x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെബേക്ക       നോവൽ അധ്യായം- 25

ഡാഫ്നെ ദു മോറിയർ
Published: March 21, 2026 09:32 PM IST | Updated: March 21, 2026 09:33 PM IST

""അ​വ​ർ ക​സി​ൻ​സാ​ണ്''- മി​സി​സ് ഡാ​ൻ​വേ​ഴ്സ് മ​റു​പ​ടി ന​ൽ​കി.
""ര​ക്ത​ബ​ന്ധ​ത്തെ​ക്കു​റി​ച്ച​ല്ല ഞാ​ൻ ചോ​ദി​ക്കു​ന്ന​ത്. അ​തു​വി​ട്ട് വേ​റെ എ​ന്തെ​ങ്കി​ലും അ​ടു​പ്പം?''
""എ​നി​ക്കു മ​ന​സി​ലാ​കു​ന്നി​ല്ല സ​ർ.''

അ​പ്പോ​ഴേ​ക്കും ഫാ​വെ​ൽ ചാ​ടി​വീ​ണു പ​റ​ഞ്ഞു: ""ഇ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത് മ​റ്റൊ​ന്നാ​ണ്. ഞാ​നി​ദ്ദേ​ഹ​ത്തോ​ട് അ​തു പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. പ​ക്ഷേ വി​ശ്വ​സി​ക്കു​ന്നി​ല്ല. ഞാ​നും റെ​ബേ​ക്ക​യും കു​റെ കാ​ല​ങ്ങ​ളാ​യി ഒ​രു​മി​ച്ചു ജീ​വി​ച്ചു. അ​വ​ൾ എ​ന്നെ അ​ഗാ​ധ​മാ​യി സ്നേ​ഹി​ച്ചു. ശ​രി​യ​ല്ലേ?''

ഉ​ട​നെ അ​വ​ർ ഫാ​വെ​ലി​നെ വെ​റു​പ്പോ​ടെ നോ​ക്കി. എ​ന്നി​ട്ടു കേ​ണ​ലി​നോ​ടു പ​റ​ഞ്ഞു: ""ഇ​ല്ല. അ​വ​ൾ അ​ങ്ങ​നെ​യു​ള്ള​വ​ള​ല്ല.''
ഉ​ട​നെ ഫാ​വെ​ൽ: ""പ​ന്പ​ര വി​ഡ്ഢീ! നി​ന​ക്ക​റി​യാം...''""​ഇ​ല്ല. അ​വ​ൾ നി​ന്നെ സ്നേ​ഹി​ച്ചി​ട്ടി​ല്ല. മി​സ്റ്റ​ർ മാ​ക്സി​മി​നെ സ്നേ​ഹി​ച്ചി​ട്ടി​ല്ല. അ​വ​ൾ ആ​രെ​യും സ്നേ​ഹി​ച്ചി​ട്ടി​ല്ല. എ​ല്ലാ പു​രു​ഷ​ന്മാ​രോ​ടും വെ​റു​പ്പാ​യി​രു​ന്നു.''

""അ​വ​ൾ എ​ന്നെ കാ​ണാ​ൻ അ​നേ​കം രാ​ത്രി​ക​ളി​ൽ വ​ന്നി​ട്ടി​ല്ലേ? അ​തി​നു​വേ​ണ്ടി അ​വ​ൾ​ക്കാ​യി നീ ​കാ​ത്തു​നി​ന്നി​ട്ടി​ല്ലേ? ല​ണ്ട​നി​ൽ ചി​ല വീ​ക്കെ​ൻ​ഡു​ക​ളി​ൽ അ​വ​ൾ എ​ന്നോ​ടൊ​പ്പം ക​ഴി​ഞ്ഞി​ട്ടി​ല്ലേ?''

