x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമനിയിൽ മു​ങ്ങി​മ​രി​ച്ച മലയാളി യുവാവിന് ഇന്ന് നാട് വിടചൊല്ലും

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: August 1, 2026 10:54 AM IST | Updated: August 1, 2026 02:34 PM IST

രാ​ഹു​ൽ നാ​രാ​യ​ണ​ൻ

ഹൈ​ൽ​ബ്രോ​ൺ: ജ​ർ​മ​നി​യി​ലെ ബാ​ഡ​ൻ-​വ്യൂ​ർ​ട്ട​ൻ​ബെ​ർ​ഗ് സം​സ്ഥാ​ന​ത്തി​ലെ ഓ​ബ​ർ​സു​ൽ​മി​ന് സ​മീ​പ​മു​ള്ള ബ്രൈ​റ്റ​ൻ​ഔ​വ​ർ ത​ടാ​ക​ത്തി​ൽ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​മ​രി​ച്ച കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ നാ​രാ​യ​ണ​ൻ മാ​ള​ക്കാ​ര​ന്‍റെ (29) സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​ത്രി 10ന് ​ന​ട​ക്കും.

കോ​യ​മ്പ​ത്തൂ​രി​ലെ ബോ​ഷ് ക​മ്പ​നി​യി​ൽ എ​ൻ​ജി​നി​യ​റാ​യി​രു​ന്ന രാ​ഹു​ൽ, ഭാ​ര്യ വ​ർ​ഷ​യോ​ടൊ​പ്പം ജോ​ലി സം​ബ​ന്ധ​മാ​യ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ ഹൈ​ൽ​ബ്രോ​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ബോ​ഷ് ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി. ജ​ർ​മ​നി​യി​ൽ നി​ന്നു​ള്ള ലോ​ക കേ​ര​ള സ​ഭാം​ഗം ജോ​സ് കു​മ്പി​ളു​വേ​ലി​യും ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ സ​ഹ​ക​രി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ന്യൂ​ഡ​ൽ​ഹി വ​ഴി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങും. തു​ട​ർ​ന്ന് വ​സ​തി​യി​ലെ​ത്തി​ച്ച ശേ​ഷം രാ​ത്രി 10ന് ​സം​സ്കാ​രം ന​ട​ക്കും.

ഈ ​മാ​സം 24നാ​ണ് ബ്രൈ​റ്റ​ൻ​ഔ​വ​ർ ത​ടാ​ക​ത്തി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ടാ​ക​ത്തി​ലെ ആ​ഴം കു​റ​ഞ്ഞ നോ​ൺ-​സ്വി​മ്മ​ർ മേ​ഖ​ല​യി​ലാ​ണ് നീ​ന്തു​ന്ന​തി​നി​ടെ രാ​ഹു​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ​ഹാ​യ​ത്തി​നാ​യി കൈ ​ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്തും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രാ​ളും ചേ​ർ​ന്ന് ക​ര​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​യും സിപിആ​റും ന​ൽ​കി​യ ശേ​ഷ​വും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ട്ടും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഈ ​വ​ർ​ഷം ബ്രൈ​റ്റ​ൻ​ഔ​വ​ർ ത​ടാ​ക​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ മു​ങ്ങി​മ​ര​ണ​മാ​ണി​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

അ​പ്ര​തീ​ക്ഷി​ത​മാ​യിയുണ്ടായ ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണോ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സാ​ധ്യ​ത​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

രാ​ഹു​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ലോ​ക​മ​ലേ​ശ്വ​രം മാ​ള​ക്കാ​ര​ൻ ഉ​ണ്ണി​കൃ​ഷ്ണന്‍റെ​യും ദ​യ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വ​ർ​ഷ പു​ല്ലൂ​ർ (തൃ​ശൂ​ർ). സ​ഹോ​ദ​ര​ൻ: ആ​ദി​ത്യ.

Tags : Germany RahulNarayanan Drowning GermanyNews

Recent News

Corehub Up