x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ക​രോ​ള്‍​ഗാ​നം വൈ​റ​ലാ​വു​ന്നു


Published: December 12, 2025 03:38 PM IST | Updated: December 12, 2025 03:38 PM IST

ബെ​ര്‍​ലി​ന്‍: 37 വ​ര്‍​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യും ക്രി​സ്മ​സ് ആ​ല്‍​ബ​മൊ​രു​ക്കി ശ്ര​ദ്ധേ​യ​മാ​യി. ര​ച​ന​യ്ക്കും സം​ഗീ​ത​ത്തി​നും എ​റെ പ്രാ​ധാ​ന്യം ന​ല്‍​കി​യ ഹൃ​ദ്യ​മാ​യ ക​രോ​ള്‍ ഗാ​നം "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ആ​സ്വാ​ദ​ക​ര്‍ ഇ​തി​നോ​ട​കം നെ​ഞ്ചി​ലേ​റ്റി​ക്ക​ഴി​ഞ്ഞു.

റി​ലീ​സ് ചെ​യ്ത ആ​ദ്യ​ദി​നം​ത​ന്നെ ഗാ​നം യു​ട്യൂ​ബി​ല്‍ വൈ​റ​ലാ​യി. 15,000 ല​ധി​കം പ്രേ​ക്ഷ​ക​രാ​ണ് ഇ​തു​വ​രെ​യാ​യി ഗാ​നം ആ​സ്വ​ദി​ച്ച​ത്. ജ​ര്‍​മ​നി​യി​ലെ സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ എം​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ണി​ലെ ഹൈ​ലി​ഗ് ഗൈ​സ്റ്റ് ദേ​വാ​ല​യ ഹാ​ളി​ല്‍ ന​വം​ബ​ര്‍ 29ന് ​സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് കാ​ര​ള്‍​ഗാ​ന മ​ത്സ​ര​വേ​ദി​യി​ലാ​ണ് "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ആ​ല്‍​ബം പ്ര​കാ​ശ​നം ചെ​യ്ത​ത്.

ച​ട​ങ്ങി​ല്‍ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ആ​ല്‍​ബ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ (ഐ​കെ​എ​സ്) ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കാ​ത്ത​ലി​ക് പാ​സ്റ്റ​റ​ല്‍ കെ​യ​ര്‍ ആ​ൻ​ഡ് യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​റും സീ​റോ​മ​ല​ങ്ക​ര സ്പ​രി​ച്വ​ല്‍ ഡ​യ​റ​ക്ട​റു​മാ​യ റ​വ.​ഡോ. ജോ​സ​ഫ് ചേ​ലം​പ​റ​മ്പ​ത്ത് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി.

സീ​റോ​മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ ജ​ര്‍​മ​നി കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​സ​ന്തോ​ഷ് തോ​മ​സ് കോ​യി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എം​ഐ സ​ഭ ജ​ര്‍​മ​ന്‍ ഡെ​ലി​ഗേ​ഷ​ന്‍ സു​പ്പീ​രി​യ​ര്‍ ഫാ. ​ജോ​ര്‍​ജ് വ​ട​ക്കി​നേ​ഴ​ത്ത് സി​എം​ഐ, ഫാ. ​ജോ​ണ്‍ ച​രു​വി​ള (തി​രു​വ​ന​ന്ത​പു​രം രൂ​പ​താം​ഗം), സി.​ലി​ന്‍​ഡ എ​സ്എ​ബി​എ​സ്, എം​സി​വൈ​എം ആ​നി​മേ​റ്റ​ര്‍ സി. ​മെ​റി​ന്‍ എ​സ്ഐ​സി, എം​സി​വൈ​എം, പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി സാം ​എ​ന്നി​വ​ര്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

K-Rail Survey

വി​ബി​ന്‍ വി​ന്‍​സി ന​ന്ദി പ​റ​ഞ്ഞു. ജി​റ്റി അ​രു​ണ്‍ പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്തു. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ഗാ​നം പു​റ​ത്തി​റ​ക്കി​യ​ത്. കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടു​ള്ള ആ​റാ​മ​ത്തെ​തും ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ ര​ചി​ച്ച ഒ​മ്പ​താ​മ​ത്തെ​യും ക്രി​സ്മ​സ് ഗാ​ന​മാ​ണി​ത്.

നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ളി​ലൂ​ടെ ആ​സ്വാ​ദ​ക മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ കൊ​ച്ചി രൂ​പ​താം​ഗം ഫാ.​ബി​ബി​ന്‍ ജോ​ര്‍​ജി​ന്‍റെ ആ​ലാ​പ​ന​ത്തി​ല്‍ ഷാ​ന്‍റി ആ​ന്‍റ​ണി അ​ങ്ക​മാ​ലി​യു​ടെ സം​ഗീ​ത​ത്തി​ല്‍, യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ ജോ​സ് കു​മ്പി​ളു​വേ​ലി​യു​ടെ ര​ച​നാ മി​ക​വി​ലാ​ണ് "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ബി​നു മാ​തി​രം​പു​ഴ​യാ​ണ് ഓ​ര്‍​ക്ക​സ്ട്രേ​ഷ​ന്‍. ലി​സി, ആ​ഷ്ലി, സാ​ന്ദ്ര എ​ന്നി​വ​രാ​ണ് കോ​റ​സ് പാ​ടി​യി​രി​ക്കു​ന്ന​ത്. കൊ​ച്ചി​യി​ലെ മെ​ട്രോ സ്റ്റു​ഡി​യോ​യി​ല്‍ ഷി​യാ​സ് മ​നോ​ലി​ലാ​ണ് ഗാ​നം ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഷോ​ട്ട്സ് ബാ​ബു കൊ​ര​ട്ടി, നി​ഖി​ല്‍ അ​ഗ​സ്റ്റി​ന്‍ എ​ന്നി​വ​രും ഫൈ​ന​ല്‍ ക​ട്ട്സ് റോ​ബി​ന്‍ ജോ​സ്, അ​ഡീ​ഷ​ണ​ല്‍ എ​ഡി​റ്റിം​ഗ് ജെ​ന്‍​സ് കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രും നി​ര്‍​വ​ഹി​ച്ചു.

