x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹണി റോസും സംഘവും അവതരിപ്പിക്കുന്ന സ്റ്റേ​ജ് ഷോ "സ്റ്റാ​ർ ഡ്രീം​സ്' ​ശ​നി​യാ​ഴ്ച

സാ​ജു വ​ര്‍​ഗീ​സ്
Published: April 16, 2026 11:52 AM IST | Updated: April 16, 2026 11:52 AM IST

ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ പ്ര​മു​ഖ സ്ഥാ​ന​ത്ത് നി​ൽ​ക്കു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സ്റ്റാ​ർ ഡ്രീം​സ് സ്റ്റേ​ജ് ഷോ 2026 ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

ശ​നി​യാ​ഴ്ച (ഏ​പ്രി​ൽ 18) അ​ഞ്ചിന് ജോ​ർ​ജ് വാ​ഷിം​ഗ്‌​ട​ൺ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നടി ഹ​ണി റോ​സും കൂ​ട്ട​രും അ​വ​ത​രി​പ്പി​ക്കു​ന്ന വി​സ്‌​മ​യ​ക​ര​മാ​യ ഈ ​ക​ലാ​വി​രു​ന്നി​ൽ പ​ങ്കു​ചേ​രാ​ൻ ക്ഷ​ണി​ക്കു​ന്നതായി സംഘാടകർ അറിയിച്ചു.

നൃ​ത്തം, ഗാ​ന​മേ​ള, മാ​ജി​ക്, കോ​മ​ഡി എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളാ​ൽ സ​മ്പു​ഷ്ട​മാ​യ ഈ ​ക​ലാ​വി​രു​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് ഒ​രു മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​കു​മെ​ന്ന് മാ​പ്പി​ന്‍റെ പ്ര​സി​ഡന്‍റ് കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് അ​റി​യി​ച്ചു.

 

Tags : Star Dreamz Stage Show MAP Honey Rose USA

Recent News

Corehub Up