x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് വി​ജ​യം ആ​ഘോ​ഷി​ച്ച് യു​ഡി​എ​ഫ് യൂ​റോ​പ്പ്

റോ​മി കു​ര്യാ​ക്കോ​സ്
Published: May 11, 2026 10:08 AM IST | Updated: May 11, 2026 10:08 AM IST

ല​ണ്ട​ൻ: കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് നേ​ടി​യ ഉ​ജ്വ​ല വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശം യൂ​റോ​പ്പി​ലാ​കെ അ​ല​യ​ടി​ച്ചു. യു​ഡി​എ​ഫ് യൂ​റോ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ഓ​ൺ​ലൈ​നാ​യി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും ജ​നാ​ധി​പ​ത്യ സ്നേ​ഹി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 9.30ന് ​ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ അ​ണി​നി​ര​ന്നു.

യു​ഡി​എ​ഫ് യൂ​റോ​പ്പ് ചെ​യ​ർ​മാ​ൻ സി​റോ​ഷ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് യൂ​റോ​പ്പ് ക​ൺ​വീ​ന​ർ സ​ണ്ണി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. യു​ഡി​എ​ഫ് യൂ​റോ​പ്പ് കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ് ന​ന്ദി അ​ർ​പ്പി​ച്ചു.

യു​ഡി​എ​ഫ് യൂ​റോ​പ്പ് വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ്‌ അ​ലി കൂ​നാ​രി, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ടോ​മി തൊ​ണ്ടം​കു​ഴി എ​ന്നി​വ​ർ ഏ​കോ​പ​ന​മൊ​രു​ക്കി.

 

K-Rail Survey

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സ​യ്യി​ദ് മു​ന​വ​റ​ലി ഷി​ഹാ​ബ് ത​ങ്ങ​ൾ, കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വ് അ​പു ജോ​സ് എം​എ​ൽ​എ, നി​യു​ക്ത എം​എ​ൽ​എ​മാ​രാ​യ റോ​ജി എം ​ജോ​ൺ, സ​ജീ​വ് ജോ​സ​ഫ്, ഷി​ബു തെ​ക്കു​മ്പു​റം, എ.​ഡി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

യു​ഡി​എ​ഫി​ന് വ​ലി​യ വി​ജ​യം സ​മ്മാ​നി​ച്ച​തി​ൽ സു​പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ച പ്ര​വാ​സി സ​മൂ​ഹ​ത്തി​നും പ്ര​തേ​കി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ രം​ഗ​ത്ത് വ​ലി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രു​ക്കി​യ യു​ഡി​എ​ഫ് യൂ​റോ​പ്പ് നേ​തൃ​ത്വ​ത്തി​നും നേ​താ​ക്ക​ൾ ന​ന്ദി പ​റ​ഞ്ഞു.

കേ​ര​ള ജ​ന​ത അ​ഹ​ങ്കാ​ര രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ​യും ജ​ന​വി​രു​ദ്ധ ഭ​ര​ണ​ത്തി​നെ​തി​രേ​യും ന​ൽ​കി​യ ശ​ക്ത​മാ​യ വി​ധി​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ഈ ​ച​രി​ത്ര​വി​ജ​യ​മെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പു​തി​യ കേ​ര​ള​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യും ജ​ന​വി​ശ്വാ​സ​വും യു​ഡി​എ​ഫി​നൊ​പ്പ​മാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം, തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ, യു​വ​ജ​ന ശാ​ക്തീ​ക​ര​ണം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ്ര​വാ​സി ക്ഷേ​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ഭാ​വി പ​ദ്ധ​തി​ക​ളും അ​വ​ർ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു.

ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ന​കീ​യ ഭ​ര​ണ​ത്തി​ന്‍റെ പു​തി​യ മാ​തൃ​ക​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മു​ന്നോ​ട്ട് വ​യ്ക്കു​ന്ന​തെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

 

K-Rail Survey

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ യു​ഡി​ഫ് നേ​താ​ക്ക​ന്മാ​രാ​യ ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, ബോ​സ്, റോ​ണി കു​രി​ശി​ങ്ക​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ജോ​സ് കു​മ്പി​ളു​വേ​ലി​ൽ, ഷെ​ഫീ​ഖ്, സാ​ഞ്ചോ ലൂ​സി, ന​വാ​സ്, ജ​യ​രാ​ജ്‌, റോ​യ് ജോ​സ​ഫ്, ജി​ബീ​ഷ് ത​ങ്ക​ച്ച​ൻ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു.

തി​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന്‍റെ ആ​വേ​ശം പ​ങ്കു​വെ​ക്കാ​നെ​ത്തി​യ യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം പ​രി​പാ​ടി​യെ അ​തീ​വ ആ​വേ​ശ​ക​ര​മാ​ക്കി.

യു​ഡി​എ​ഫ് യൂ​റോ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​വി​ജ​യാ​ഘോ​ഷം യൂ​റോ​പ്പി​ലെ മ​ല​യാ​ളി രാ​ഷ്ട്രീ​യ സ​മൂ​ഹ​ത്തി​നി​ട​യി​ൽ പു​തി​യ ഉ​ണ​ർ​വും ആ​ത്മ​വി​ശ്വാ​സ​വും സൃ​ഷ്ടി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ച ജ​ന​വി​ധി​യെ ആ​ഘോ​ഷ​മാ​ക്കി മാ​റ്റി​യ യു​ഡി​എ​ഫ് യൂ​റോ​പ്പി​ന്‍റെ ഈ ​ഓ​ൺ​ലൈ​ൻ സം​ഗ​മം യൂ​റോ​പ്പി​ലു​ട​നീ​ളം വ​ലി​യ രാ​ഷ്ട്രീ​യ ശ്ര​ദ്ധ നേ​ടി​യ ശ​ക്ത​മാ​യ വി​ജ​യാ​ഘോ​ഷ​മാ​യി മാ​റി.

Tags : UDF Victory Celebration Europe Congress

Recent News

Corehub Up