""അ​വ​ൾ ചെ​യ്ത​ത് എ​ന്താ​ണെ​ന്നു ഞാ​ൻ പ​റ​യാം. ജീ​വി​ത​ത്തി​ൽ സ്വ​യം ആ​ന​ന്ദി​ക്കാ​നും ആ​ഹ്ലാ​ദി​ക്കാ​നും അ​വ​ൾ എ​ന്നും മോ​ഹി​ച്ചി​രു​ന്നു. പ്രേ​മി​ക്ക​ൽ- അ​ത് അ​വ​ളു​ടെ ഒ​രു​ത​രം ഹോ​ബി​യാ​യി​രു​ന്നു. അ​ങ്ങ​നെ അ​വ​ൾ എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​ൾ വ​ഴി​വി​ട്ട് എ​ന്തൊ​ക്കെ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് വി​നോ​ദ​മാ​യി​രു​ന്നു. എ​ല്ലാം ക​ഴി​ഞ്ഞു​വ​ന്ന് അ​വ​ൾ ചി​രി​ക്കു​മാ​യി​രു​ന്നു, പൊ​ട്ടി​പ്പൊ​ട്ടി ചി​രി​ക്കു​മാ​യി​രു​ന്നു.''

മി​സി​സ് ഡാ​ൻ​വേ​ഴ്സി​ന്‍റെ പ​റ​ച്ചി​ൽ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത, ഞെ​ട്ടി​ക്കു​ന്ന ഒ​രു കു​ത്തൊ​ഴു​ക്കു​പോ​ലെ​യാ​യി​രു​ന്നു. അ​തെ​ന്നെ ന​ടു​ക്കി. മാ​ക്സി​മി​ന്‍റെ മു​ഖം വി​ള​റി​വെ​ളു​ത്തു. ഫാ​വെ​ൽ നി​ർ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ൽ മി​ഴി​ച്ചു​നി​ന്നു. എ​ല്ലാം​കേ​ട്ട് കേ​ണ​ൽ ജൂ​ലി​യ​ൻ ത​ന്‍റെ കു​റ്റി​ത്താ​ടി​യി​ൽ ചൊ​റി​ഞ്ഞ് ചി​ന്താ​മൂ​ക​നാ​യി നി​ന്നു.

കു​റേ​നേ​ര​ത്തേ​ക്ക് ആ​രും ഒ​ന്നും മി​ണ്ടി​യി​ല്ല. പെ​ട്ടെ​ന്ന് മി​സി​സ് ഡാ​ൻ​വേ​ഴ്സ് ക​ര​യാ​ൻ​തു​ട​ങ്ങി. പു​റ​ത്ത് മ​ഴ പെ​യ്യു​ന്ന​തി​ന്‍റെ​യും അ​ക​ത്ത് അ​വ​രു​ടെ ക​ര​ച്ചി​ലി​ന്‍റെ​യും സ്വ​രം മാ​ത്രം. ക്ര​മേ​ണ അ​വ​രു​ടെ ക​ര​ച്ചി​ൽ​നി​ന്നു, ക​ണ്ണു​ക​ൾ തു​ട​ച്ചു. കേ​ണ​ൽ അ​വ​രോ​ട് വ​ള​രെ ശാ​ന്ത​മാ​യി സാ​വ​ധാ​ന​ത്തി​ൽ ചോ​ദി​ച്ചു: ""റെ​ബേ​ക്ക സ്വ​ന്തം ജീ​വി​തം ന​ഷ്ട​പ്പെ​ടു​ത്താ​ൻ കാ​ര​ണ​മെ​ന്തെ​ങ്കി​ലും മ​ന​സി​ൽ തോ​ന്നു​ന്നു​ണ്ടോ?''

""ഇ​ല്ല. ഇ​ല്ല. ഒ​രു കാ​ര​ണ​വും ഞാ​ൻ കാ​ണു​ന്നി​ല്ല.''
ഫാ​വെ​ൽ പ​റ​ഞ്ഞു: ""എ​നി​ക്ക​റി​യാ​വു​ന്ന​തു​പോ​ലെ കാ​ര​ണം ഇ​വ​ൾ​ക്കും അ​റി​യാം.''

""നി​ങ്ങ​ൾ മി​ണ്ടാ​തി​രി​ക്കൂ. ചി​ന്തി​ക്കാ​ൻ ഇ​വ​ർ​ക്ക് സ​മ​യം​കൊ​ടു​ക്കൂ. റെ​ബേ​ക്ക എ​ഴു​തി​യ കു​റി​പ്പ് എ​വി​ടെ? അ​തി​ങ്ങെ​ടു​ക്കൂ. ഇ​വ​ർ അ​തു വാ​യി​ക്ക​ട്ടെ. ഒ​രു​പ​ക്ഷേ ആ ​ക​ത്ത് എ​ല്ലാ നി​ഗൂ​ഢ​ത​ക​ൾ​ക്കും ഒ​രു പ​രി​ഹാ​ര​മാ​യേ​ക്കും.''

