ശിശുദിന ആഘോഷത്തിൽ നിന്ന്
മസ്കറ്റ്: ശിശുദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെപിഡിഎ) അംഗങ്ങളുടെ കുട്ടികൾക്കായി വർണാഭമായ കലാ-സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു.
കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ശിശുദിനത്തിന്റെ സന്ദേശം പകർന്നുനൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.
പരിപാടിയിൽ മിനി ടീച്ചർ കുട്ടികളുമായി സംവദിക്കുകയും ശിശുദിനത്തിന്റെ പ്രാധാന്യം, വ്യക്തിത്വ രൂപീകരണം, നല്ല സ്വഭാവശീലങ്ങൾ എന്നിവയെക്കുറിച്ച് അവബോധം നൽകുകയും ചെയ്തു.
.jpg1794805261.jpg)
തുടർന്ന് കുട്ടികളുടെ പാട്ട്, നൃത്തം, ഫാൻസി ഡ്രസ്, സമൂഹഗാനം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
കെപിഡിഎ ചിൽഡ്രൻസ് വിംഗ് സെക്രട്ടറി സജിമോൻ, ജോയിന്റ് സെക്രട്ടറി ചിത്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അസോസിയേഷൻ വൈസ് പ്രസിഡന്റ് ജയൻ, സെക്രട്ടറി കോശി തരകൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ പ്രിയരാജ് നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ സർഗാത്മകതയും കലാപരമായ കഴിവുകളും വളർത്തുന്നതിനും അവ പ്രകടിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ മികച്ച വേദിയൊരുക്കുന്നുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
കുട്ടികളുടെ സന്തോഷവും പങ്കാളിത്തവും നിറഞ്ഞ ശിശുദിനാഘോഷം ശ്രദ്ധേയമായി.
Tags : KottayamDistrictExpatriates ChildrensDay Muscat NRINews