മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു: ര​ണ്ട് പോ​ലീ​സു​കാ​ര്‍ അ​റ​സ്റ്റി​ൽ
Sunday, August 31, 2025 11:44 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സി​ലെ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തു. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്പെ​ഷ്യ​ൽ ഡെ​പ്യൂ​ട്ടി​മാ​രാ​യ ഡും​ഗ് ഹോം​ഗ്, അ​രി​യാ​ന ഐ​സി​സ് മാ​ർ​ട്ടി​നെ​സ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ അ​രി​യാ​ന മാ​ർ​ട്ടി​നെ​സി​നെ ജോ​ലി​യി​ൽ​നി​ന്ന് പി​രി​ച്ചു​വി​ട്ട​താ​യി ഹാ​രി​സ് കൗ​ണ്ടി ഷെ​രീ​ഫ് ഓ​ഫീ​സ് അ​റി​യി​ച്ചു.


മോ​ശം പെ​രു​മാ​റ്റ കു​റ്റ​ത്തി​നാ​ണ് ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ ഇ​രു​വ​രും നി​ല​വി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി.
">