ഫാ​വെ​ൽ ക​ത്തെ​ടു​ത്ത് മി​സി​സ് ഡാ​ൻ​വേ​ഴ്സി​ന്‍റെ കാ​ൽ​ക്ക​ലേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്തു. അ​വ​ർ അ​തെ​ടു​ത്തു വാ​യി​ച്ചു. വീ​ണ്ടും വാ​യി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു: ""ഇ​തു​കൊ​ണ്ട് ഒ​രു കാ​ര്യ​വു​മി​ല്ല. അ​വ​ൾ എ​ന്താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​വു​ന്നി​ല്ല. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട എ​ന്തെ​ങ്കി​ലും കാ​ര്യ​മാ​യി​രു​ന്നെ​ങ്കി​ൽ ഫാ​വെ​ലി​നേ​ക്കാ​ൾ മു​ന്പ് എ​ന്നെ​യാ​ണ് റെ​ബേ​ക്ക അ​റി​യി​ക്കു​ക.''

കേ​ണ​ലി​ന്‍റെ ചോ​ദ്യം: ""ആ ​രാ​ത്രി നി​ങ്ങ​ൾ റെ​ബേ​ക്ക​യെ ക​ണ്ടി​രു​ന്നോ?''

""ഇ​ല്ല. ഞാ​ൻ അ​ന്നു കെ​രി​ത്തി​ലാ​യി​രു​ന്നു. മ​ട​ങ്ങാ​ൻ വൈ​കി. വൈ​കി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ അ​വ​ൾ മ​രി​ക്കി​ല്ലാ​യി​രു​ന്നു. അ​തി​ൽ ഞാ​ൻ ക​ഠി​ന​മാ​യി ദുഃ​ഖി​ക്കു​ന്നു. ആ ​ദുഃ​ഖം എ​ന്‍റെ മ​ര​ണം​വ​രെ ഉ​ണ്ടാ​കും.'' ""ഈ ​കു​റി​പ്പി​ൽ പ്ര​ധാ​ന​പ്പെ​ട്ട ചി​ല സം​ഗ​തി​ക​ൾ പ​റ​യാ​നു​ണ്ട് എ​ന്നെ​ഴു​തി​യി​ട്ടു​ണ്ട്. അ​തെ​ന്താ​ണെ​ന്ന് ഉൗ​ഹി​ക്കാ​ൻ പ​റ്റു​മോ?''

""ഇ​ല്ല സ​ർ... അ​റി​യി​ല്ല.''
""അ​ന്നു റെ​ബേ​ക്ക ല​ണ്ട​നി​ൽ ആ ​ദി​വ​സം എ​ങ്ങ​നെ ചെ​ല​വ​ഴി​ച്ചു​വെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും പ​റ​യാ​നാ​വു​മോ?''

""അ​ന്ന് കേ​ശാ​ല​ങ്കാ​ര​സ്ഥാ​പ​ന​ത്തി​ൽ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടു മു​ത​ൽ ഒ​ന്ന​ര​വ​രെ റെ​ബേ​ക്ക​യ്ക്കു​വേ​ണ്ടി ബു​ക്കു ചെ​യ്തി​രു​ന്നു. അ​തെ​നി​ക്ക​റി​യാം. ഞാ​നാ​ണ് ടെ​ലി​ഫോ​ണി​ലൂ​ടെ ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ബു​ക്കു ചെ​യ്ത​ത്. അ​തു ക​ഴി​ഞ്ഞ ഉ​ട​നെ ല​ഞ്ച് ക​ഴി​ച്ചി​ട്ടു​ണ്ടാ​വും. ല​ഞ്ചി​ന് അ​ര​മ​ണി​ക്കൂ​ർ എ​ടു​ത്തു​കാ​ണും. മൂ​ന്നു​മ​ണി​ക്കാ​ണ് ഈ ​കു​റി​പ്പ് ഫ്ളാ​റ്റി​ലെ കാ​വ​ൽ​ക്കാ​ര​നെ ഏ​ല്പി​ച്ച​ത്.''

