x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്കി​ൽ ​സൗ​ജ​ന്യ ബ​സ് യാ​ത്ര​ വാ​ഗ്ദാ​നം വി​ന​യാ​യി: ബ​സ് ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര​ക്കാ​ർ, എം.​ടി.​എ​ക്ക് കോ​ടി​ക​ളു​ടെ ന​ഷ്ടം

പി .പി. ചെ​റി​യാ​ൻ
Published: August 20, 2026 05:26 AM IST | Updated: August 20, 2026 05:26 AM IST

ന്യൂ​യോ​ർ​ക്കി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര

ന്യൂ​യോ​ർക്ക്​:മേ​യ​ർ സോ​ഹ്രാ​ൻ മം​ദാ​നി​യു​ടെ സൗ​ജ​ന്യ ബ​സ് യാ​ത്ര എ​ന്ന രാ​ഷ്ട്രീ​യ വാ​ഗ്ദാ​നം വാ​ക്കാ​ലെ​ടു​ത്ത് ന്യൂ​യോ​ർ​ക്കി​ൽ ടി​ക്ക​റ്റെ​ടു​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഇ​തു​മൂ​ലം മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​ക്ക് കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ വ​രു​മാ​ന​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മെ​ട്രോ​പൊ​ളി​റ്റ​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ബ​സ് ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ൽ 3.1 കോ​ടി ഡോ​ള​റി​ന്റെ കു​റ​വു​ണ്ടാ​യി.

നി​ല​വി​ൽ ബ​സ് യാ​ത്ര​ക്കാ​രി​ൽ പ​കു​തി​യോ​ളം പേ​ർ 3 ഡോ​ള​റി​ന്‍റെ ടി​ക്ക​റ്റെ​ടു​ക്കാ​തെ​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. 2025ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലാ​ണ് മം​ദാ​നി സൗ​ജ​ന്യ ബ​സ് യാ​ത്ര വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ ഈ ​പ്ര​സ്താ​വ​ന യാ​ത്ര​ക്കാ​രി​ൽ തെ​റ്റാ​യ ധാ​ര​ണ ഉ​ണ്ടാ​ക്കി​യെ​ന്നും, നി​യ​മ​ലം​ഘ​നം വ​ർ​ധിക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും ട്രാ​ൻ​സി​റ്റ് യൂ​ണി​യ​ൻ നേ​താ​ക്ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും വ്യ​ക്ത​മാ​ക്കി.

Tags : Free bus rides in New York unpromised

Recent News

Corehub Up