x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നും പു​റ​ത്തേ​യ്ക്കൊ? ടി20 ​ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന കാ​ര്യം സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​മെ​ന്ന് മൊ​ഹ്സി​ൻ ന​ഖ്‌​വി


Published: January 24, 2026 09:04 PM IST | Updated: January 24, 2026 09:07 PM IST

ലാ​ഹോ​ർ: അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ക​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ലെ​ന്ന് പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും മന്ത്രിയുമായ മൊ​ഹ്സി​ൻ ന​ഖ്‌​വി. പാ​ക്കി​സ്ഥാ​ൻ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി​യും സ​ർ​ക്കാ​രും തീ​രു​മാ​നി​ക്കു​മെ​ന്നും മൊ​ഹ്സി​ൻ വ്യ​ക്ത​മാ​ക്കി.

"ബം​ഗ്ലാ​ദേ​ശി​നെ ഐ​സി​സി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യം ഉ​റ​പ്പി​ല്ല. ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് പു​റ​ത്താ​ണ്. അ​ദ്ദേ​ഹം തി​രി​ച്ചെ​ത്തി​യി​ട്ട് മാ​ത്ര​മെ ഈ​ക്കാ​ര്യ​ത്തി​ൽ ഇ​ന്തി​മ തീ​രു​മാ​നം എ​ടു​ക്ക‍ു​ക​യു​ള്ളു. ചി​ല​പ്പോ​ൾ ഞ​ങ്ങ​ളും ലോ​ക​ക​പ്പി​നു​ണ്ടാ​വി​ല്ല.'-​പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

"ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ലോ​ക​ത്തെ പ്ര​ബ​ല ശ​ക്തി​യാ​ണ്. അ​വ​രോ​ട് ഐ​സി​സി നീ​തി കാ​ട്ടി​യി​ല്ല. അ​വ​രോ​ടു​ള്ള സ​മീ​പ​നം ഒ​ട്ടും ന​ല്ല​താ​യി​രു​ന്നി​ല്ല. അ​വ​രെ അ​പ​മാ​നി​ച്ചു. അ​വ​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ത്തെ ഒ​ട്ടും ആ​ലോ​ചി​ക്കാ​തെ ത​ള്ളി. അ​ത് ശ​രി​യാ​യി​ല്ല.'- മൊ​ഹ്സി​ൻ ന​ഖ്‌​വി കു​റ്റ​പ്പെ​ടു​ത്തി.

ബം​ഗ്ലാ​ദേ​ശി​നൊ​പ്പം പാ​ക്കി​സ്ഥാ​ൻ എ​ന്നും ഉ​ണ്ടാ​കു​മെ​ന്നും ന​ഖ്‌​വി പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശ് ലോ​ക​ക​പ്പി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും അ​വ​ർ​ക്ക് പ​ക​രം സ്കോ​ട്‌​ല​ൻ​ഡ് ആ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ക​യെ​ന്നും ഐ​സി​സി ഇ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ത​ങ്ങ​ളു​ടെ മ​ത്സ​ര​വേ​ദി​ക​ൾ ഇ​ന്ത്യ​യി​ൽ നി​ന്ന് മാ​റ്റ​ണ​മെ​ന്ന ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​വ​ശ്യം ഐ​സി​സി ത​ള്ളി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​ർ ലോ​ക​ക​പ്പി​നി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലും ആ​യാ​ണ് ലോ​ക​ക​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പാ​ക്കി​സ്ഥാ​ൻ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

Tags : pakistan icc t20 worldcup participation moh mohsin naqvi

Recent News

Corehub Up