കേ​ണ​ൽ വീ​ണ്ടും: ""ര​ണ്ടു​മ​ണി മു​ത​ൽ മൂ​ന്നു​വ​രെ റെ​ബേ​ക്ക എ​ന്തു​ചെ​യ്തു? എ​വി​ടെ​യാ​യി​രു​ന്നു?'' ഫാ​വെ​ലി​ന്‍റെ പ​രാ​തി: ""എ​ന്‍റെ ദൈ​വ​മേ! ആ ​ഒ​രു മ​ണി​ക്കൂ​റി​ൽ എ​ന്താ ചെ​യ്ത​തെ​ന്ന് ഒ​രു കൊ​ല്ലം ക​ഴി​ഞ്ഞി​ട്ട് ഇ​പ്പോ​ൾ ചോ​ദി​ച്ചി​ട്ടെ​ന്താ കാ​ര്യം?''

""ശ്ശ്! ​നി​ങ്ങ​ൾ മി​ണ്ടാ​തി​രി​ക്കൂ!'' -കേ​ണ​ലി​ന്‍റെ ഗൗ​ര​വ​സ്വ​രം.
""അ​വ​ളു​ടെ എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും ഡ​യ​റി എ​ന്‍റെ പ​ക്ക​ലു​ണ്ട്. മി​സ്റ്റ​ർ മാ​ക്സിം അ​തു കാ​ണ​ണ​മെ​ന്ന് ഒ​രി​ക്ക​ലും എ​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ഞാ​ന​തു ഭ​ദ്ര​മാ​യി പൂ​ട്ടി സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഒ​രു​പ​ക്ഷേ അ​ന്ന​ത്തെ പ്രോ​ഗ്രാ​മു​ക​ൾ ഡ​യ​റി​യി​ൽ കു​റി​ച്ചി​ട്ടു​ണ്ടാ​വും.''

""എ​ന്തു പ​റ​യു​ന്നു മാ​ക്സിം, ഞാ​ന​തൊ​ന്നു പ​രി​ശോ​ധി​ച്ചാ​ലോ?''
""ഓ ​യെ​സ്. ഒ​രു വി​രോ​ധ​വു​മി​ല്ല.''
""എ​ങ്കി​ൽ അ​തൊ​ന്നു വേ​ഗം കൊ​ണ്ടു​വ​രൂ!''
മി​സി​സ് ഡാ​ൻ​വേ​ഴ്സ് ഡ​യ​റി​യെ​ടു​ക്കാ​ൻ പോ​യി. ഞാ​ൻ ഇ​തി​ലൊ​ന്നും ഭാ​ഗ​ഭാ​ക്കാ​വാ​തെ മു​റി​യു​ടെ ഒ​ര​റ്റ​ത്തു​പോ​യി നി​ന്നു. കേ​ണ​ൽ മു​റി​ക്ക​ക​ത്ത് അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ന​ട​ക്കു​ക​യാ​ണ്. അ​ല്പം ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഡ​യ​റി​യു​മാ​യി അ​വ​രെ​ത്തി. മു​റി ഉ​ട​നെ അ​ട​ച്ചു. ഡ​യ​റി തു​റ​ന്നി​ട്ടു പ​റ​ഞ്ഞു: ""ഇ​തു റെ​ബേ​ക്ക മ​രി​ച്ച​ദി​വ​സ​ത്തെ പേ​ജാ​ണ്.''

ഫാ​വെ​ൽ ആ​കാം​ക്ഷ​യോ​ടെ​യും മാ​ക്സി​മി​ന്‍റെ നേ​രേ പ​രി​ഹാ​സ​പൂ​ർ​വ​വും നോ​ക്കി. കേ​ണ​ൽ ജൂ​ലി​യ​ൻ അ​തു പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഒ​രു​പ​ക്ഷേ മാ​ക്സി​മി​ന്‍റെ വി​ധി നി​ർ​ണ​യി​ക്കു​ന്ന ദി​വ​സ​മാ​വും ഇ​ത്. എ​ല്ലാ​വ​രും വീ​ർ​പ്പ​ട​ക്കി നി​ൽ​ക്കു​ന്നു. മാ​ക്സി​മി​നെ നോ​ക്കാ​ൻ എ​നി​ക്കു ധൈ​ര്യ​മി​ല്ല. എ​ന്‍റെ മ​ന​സി​ൽ ഭ​യം തു​ടി​കൊ​ട്ടു​ക​യാ​ണ്. എ​ന്‍റെ നെ​ഞ്ചി​ടി​പ്പ് എ​നി​ക്കു കേ​ൾ​ക്കാം. കേ​ണ​ൽ പ​റ​ഞ്ഞു: ""ങാ, ​കി​ട്ടി. എ​ല്ലാം ഇ​തി​ലു​ണ്ട്.''

