x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​ൽ​സി ഒ​മാ​ൻ ചാ​പ്റ്റ​റി​ന് ഒ​രു വ​യ​സ്; "ബ്രി​ഡ്ജിം​ഗ് ബോ​ർ​ഡേ​ഴ്‌​സ് 2026' ശ്ര​ദ്ധേ​യ​മാ​യി

സേ​വ്യ​ർ കാ​വാ​ലം
Published: November 9, 2026 10:13 AM IST | Updated: November 9, 2026 10:13 AM IST

പരിപാടിയിൽ നിന്ന്

മ​സ്ക​റ്റ്: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ (പി​എ​ൽ​സി) ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം "ബ്രി​ഡ്ജിം​ഗ് ബോ​ർ​ഡേ​ഴ്‌​സ് 2026 - ക​ണ​ക്റ്റിംഗ് ക​മ്മ്യൂ​ണി​റ്റി​സ്, എം​പ​വ​റിംഗ് ലൈ​വ്സ്' എ​ന്ന പേ​രി​ൽ ഒ​മാ​ൻ ത​ല​സ്ഥാ​ന​മാ​യ മ​സ്ക​റ്റ് റു​വി ഗ്ലോ​ബ​ൽ മ​ണി എ​ക്സ്ചേ​ഞ്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി കൗ​ൺ​സി​ല​ർ (ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ)​ പ്ര​ദീ​പ് കു​മാ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പിഎ​ൽസി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ജെ​സി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു അ​ത്തി​ക്ക​യം സ്വാ​ഗ​ത​വും കോഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. പി​എ​ൽസി ഗ്ലോ​ബ​ൽ പിആർഒ ​സു​ധീ​ർ തി​രു​നി​ല​ത്ത്ത്ത് വൈ​സ് ചെ​യ​ർ​മാ​ൻ മെ​ൽ​വി​ൻ വി​ല്യം​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഡോ. ​ആ​ഷി​ക് സൈ​നു മു​ഹി​യു​ദ്ദീ​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

പ്ര​വാ​സി​ക​ളു​ടെ നി​യ​മ​ബോ​ധ​വ​ൽ​ക​ര​ണം, സാ​മ്പ​ത്തി​ക സു​ര​ക്ഷ, സാ​മൂ​ഹി​ക ക്ഷേ​മം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ അ​ഡ്വ. ഡോ. ​ബ​ദ​ർ അ​ൽ ഹി​നാ​യി, അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം, ആ​ർ. മ​ധു​സൂ​ദ​ന​ൻ, വി​നി​ത് ശ​ങ്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യും പിഎ​ൽസി ബ​ഹ​റി​ൻ ചാ​പ്റ്റ​ർ ഗ​വേ​ണിംഗ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ രാ​ജി ഉ​ണ്ണി​കൃ​ഷ്ണ​ൻ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു.

 

K-Rail Survey K-Rail Survey

ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി​യും റോ​യ​ൽ ഒ​മാ​ൻ പൊലി​സും ഇ​വി​ടു​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യും പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന പ​രി​ഗ​ണ​ന​യ്ക്കും സു​ര​ക്ഷ​യ്ക്കും പി​ന്തു​ണ​യ്ക്കും പിഎ​ൽസി ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.

അ​തോ​ടൊ​പ്പം, പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ന​ൽ​കി​വ​രു​ന്ന ക​രു​ത​ലി​നും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കും ഒ​മാ​ൻ ചാ​പ്റ്റ​റി​ന്‍റെ കൃ​ത​ജ്ഞ​ത അ​റി​യി​ച്ചു.

അ​ന്നം ന​ൽ​കി സം​ര​ക്ഷി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തെ സ്വ​ന്തം നാ​ടി​നെ​പ്പോ​ലെ സ്നേ​ഹി​ക്കു​ക​യും ഇ​വി​ടു​ത്തെ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പൂ​ർ​ണ​മാ​യി അ​നു​സ​രി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള പ്ര​വാ​സി​ക​ളാ​യി ജീ​വി​ക്കു​ക​യും വേ​ണ​മെ​ന്ന സ​ന്ദേ​ശ​വും പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാ​മും ഒ​മാ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജെ​സി ജോ​സും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​ങ്കു​വ​ച്ചു.

പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണം, നി​യ​മ​സ​ഹാ​യം, ബോ​ധ​വ​ത്കര​ണം, ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഒ​രു വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നേ​ർ​സാ​ക്ഷ്യ​മാ​യി വാ​ർ​ഷി​കാ​ഘോ​ഷം മാ​റി.

"പ്ര​വാ​സി​ക​ൾ​ക്കൊ​രു കൈ​ത്താ​ങ്ങ്' എ​ന്ന സ​ന്ദേ​ശ​വു​മാ​യി കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളി​ലേ​ക്ക് സേ​വ​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നു​ള്ള പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

Tags : PLCOmanChapter FirstAnniversary BridgingBorders2026

Recent News

Corehub Up