ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റിൽ വന്പനടികളുമായി കളം നിറഞ്ഞ പഞ്ചാബ്- ഹരിയാന മത്സരം സൂപ്പർ ഓവറിൽ കലാശിച്ചു.
ആദ്യ ബാറ്റ് ചെയ്ത ഹരിയാന 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സ് നേടിയപ്പോൾ ഹരിയാന 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 207 റണ്‍സ് മറുപടി നൽകി.
സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ പഞ്ചാബിനായി ഇറങ്ങിയ അഭിഷേക് ശർമയും സൻവീർ സിംഗും റണ്‍സില്ലാതെ മടങ്ങിയതോടെ രണ്ട് റണ്‍സ് വിജയ ലക്ഷ്യമാണ് കുറിച്ചത്. നേരിട്ട ആദ്യ പന്ത് അതിർത്തി കടത്തി എൻ. സിന്ധു ഹരിയാനയ്ക്ക് ജയം സമ്മാനിച്ചു.
Tags : Super over thriller mushtaq ali trophy