താ​ങ്ങാ​നാ​വാ​ത്ത എ​ന്തോ സം​ഭ​വി​ക്കാ​ൻ പോ​കു​ന്നു എ​ന്ന മ​ട്ടി​ൽ ഞാ​ൻ ത​രി​ച്ചു​നി​ന്നു. ""മി​സി​സ് ഡാ​ൻ​വേ​ഴ്സ് പ​റ​ഞ്ഞ​തു​പോ​ലെ ഇ​തി​ലു​ണ്ട്. ഒ​ന്നു​മു​ത​ൽ ഒ​ന്ന​ര​വ​രെ ക്ല​ബ്ബി​ൽ ല​ഞ്ച്. ബേ​ക്ക​ർ ര​ണ്ടു മ​ണി. ആ​രാ​ണ് ബേ​ക്ക​ർ?'' മാ​ക്സി​മി​ന്‍റെ നേ​രേ നോ​ക്കി. മാ​ക്സിം കൈ​മ​ല​ർ​ത്തി. മി​സി​സ് ഡാ​ൻ​വേ​ഴ്സി​നോ​ടു ചോ​ദി​ച്ചു. അ​വ​ർ​ക്കും അ​ങ്ങ​നെ​യൊ​രു പേ​ര് അ​റി​യി​ല്ല.

""ഞാ​ൻ നി​ങ്ങ​ളോ​ട് ഒ​രു സം​ശ​യം ചോ​ദി​ക്കു​ക​യാ​ണ്. കൊ​ള്ള​പ്പ​ലി​ശ​യ്ക്കു പ​ണം ക​ടം​കൊ​ടു​ക്കു​ന്ന ഏ​തെ​ങ്കി​ലും ആ​ളു​ക​ളു​മാ​യി​ട്ട് റെ​ബേ​ക്ക​യ്ക്കു ബ​ന്ധ​മു​ണ്ടോ? അ​വ​ർ ആ​രെ​ങ്കി​ലും ക​ടു​ത്ത ഭീ​ഷ​ണി മു​ഴ​ക്കി​യോ?'' ""ഏ​യ് ഒ​രി​ക്ക​ലു​മി​ല്ല. അ​വ​ൾ​ക്ക് ശ​ത്രു​ക്ക​ളാ​രു​മി​ല്ല. അ​വ​ൾ​ക്ക് ആ​രെ​യും ഒ​ന്നി​നേ​യും ഭ​യ​മി​ല്ല. എ​ന്നാ​ൽ ഒ​രു കാ​ര്യം അ​വ​ളെ വ​ല്ലാ​തെ അ​സ്വ​സ്ഥ​യാ​ക്കി​യി​രു​ന്നു. പ്രാ​യം കൂ​ടി​വ​രു​ന്ന​ത്, രോ​ഗം പി​ടി​പെ​ടു​ന്ന​ത്, അ​സു​ഖ​മാ​യി ന​ര​കി​ച്ചു​കി​ട​ന്നു മ​രി​ക്കു​ന്ന​ത്.. ഇ​തൊ​ക്കെ നൂ​റു​നൂ​റു​വ​ട്ടം എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​വ​ൾ പ​റ​ഞ്ഞ​ത് "ഞാ​ൻ പോ​കു​ന്പോ​ൾ പെ​ട്ടെ​ന്നു പോ​ക​ണം, ഒ​രു മെ​ഴു​കു​തി​രി ഉൗ​തി​ക്കെ​ടു​ത്തു​ന്ന​തു​പോ​ലെ... അ​താ​ണ് എ​നി​ക്ക് ആ​ശ്വാ​സ​മാ​കു​ക.' ആ ​പ​റ​ഞ്ഞ​തു​പോ​ലെ അ​വ​ൾ മു​ങ്ങി​മ​രി​ച്ചു. പെ​ട്ടെ​ന്ന്, ഒ​രു വേ​ദ​ന​യു​മി​ല്ലാ​തെ.'' കേ​ണ​ൽ അ​തി​നു മ​റു​പ​ടി​യാ​യി ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഡ​യ​റി പി​ന്നെ​യും മ​റി​ച്ചു​നോ​ക്കി. ""ങാ, ​ഇ​വി​ടെ​യു​ണ്ട്. ബേ​ക്ക​ർ ആ​രാ​യാ​ലും അ​യാ​ളെ റെ​ബേ​ക്ക ക​ണ്ടി​ട്ടു​ണ്ട് എ​ന്ന​തു വ്യ​ക്തം. ക​ണ്ട​തി​ന്‍റെ അ​ട​യാ​ള​മാ​യി​ട്ട് ഇ​വി​ടെ ക്രോ​സ് വ​ര​ച്ചി​ട്ടു​ണ്ട്.

