x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വ അ​മേ​രി​ക്ക​യി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു

വര്‍ഗീസ് പാലമലയില്‍
Published: April 17, 2026 01:21 AM IST | Updated: April 17, 2026 05:19 PM IST

ന്യൂജഴ്‌സി: പരിശുദ്ധ അന്ത്യോഖ്യാന്‍ സിംഹാസനത്തിന്‍ കീഴിലുള്ള ആകമാന യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്‍റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സില്‍ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ മുഖ്യാതിഥിയായി പങ്കെടുക്കുന്നു.

ജൂലൈ  22 മുതല്‍ 25 വരെ അമേരിക്കന്‍ അതിഭദ്രാസന ആസ്ഥാനത്ത്(236 Old Tappan Road, Old Tappan, NJ) വച്ചാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് നടക്കുന്നത്. ഭദ്രാസനത്തിലെ 100-ഓളം പള്ളികളില്‍ നിന്നായി ആയിരത്തില്‍പരം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, ഭദ്രാസന സെക്രട്ടറി റവ. ഫാ. പോള്‍ തോട്ടക്കാട്ട്, ഭദ്രാസന ട്രഷറാര്‍ സിമി ജോസഫ്, ജോയിന്‍റ് സെക്രട്ടറി റവ. ഫാദര്‍ ബെല്‍സന്‍ കുര്യാക്കോസ്, ജോയിന്‍റ് ട്രഷറാര്‍ ബോബി കുര്യാക്കോസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ശ്രേഷ്ഠ ബാവയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

ഭദ്രാസന ആസ്ഥാനത്ത്  നടക്കുന്ന ഈ ഫാമിലി കോണ്‍ഫറന്‍സിന്‍റെ മുഖ്യ അതിഥിയായിരിക്കും ശ്രേഷ്ഠ ബാവ. സ്ഥാനാരോഹണത്തിന് ശേഷം അമേരിക്കയില്‍ ആദ്യമായി വരുന്ന ശ്രേഷ്ഠ ബാവക്ക് വന്‍ സ്വീകരണമാണ് ഭദ്രാസനാധിപന്‍ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയും, കൗണ്‍സില്‍ അംഗങ്ങളും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.

ജൂലൈ 22 വൈകീട്ട് നടക്കുന്ന അനുമോദന സമ്മേളനത്തിലും ബാങ്ക്വറ്റ് റിസപ്ക്ഷനിലും ശ്രേഷ്ഠ ബാവയോടൊപ്പം വിവിധ സഭ മേലദ്ധ്യക്ഷന്മാരും, സ്റ്റേറ്റ്/ കൗണ്ടി പ്രതിനിധികളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്. ഈ സ്വീകരണവും കുടുംബസംഗമവും ചരിത്ര വിജയമാക്കി മാറ്റുവാന്‍ നിങ്ങളേവരുടേയും, സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് ജനറല്‍ കണ്‍വീനര്‍ റവ.ഫാദര്‍ പോള്‍ തോട്ടക്കാട്ട് (917-291 7887), ജോയിന്റ് കണ്‍വീനര്‍ സിമി ജോസഫ് (973-870-1720), കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.



Tags : Joseph Bava participates Family Conference

Recent News

Corehub Up