x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രം​പ് എ​ഫ​ക്റ്റ്; അ​മേ​രി​ക്ക​യി​ൽ നാ​ടു​ക​ട​ത്ത​ൽ റി​ക്കാ​ർ​ഡ് നി​ര​ക്കി​ൽ

എൻആർഐ ഡെസ്ക്
Published: November 14, 2026 12:14 PM IST | Updated: November 14, 2026 12:14 PM IST

ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് അ​മേ​രി​ക്ക. 2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മാ​ത്രം 4,83,200 പേ​രെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തി​യ​താ​യി യു​എ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ ഇ​മി​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ക​സ്റ്റം​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ (ഐ​സി​ഇ) ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വാ​ർ​ഷി​ക നാ​ടു​ക​ട​ത്ത​ൽ നി​ര​ക്കാ​ണി​ത്. ഇ​തേ കാ​ല​യ​ള​വി​ൽ 4,91,000-ത്തി​ല​ധി​കം കു​ടി​യേ​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. 2022, 2023, 2024 സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ആ​കെ അ​റ​സ്റ്റു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​ണി​ത്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​റ്റ​ശേ​ഷം ഇ​തു​വ​രെ 12 ല​ക്ഷ​ത്തോ​ളം പേ​രെ നാ​ടു​ക​ട​ത്തി​യ​താ​യും 30 ല​ക്ഷ​ത്തി​ല​ധി​കം കു​ടി​യേ​റ്റ​ക്കാ​ർ സ്വ​മേ​ധ​യാ ഉ​ൾ​പ്പെ​ടെ രാ​ജ്യം വി​ട്ട​താ​യും ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി വി​ഭാ​ഗം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​ത്രം 48,000-ത്തി​ല​ധി​കം പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും 44,000 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ട് ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​മു​ണ്ട്.

വാ​ഹ​നാ​പ​ക​ട​മു​ണ്ടാ​ക്കി​യ ശേ​ഷം നി​ർ​ത്താ​തെ പോ​യ​തി​നും അ​ശ്ര​ദ്ധ​മൂ​ല​മു​ള്ള ന​ര​ഹ​ത്യ​യ്ക്കു​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മെ​ക്സി​ക്കോ, വെ​ന​സ്വേ​ല, ഹോ​ണ്ടു​റാ​സ്, ബ്ര​സീ​ൽ, റ​ഷ്യ, യു​കെ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

Tags : TrumpEffect Deportation USA DonaldTrump UnitedStates

Recent News

Corehub Up