കേ​ശാ​ല​ങ്കാ​ര​ത്തി​നും ല​ഞ്ചി​നു​മെ​ല്ലാം ഇ​തു​പോ​ലെ ക്രോ​സ് ഉ​ണ്ട്. ഈ ​ബേ​ക്ക​ർ ആ​രാ​ണെ​ന്നു വ്യ​ക്ത​മാ​യാ​ൽ ഒ​രു​പ​ക്ഷേ എ​ല്ലാ കാ​ര്യ​ങ്ങ​ളും പൂ​ർ​ണ​മാ​യും പു​റ​ത്തു​വ​രും.'' ഡ​യ​റി അ​വ​ർ​ക്ക് തി​രി​ച്ചു​കൊ​ടു​ത്തു. ക്ഷ​മ​കെ​ട്ടു നി​ൽ​ക്കു​ന്ന ഫാ​വെ​ലി​ന് ഇ​തൊ​ന്നും ദ​ഹി​ക്കു​ന്നി​ല്ല. ഞാ​ൻ മി​സി​സ് ഡാ​ൻ​വേ​ഴ്സി​നെ ശ്ര​ദ്ധി​ച്ചു​നി​ന്നു. അ​വ​ർ ഡ​യ​റി​യു​ടെ പേ​ജു​ക​ൾ ഓ​രോ​ന്നു മ​റി​ച്ചു​നോ​ക്കു​ക​യാ​ണ്. അ​വ​ർ പ​റ​ഞ്ഞു:

""ങാ, ​ഇ​വി​ടെ ഒ​രു ഫോ​ണ്‍ ന​ന്പ​ർ കാ​ണു​ന്നു​ണ്ട്. ബേ​ക്ക​ർ 0488. പ​ക്ഷേ എ​ക്സ്ചേ​ഞ്ചി​ന്‍റെ പേ​രി​ല്ല. ഇ​തി​ന്‍റെ അ​ടു​ത്ത് "എം' ​എ​ന്ന ഒ​ര​ക്ഷ​ര​മു​ണ്ട്.'' ഉ​ട​നെ കേ​ണ​ൽ പ​റ​ഞ്ഞു: ""ഇ​ത് അ​യാ​ളു​ടെ ന​ന്പ​ർ​ത​ന്നെ. "എം' ​എ​ന്ന അ​ക്ഷ​രം ഒ​രു​പ​ക്ഷേ മേ​ഫെ​യ​ർ എ​ക്സ്ചേ​ഞ്ചാ​വും. അ​ല്ലെ​ങ്കി​ൽ മ്യൂ​സി​യം എ​ക്സ്ചേ​ഞ്ച്.'' ഉ​ട​നെ ഫോ​ണ്‍ ചെ​യ്യാ​ൻ മാ​ക്സിം ഫ്രാ​ങ്കി​നു നി​ർ​ദേ​ശം കൊ​ടു​ത്തു. ഫ്രാ​ങ്ക് ലി​റ്റി​ൽ റൂ​മി​ൽ പോ​യി അ​തി​ന്‍റെ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി. കേ​ണ​ൽ ജൂ​ലി​യ​ൻ പി​ന്നി​ൽ കൈ​യും​കെ​ട്ടി അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കു​റ​ച്ചു​നേ​രം ന​ട​ന്നു.

