മഡ്ഗാവ്: ഫിഡെ 2025 ചെസ് ലോകകപ്പ് നാലാം റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ അര്ജുന് എറിഗയ്സി, ആര്. പ്രഗ്നാനന്ദ, പി. ഹരികൃഷ്ണ, കാര്‍ത്തിക് വെങ്കട്ടരാമന് എന്നിവര്‍ക്കു സമനില. കാര്‍ത്തിക് വെങ്കട്ടരാമന് വിയറ്റ്നാമിന്റെ ലീ ഖ്വാങ് ലീമിനോടും പി. ഹരികൃഷ്ണ സ്വീഡന്റെ ഗ്രാന്‍ഡെലിയസ് നില്സിനോടുമാണ് സമനിലയില്‍ പിരിഞ്ഞത്.
ടോപ് സീഡുകളായ അര്ജുന് എറിഗയ്സി ഹംഗറിയുടെ ലെക്കോ പീറ്റനുമായും ആര്. പ്രഗ്നാനന്ദ റഷ്യയുടെ ഡുബോവ് ഡാനിലുമായും പോയിന്റ് പങ്കുവച്ചു. രണ്ടാം മത്സരത്തില്‍ ജയം നേടുന്നവര്‍ക്ക് അഞ്ചാം റൗണ്ടിലേക്കു മുന്നേറാം. രണ്ടാം മത്സരവും സമനിലയായാല്‍ ടൈബ്രേക്കര്‍.
Tags : Praggnanandha Arjun fide chess world championship World Chess championship