​റീ​ന നൊ​റി​ഗ (23) എ​ന്ന യു​വ​തി​യെ പോലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഗ്യാ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഇ​വ​രെ ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ പോലീ​സ് കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യും യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

കു​ട്ടി​യു​ടെ പി​താ​വ് മ​റീ​ന​യ്ക്ക് സ്വ​ന്തം വീ​ട്ടി​ൽ അ​ഭ​യം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി പെ​ട്ടെ​ന്ന് കു​ട്ടി​യെ​യും കൊ​ണ്ട് ഇ​വ​ർ അ​പ്ര​ത്യ​ക്ഷ​മാ​വു​ക​യാ​യി​രു​ന്നു.

കു​ട്ടി ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ സംഭവുമായി ബന്ധപ്പെട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അം​ബ​ർ അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു.

Tags : Phoenix Kehlani Rogers Police Missing Case

Recent News

Corehub Up