x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​ത്തി​ന്‍റെ 75 വ​ർ​ഷ​ങ്ങ​ൾ; ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങി മ​ക്ക​ളും മ​രു​മ​ക്ക​ളും

ലി​ൻ​സ് താ​ന്നി​ച്ചു​വ​ട്ടി​ൽ
Published: January 9, 2026 05:31 PM IST | Updated: January 9, 2026 05:31 PM IST

ഷി​ക്കാ​ഗോ: ക​ള​പ്പു​ര​യ്ക്ക​ൽ ക​രോ​ട്ട് കു​ര്യ​നും മ​റി​യാ​മ്മ​യും ഒ​രു​മി​ച്ചു​ള്ള ജീ​വി​തം ആ​രം​ഭി​ച്ചി​ട്ട് 75 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്നു. ഷി​ക്കാ​ഗോ​യി​ലെ ബെ​ന്‍​സ​ൺ​വി​ൽ ദേ​വാ​ല​യ​ത്തി​ൽ ഈ ​മ​നോ​ഹ​ര മു​ഹൂ​ർ​ത്തം ശ​നി​യാ​ഴ്ച ആ​ഘോ​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മ​ക്ക​ളും മ​രു​മ​ക്ക​ളും.

ആ​ല​പ്പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​മാ​യ മ​റി​യാ​മ്മ​യെ വി​വാ​ഹം ക​ഴി​ക്കു​മ്പോ​ൾ കു​ര്യ​ന് 21 വ​യ​സാ​യി​രു​ന്നു പ്രാ​യം. മ​റി​യാ​മ്മ​യ്ക്ക് 16 വ​യ​സും. ത​ങ്ങ​ൾ ക​ട​ന്നു​വ​ന്ന വ​ഴി​ക​ളി​ലെ സ​ന്തോ​ഷ​ങ്ങ​ളെ കു​റി​ച്ചും പ്ര​തി​സ​ന്ധി​ക​ളെ കു​റി​ച്ചു ല​ഭി​ച്ച ദൈ​വ​കൃ​പ​യെ​ക്കു​റി​ച്ചാ​ണ് ഇ​വ​ർ വാ​ചാ​ല​രാ​വു​ന്ന​ത്.

 

K-Rail Survey

ഷി​ക്കാ​ഗോ​യി​ൽ മ​ക​ൻ ബി​നു​വി​നും ഭാ​ര്യ ജി​ൻ​സി​ക്കും കൊ​ച്ചു​മ​ക്ക​ൾ​ക്കു​മൊ​പ്പം താ​മ​സി​ക്കു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് കൊ​ച്ചു​മ​ക്ക​ളു​ടെ മ​ക്ക​ളെ ലാ​ളി​ക്കു​വാ​നു​ള്ള ഭാ​ഗ്യ​വും തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

മ​റ്റു മ​ക്ക​ളും മ​രു​മ​ക്ക​ളു​മാ​യ പെ​ണ്ണ​മ്മ - ജോ​ർ​ജ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ, മോ​ളി - ജോ​സ​ഫ് പു​ളി​ക്ക​മ​റ്റം, ഡെ​യ്സി - റോ​യി ഊ​രി​യ​ത്ത്, ലൈ​സാ​മ്മ - പ​രേ​ത​നാ​യ ബി​ജു തു​രു​ത്തി​യി​ൽ എ​ന്നി​വ​രെ​ല്ലാം ഒ​രു വി​ളി​പ്പാ​ട​ക​ലെ​യു​ണ്ടെ​ന്ന​ത് അ​വ​രു​ടെ വാ​ർ​ധ​ക്യ​ത്തെ ധ​ന്യ​മാ​ക്കു​ന്ന​താ​യി അ​വ​ർ പ​റ​യു​ന്നു.

K-Rail Survey

വി​വാ​ഹ​ത്തി​ന്‍റെ ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​ക്കു​ന്ന ഇ​വ​ർ ര​ണ്ടു​പേ​രും പു​തു​ത​ല​മു​റ​യ്ക്ക് വ​ഴി​വി​ള​ക്കാ​വ​ട്ടെ​യെ​ന്നും ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ നീ​ർ​ച്ചാ​ലു​ക​ൾ അ​വി​രാ​മം അ​വ​രു​ടെ​മേ​ൽ ഒ​ഴു​ക​ട്ടെ​യെ​ന്നും ക്നാ​നാ​യ റീ​ജി​യ​ൺ ഡ​യ​റ​ക്‌​ട​റും ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ലു​മാ​യ റ​വ.​ഫാ. തോ​മ​സ് മു​ള​വ​നാ​ലും ബെ​ൻ​സ​ൻ​വി​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫോ​റോ​ന വി​കാ​രി റ​വ.​ഫാ. അ​ബ്രാ​ഹം ക​ള​രി​യ്ക്ക​ലും ആ​ശം​സി​ച്ചു.

Tags : Kurian Mariyamma Wedding Anniversary USA

Recent News

Corehub Up