x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഗീ​ത കൂ​ട്ടാ​യ്മ അ​വ​ത​രി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ്

ഡോ. ​ജോ​ർ​ജ് എം. ​കാ​ക്ക​നാ​ട്
Published: April 4, 2026 02:11 PM IST | Updated: April 4, 2026 02:11 PM IST

ഹൂ​സ്റ്റ​ൺ: പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യ കൂ​ട്ടാ​യ്മ​യാ​യ സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് (എ​സ്ഐ​യു​സി​സി) ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ മ്യൂ​സി​ക് ക്ല​ബ് ആ​രം​ഭി​ക്കു​ന്നു.

ക​ല​യി​ലൂ​ടെ​യും സം​ഗീ​ത​ത്തി​ലൂ​ടെ​യും ക​മ്യൂ​ണി​റ്റി​യെ ഒ​ന്നി​പ്പി​ക്കു​ക, വ്യ​വ​സാ​യി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് മാ​ന​സി​ക​വും ആ​ത്മീ​യ​വു​മാ​യ ഉ​ന്മേ​ഷം പ​ക​രു​ക​യും നി​ത്യ ജീ​വി​ത​ത്തി​ലെ സ​മ്മ​ർ​ദം കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് ഈ ​സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

ഈ മാസം എ‌​ട്ടി​ന് വൈ​കു​ന്നേ​രം 6.30 നു ​എ​സ്ഐ​യു​സി​സി കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. വി​ശി​ഷ്‌ഠാതി​ഥി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് എ​ല്ലാ സം​ഗീ​ത​പ്രേ​മി​ക​ളെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

സ​മ്മ​ർ​ദ​ങ്ങ​ൾ നി​റ​ഞ്ഞ ആ​ധു​നി​ക ജീ​വി​ത​ത്തി​ൽ സം​ഗീ​ത​ത്തെ ഒ​രു ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ക്കാ​നും, സ​ർ​ഗാത്മ​ക​ത വ​ള​ർ​ത്താ​നും മ്യൂ​സി​ക് ക്ല​ബ് വേ​ദി​യൊ​രു​ക്കും.

വ​ള​ർ​ന്നു വ​രു​ന്ന ഗാ​യ​ക​ർ​ക്കും സം​ഗീ​തം അ​ഭ്യ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ളും മെന്‍റ​ർ​ഷി​പ്പും ക്ല​ബ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ക്കാ​നും സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും ഈ ​കൂ​ട്ടാ​യ്മ സ​ഹാ​യി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി അ​മേ​രി​ക്ക​യി​ലെ ബി​സി​ന​സ് ഉ​ട​മ​ക​ളെ​യും വി​വി​ധ താ​ല്പ​ര്യ​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ളെ​യും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ എസ്ഐയുസിസി നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്.

സം​രം​ഭ​ക​ത്വ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ക എ​ന്നി​വ​യി​ൽ സം​ഘ​ട​ന എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ട്.

സം​ഗീ​ത ക്ല​ബിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​മ്യൂ​ണി​റ്റി​യു​ടെ സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യും സ​മാ​ധാ​ന​വു​മാ​ണ് സം​ഘ​ട​ന ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി കാ​രി​യ്ക്ക​ൽ - 832 566 6806, സാം ​സു​രേ​ന്ദ്ര​ൻ - 818 428 0597, ബ്രൂ​സ് കൊ​ളം​ബേ​ൽ - 818 274 1667.

Tags : SIUCC Music Club USA

Recent News

Corehub Up