പു​തു​മ നി​റ​ഞ്ഞ വേ​റി​ട്ട ര​ച​ന ഈ ​ആ​ല്‍​ബ​ത്തെ ഏ​റെ വ്യ​ത്യ​സ്ത​മാ​ക്കു​ന്നു. ഹൃ​ദ​യ​മൊ​രു​ക്കി കാ​ത്തി​രു​ന്നു, ഹൃ​ദ​യം ക​വ​രും പൊ​ന്നു​ണ്ണി​യെ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സി​നു (Kumpil Creations) വേ​ണ്ടി ജെ​ന്‍​സ്, ജോ​യ​ല്‍, ഷീ​ന കു​മ്പി​ളു​വേ​ലി​ല്‍ എ​ന്നി​വ​രാ​ണ് ആ​ല്‍​ബം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഗാ​ന​ത്തി​ന്‍റെ ല​ളി​ത​വും ഹൃ​ദ​യ​സ്പ​ർ​ശി​യു​മാ​യ വ​രി​ക​ൾ ആ​ദ്യ കേ​ൾ​വി​യി​ൽ ത​ന്നെ ആ​ൽ​ബ​ത്തെ ആ​ക​ർ​ഷ​ക​മാ​ക്കു​ന്നു. മെ​ല​ഡി​യി​ൽ ഒ​തു​ങ്ങി​യ ട്യൂ​ണും അ​തി​നു ചേ​ർ​ന്ന പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ഗാ​ന​ത്തെ പ്രി​യ​ങ്ക​ര​മാ​ക്കു​ന്നു, മാ​ത്ര​മ​ല്ല ഓ​ട​ക്കു​ഴ​ൽ വാ​ദ​നം ഏ​വ​രു​ടെ​യും മ​ന​സി​ൽ ഹൃ​ദ്യ​ത നി​റ​ക്കു​ന്നു.

K-Rail Survey

സി​നി​മ ഗാ​ന​ങ്ങ​ളു​ടെ ശൈ​ലി​യി​ൽ തു​ട​ങ്ങു​ന്ന സം​ഗീ​ത​മേ​ള​വും ഹാ​ർ​മ​ണി നി​റ​ച്ച ഹ​മ്മിം​ഗും ഗാ​ന​ത്തെ ശ്രേ​ഷ്ഠ​മാ​ക്കു​ന്നു. ഗാ​ന​ത്തി​ന്‍റെ കോ​റ​സ് പോ​ർ​ഷ​ൻ എ​ത്ര​കേ​ട്ടാ​ലും മ​തി​വ​രാ​ത്ത രീ​തി​യി​ലാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്, അ​തു​കൊ​ണ്ടു​ത​ന്നെ ആ​ദ്യ കേ​ൾ​വി​യി​ൽ ഗാ​ന​ത്തി​നൊ​പ്പം കൂ​ടെ​പ്പാ​ടാ​ൻ ആ​രെ​യും പ്രേ​രി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​യി മാ​റി​യ​ത് ബി​ബി​ൻ അ​ച്ച​ന്‍റെ ആ​ലാ​പ​ന ശൈ​ലി ഒ​ന്നു​കൊ​ണ്ടു​മാ​ത്ര​മാ​ണ്.

ദൃ​ശ്യ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ ജ​ർ​മ​നി​യി​ലെ ക്രി​സ്മ​സ് മാ​ർ​ക്ക​റ്റു​ക​ളു​മാ​യും ആ​ഘോ​ഷ​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​യ​തു​കൊ​ണ്ടു പു​തു​മ​യു​ടെ പ​രി​വേ​ഷം ദൃ​ശ്യ​ഭം​ഗി ഉ​ള​വാ​ക്കു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ക്കൊ​ല്ല​ത്തെ ക്രി​സ്മ​സ് സീ​സ​ണി​ൽ ഗാ​നം ഒ​രു പു​തി​യ ദൃ​ശ്യ-​ശ്രാ​വ്യ അ​നു​ഭ​വ​മാ​ക്കി മാ​റ്റാ​ൻ നി​ർ​മാ​താ​ക്ക​ളാ​യ കു​മ്പി​ൾ ക്രി​യേ​ഷ​ൻ​സി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

1999, 2003, 2015, 2019, 2020, 2022, 2023, 2024 വ​ര്‍​ഷ​ങ്ങ​ളി​ലെ സൂ​പ്പ​ര്‍ ഹി​റ്റ് ക്രി​സ്മ​സ് ആ​ല്‍​ബ​ങ്ങ​ള്‍​ക്കു ശേ​ഷം 2025ല്‍ ​കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​ഷ​ന്‍​സ് യൂ​റോ​പ്പി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ള​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ന്യൂ​സ് ചാ​ന​ലാ​യ പ്ര​വാ​സി​ഓ​ണ്‍​ലൈ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് "ക്രി​സ്മ​സി​ന്‍ ഹാ​പ്പി​ന​സ്' ആ​ല്‍​ബം അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്.

കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് (1988) യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്.

 

Tags : Christmas Album Kumpil Creations X-Mas 'N Happiness Released

Recent News

Corehub Up