x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ പ​ഞ്ചാ​ബ് പ​ട​യോ​ട്ടം; മും​ബൈ​യ്ക്ക് 201 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം


Published: May 14, 2026 09:51 PM IST | Updated: May 14, 2026 11:50 PM IST

ധ​രം​ശാ​ല: ഐ​പി​എ​ല്ലി​ല്‍ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് 201 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 200 റ​ൺ​സെ​ടു​ത്തു. 32 പ​ന്തി​ല്‍ 57 റ​ണ്‍​സെ​ടു​ത്ത പ്ര​ഭ്‌​സി​മ്രാ​ന്‍ സിം​ഗാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ് സ്കോ​റ​ര്‍.

പ​ഞ്ചാ​ബി​ന് പ്രി​യാ​ന്‍​ഷ് ആ​ര്യ​യും പ്ര​ഭ്‌​സി​മ്രാ​ൻ സിം​ഗും ചേ​ര്‍​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 5.3 ഓ​വ​റി​ല്‍ 50 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 17 പ​ന്തി​ല്‍ 22 റ​ണ്‍​സെ​ടു​ത്ത പ്രി​യാ​ന്‍​ഷ് ആ​ര്യ​യെ വീ​ഴ്ത്തി​യ ദീ​പ​ക് ചാ​ഹ​റാ​ണ് മും​ബൈ​ക്ക് ആ​ദ്യ ബ്രേ​ക്ക് ത്രൂ ​ന​ല്‍​കി​യ​ത്.

എ​ന്നാ​ല്‍ ര​ണ്ടാം വി​ക്ക​റ്റി​ല്‍ പ്ര​ഭ്‌​സി​മ്ര​നും കൂ​പ്പ​ര്‍ കൊ​ണോ​ലി​യും (21) ചേ​ര്‍​ന്ന് 35 പ​ന്തി​ല്‍ 57 റ​ണ്‍​സ​ടി​ച്ച് പ​ഞ്ചാ​ബി​നെ ശ​ക്ത​മാ​യ നി​ല​യി​ലെ​ത്തി​ച്ചു. 11 ഓ​വ​റി​ല്‍ 107- എ​ന്ന നി​ല​യി​ലെ​ത്തി​യ പ​ഞ്ചാ​ബ് പി​ന്നീ​ട് അ​വി​ശ്വ​സ​നീ​യ​മാ​യി ത​ക​ര്‍​ന്ന​ടി​ഞ്ഞു. അ​ര്‍​ധ​സെ​ഞ്ചു​റി തി​ക​ച്ച പ്ര​ഭ്‌​സി​മ്രാ​നെ (32 പ​ന്തി​ല്‍ 57) ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ പി​ന്നാ​ലെ നാ​യ​ക​ന്‍ ശ്രേ​യ​സ് അ​യ്യ​രെ​യും (നാ​ല്) മ​ട​ക്കി.

വാ​ല​റ്റ​ത്ത് അ​സ്മ​ത്തു​ള്ള ഒ​മ​ര്‍​സാ​യി (38) വി​ഷ്ണു വി​നോ​ദി (15) ന്‍റെ​യും സേ​വി​യ​ര്‍ ബാ​ർ​ട്‌​ലെ​റ്റി​ന്‍റെ​യും (18) പ്ര​ക​ട​ന​മാ​ണ് 200 ക​ട​ത്തി​യ​ത്. മും​ബൈ​ക്കാ​യി ഷാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍ 39 റ​ണ്‍​സി​ന് നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ദീ​പ​ക് ചാ​ഹ​ര്‍ 36 റ​ണ്‍​സി​ന് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു.

Tags : ipl punjab kings mumbai indians

Recent News

Corehub Up