കൊ​ച്ചി: എ​റ​ണാ​കു​ള​ത്തെ വെ​ലോ​സി​റ്റി ബാ​റി​ലെ മോ​ഷ​ണ​ത്തി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി വൈ​ശാ​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച സി​സി ടി​വി ക്യാ​മ​റ സ്പ്രേ ​പെ​യി​ന്‍റ് ചെ​യ്ത് മ​റ​ച്ച ശേ​ഷ​മാ​യി​രു​ന്നു മോ​ഷ​ണം. മോ​ഷ​ണ​സ​മ​യ​ത്ത് ധ​രി​ച്ചി​രു​ന്ന ജാ​ക്ക​റ്റി​ലൂ​ടെ​യാ​ണ് വൈ​ശാ​ഖ് ആ​ണ് പ്ര​തി​യെ​ന്ന് പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ്ടി​ച്ച 10 ല​ക്ഷ​ത്തി​ൽ 56,0000 രൂ​പ ക​ണ്ടെ​ത്തി.