x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്നാ​യി തൊ​മ്മ​ന്‍റെ​യും ബി​ഷ​പ്പു​മാ​രു​ടെ​യും ഓ​ർ​മ ദി​നം ആ​ച​രി​ച്ച് കെ​സി​എ​സ് ഷി​ക്കാ​ഗോ

ഷാജി പള്ളിവീട്ടിൽ
Published: May 18, 2026 03:38 PM IST | Updated: May 18, 2026 03:38 PM IST

ഷി​ക്കാ​ഗോ: പൂ​ർ​വ പി​താ​മ​ഹ​ൻ ക്നാ​യി തോ​മ​യു​ടെ​യും പൂ​ർ​വ പി​താ​ക്ക​ന്മാ​രാ​യ മാ​ർ മാ​ത്യു മാ​ക്കി​ൽ, മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​മ്പി​ൽ, മാ​ർ തോ​മ​സ് ത​റ​യി​ൽ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി എ​ന്നി​വ​രു​ടെ ഓ​ർ​മ​ക​ൾ പു​തു​ക്കി ഷി​ക്കാ​ഗോ കെ​സി​എ​സ് ഓ​ർ​മ ദി​നം ആ​ച​രി​ച്ചു.

 

K-Rail Survey

ശ​നി​യാ​ഴ്ച ന​ട​ന്ന കെ​സി​എ​സ് ജ​ന​റ​ൽ ബോ​ർ​ഡി​ക്കും സോ​ഷ്യ​ൽ ബോ​ഡി​ക്കും ശേ​ഷം ന​ട​ന്ന ച​ട​ങ്ങു​ക​ൾ​ക്ക് കെ​സി​എ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന​മ​ല നേ​തൃ​ത്വം ന​ൽ​കി. പൂ​ർ​വ​പി​താ​മ​ഹ​ന്മാ​രെ അ​നു​സ്മ​രി​ച്ചു കൊ​ണ്ടു​ള്ള പ്രാ​ർ​ഥ​ന​ക​ൾ​ക്ക് റ​വ.ഫാ. ​ജോ​സ് കു​ന്ന​ത്തു​കി​ഴ​ക്കേ​തി​ൽ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

ച​ട​ങ്ങ​ൾ​ക്ക് ശേ​ഷം, ജോ​സ​ച്ച​ൻ മ​ൺ​മ​റ​ഞ്ഞു പോ​യ ക്നാ​യി തോ​മ, ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ കു​റി​ച്ച് സം​സാ​രി​ച്ചു. ശേ​ഷം ജോ​സ​ച്ച​ൻ പൂ​ർ​വ പി​താ​ക്ക​ന്മാ​രാ​യ മാ​ർ മാ​ത്യു മാ​ക്കി​ൽ, മാ​ർ അ​ല​ക്സാ​ണ്ട​ർ ചൂ​ള​പ്പ​റ​മ്പി​ൽ, മാ​ർ തോ​മ​സ് ത​റ​യി​ൽ, ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി എ​ന്നി​വ​രു​ടെ ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി.

K-Rail Survey

പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​ല്ലാം കെ​സി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ച്ച​ഭ​ക്ഷ​ണം ഒ​രു​കി​യി​രു​ന്നു.

Tags : KCS Chicago Knai Thomman Bishop's Memorial Day

Recent News

Corehub Up