ഫ്രാ​ങ്ക് വ​ന്നി​ട്ടു പ​റ​ഞ്ഞു: ""മേ​ഫെ​യ​ർ എ​ക്സ്ചേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ അ​ങ്ങ​നെ ഒ​രാ​ളി​ല്ല. ഇ​പ്പോ​ൾ ആ ​ന​ന്പ​റി​ൽ താ​മ​സി​ക്കു​ന്ന​ത് ഒ​രു സ്ത്രീ​യാ​ണ്. അ​ടു​ത്ത​യാ​യി ഞാ​ൻ മ്യൂ​സി​യം 0488 ട്രൈ ​ചെ​യ്തി​രി​ക്ക​യാ​ണ്. അ​ല്പം​ക​ഴി​ഞ്ഞ് അ​വ​ർ ഇ​ങ്ങോ​ട്ടു വി​ളി​ക്കാ​മെ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു.'' മൂ​ന്നു മി​നി​റ്റി​ന​കം ഫോ​ണി​ൽ ബെ​ല്ല​ടി​ച്ചു. ഉ​ട​നെ ഫ്രാ​ങ്ക് പോ​യി അ​റ്റ​ൻ​ഡ് ചെ​യ്തു. വാ​തി​ൽ അ​ട​യ്ക്കാ​തെ​ത​ന്നെ​യാ​ണ് സം​സാ​രി​ച്ച​ത്. മ​റ്റു​ള്ള​വ​ർ​ക്കും കേ​ൾ​ക്കാ​മ​ല്ലോ.

""ഹ​ലോ! ബേ​ക്ക​ർ എ​ന്ന പേ​രി​ൽ ആ​രെ​ങ്കി​ലും അ​വി​ടെ താ​മ​സി​ക്കു​ന്നു​ണ്ടോ? അ​ല്ല അ​ല്ല ഓ​ഫീ​സ​ല്ല, വീ​ടാ​ണ്... അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഡ്ര​സ് ഒ​ന്നു ത​രാ​മോ പ്ലീ​സ്! വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണ്.''ഞാ​ൻ വാ​തി​ലി​ലൂ​ടെ നോ​ക്കി. ഫ്രാ​ങ്ക് ക​ട​ലാ​സും പേ​ന​യു​മെ​ടു​ത്ത് എ​ന്തോ കു​റി​ക്കു​ന്നു​ണ്ട്. ""താ​ങ്ക് യൂ.. ​താ​ങ്ക് യൂ ​വെ​രി​മ​ച്ച്. ഗു​ഡ്നൈ​റ്റ്!'' ഫോ​ണ്‍ വ​ച്ചു.

എ​ന്‍റെ ഉ​ൾ​ത്ത​ടം നീ​റു​ക​യാ​ണ്. എ​ന്താ​ണാ​വോ ഫ്രാ​ങ്ക് ക​ട​ലാ​സി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്? മാ​ക്സി​മി​ന് മ​ഹാ​ദ്രോ​ഹം ചെ​യ്യു​ന്ന എ​ന്തെ​ങ്കി​ലും തെ​ളി​വാ​ണോ? ഫ്രാ​ങ്ക് മു​റി​യി​ലേ​ക്കു വ​ന്നു.""ആ ​ഭാ​ഗ​ത്തു​ള്ള താ​മ​സ​ക്കാ​രി​ൽ ബേ​ക്ക​ർ എ​ന്നു പേ​രു​ള്ള ആ​രു​മി​ല്ല. അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​ർ ബേ​ക്ക​ർ ആ​റു​മാ​സം​മു​ന്പ് പ്രാ​ക്ടീ​സ് നി​ർ​ത്തി പോ​യെ​ന്ന്. എ​ന്താ​യാ​ലും ഡോ​ക്ട​റു​ടെ അ​ഡ്ര​സ് അ​യാ​ൾ ത​ന്നു.'' കൈ​യി​ലി​രി​ക്കു​ന്ന ക​ട​ലാ​സ് ഫ്രാ​ങ്ക് കേ​ണ​ൽ ജൂ​ലി​യ​ന് കാ​ണി​ച്ചു​കൊ​ടു​ത്തു.
(തു​ട​രും)

സ്വതന്ത്ര പരിഭാഷ, സി.എൽ. ജോസ് 

Tags : Sunday

Recent News

Corehub Up