ഡാളസ്: ചെങ്ങന്നൂർ പടവുപുരക്കൽ പരേതനായ പി.സി. അലക്സാണ്ടറിന്റെ ഭാര്യ സാറാമ്മ അലക്സാണ്ടർ (90) ചെങ്ങന്നൂരിൽ അന്തരിച്ചു. തുമ്പമൺ മാമ്പിലാലിൽ വർക്കിയുടേയും ഓമല്ലൂർ ഉഴുവത്ത് മറിയാമ്മയുടെയും മകളും ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമ്മ സഭാ അംഗവുമാണ്.
മക്കൾ: ചെറിയാൻ അലക്സാണ്ടർ (ബോബി, ഡാളസ്), വർഗീസ് അലക്സാണ്ടർ (ജോജി, ഡാളസ്). ഡോ. തോമസ് അലക്സാണ്ടർ (റെജി, അയർലൻഡ്).
മരുമക്കൾ: ലൈല അലക്സാണ്ടർ, സൂസൻ അലക്സാണ്ടർ, ഡോ. സാലി തോമസ്. സംസ്കാരം പിന്നീട്.