ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്‌​സ​സ് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, August 31, 2025 3:13 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: വൈ​വി​ധ്യ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ച് ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ്(​അ​യാ​ന്‍റാ). ഫ്രി​സ്കോ റ​ഫ്‌​റൈ​ഡേ​ഴ്‌​സ് സ്റ്റേ​ഡി​യം നോ​ർ​ത്ത് ടെ​ക്‌​സ​സി​ലെ ഏ​റ്റ​വും വ​ലി​യ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നി​നാ​ണ് വേ​ദി​യാ​യ​ത്.

48-ാമ​ത് ആ​ന​ന്ദ് ബ​സാ​റി​ലും ഇ​ന്ത്യ​യു​ടെ 79-ാമ​ത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ലു​മാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. മു​ഖ്യാ​തി​ഥി ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഡി.​സി. മ​ഞ്ജു​നാ​ഥ് സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗം ന​ട​ത്തി.

പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും അ​ണി​നി​ര​ന്ന ദേ​ശ​ഭ​ക്തി വി​ളി​ച്ചോ​തി​യ പ​രേ​ഡ്, ഡാ​ള​സി​ലെ പ്രാ​ദേ​ശി​ക ഡാ​ൻ​സ് സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ച്ച മ​നോ​ഹ​ര​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ശ്ര​ദ്ധേ​യ​മാ​യി.






ഭ​ക്ഷ​ണം, ഷോ​പ്പിം​ഗ്, സാം​സ്കാ​രി​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി 130 ല​ധി​കം സ്റ്റാ​ളു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​യാ​ന്‍റി​ന്‍റെ രാ​ജീ​വ് കാ​മ​ത്ത്, മ​ഹേ​ന്ദ​ർ റാ​വു, ബി.​എ​ൻ. റാ​വു എ​ന്നി​വ​രു​ടെ പ്ര​സം​ഗ​വും ശ്ര​ദ്ധേ​യ​മാ​യി.

കു​ട്ടി​ക​ൾ​ക്കാ​യി മെ​ഹ​ന്തി, ഫെ​യ്സ് പെ​യി​ന്‍റിം​ഗ്, ബൗ​ൺ​സ് ഹൗ​സു​ക​ൾ, ക്രി​ക്ക​റ്റ് ഇ​ന്ത്യ​ൻ ഐ​ഡ​ൽ 13-ാം വി​ജ​യി ഋ​ഷി സിം​ഗും ഇ​ന്ത്യ​ൻ ഐ​ഡ​ൽ 14-ാം ഫൈ​ന​ലി​സ്റ്റ് അ​ഞ്ജ​ന പ​ദ്മ​നാ​ഭ​നും ന​യി​ച്ച സം​ഗീ​ത ക​ച്ചേ​രി, വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട്, വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി.
">