x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​വി​ളി​ക്കു​ന്ന ചു​ണ്ണാ​മ്പു ഖ​നി

അ​ജി​ത് ജി. ​നാ​യ​ർ
Published: March 21, 2026 09:54 PM IST | Updated: March 21, 2026 09:54 PM IST

മ​സൂ​റി​യു​ടെ മ​നോ​ഹ​ര​മാ​യ മ​ല​നി​ര​ക​ള്‍​ക്കി​ട​യി​ല്‍, വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്കി​ല്‍​നി​ന്ന് അ​ക​ലെ​യാ​യി ഒ​ളി​ഞ്ഞു​കി​ട​ക്കു​ന്ന ഒ​രു ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഖ​നി​പ്ര​ദേ​ശ​മു​ണ്ട്. ലം​ബി ദേ​ഹ​ര്‍ മൈ​ന്‍​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ ​ഖ​നി ഇ​ന്ന് ഭീ​തി​ജ​ന​ക​മാ​യ ക​ഥ​ക​ളു​ടെ പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

ഈ ​ഖ​നി​യു​ടെ ച​രി​ത്രം തു​ട​ങ്ങു​ന്ന​ത് ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്താ​ണ്. പ​തി​റ്റാ​ണ്ടു​ക​ള്‍ സ​ജീ​വ​മാ​യി നി​ന്നി​രു​ന്ന ഖ​നി 1990ക​ളോ​ടെ ഉ​പേ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​ത​ന​ത്തി​നു മു​മ്പ് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ള്‍ ഇ​വി​ടെ ചു​ണ്ണാ​മ്പു​ക​ല്ല് ഖ​ന​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ യാ​തൊ​രു സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ ന​ട​ത്തി​യ ഖ​ന​നം​മൂ​ലം ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ പ​ട​രു​ക​യും, ശ​രി​യാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ അ​ര​ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ൾ ഇ​ക്കാ​ല​ത്തി​നി​ട​യ്ക്ക് മ​രി​ക്കു​ക​യും ചെ​യ്തു. കൂ​ട്ട​മ​ര​ണ​ങ്ങ​ള്‍ ന​ട​ന്ന​തോ​ടെ ഈ ​ഖ​നി പെ​ട്ടെ​ന്ന് അ​ട​ച്ചു​പൂ​ട്ടി. തൊ​ഴി​ലാ​ളി​ക​ള്‍ താ​മ​സി​ച്ചി​രു​ന്ന ല​യ​ങ്ങ​ളും വീ​ടു​ക​ളും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. അ​തോ​ടെ ലം​ബി ദെ​ഹ​ര്‍ ഒ​രു പ്രേ​ത​ന​ഗ​ര​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

ഖ​നി​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ച​ശേ​ഷം ഇ​വി​ടെ അ​സ്വാ​ഭാ​വി​ക​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ന​ട​ക്കാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. സ​ന്ധ്യ​ക​ഴി​ഞ്ഞാ​ല്‍ ഈ ​ഭാ​ഗ​ത്തേ​ക്ക് ഇ​പ്പോ​ൾ ആ​രും പോ​കാ​റി​ല്ല. ഖ​നി​ക്കു​ള്ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ വേ​ദ​ന​യോ​ടെ നി​ല​വി​ളി​ക്കു​ന്ന ശ​ബ്ദ​വും, ചു​മ​യ്ക്കു​ന്ന ശ​ബ്ദ​വും കേ​ള്‍​ക്കാ​റു​ണ്ടെ​ന്ന് സ​ഞ്ചാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മാ​ക്ക​ള്‍ ഇ​പ്പോ​ഴും അ​വി​ടെ അ​ല​യു​ന്നു​ണ്ടെ​ന്നാ​ണ് പ്രാ​ദേ​ശി​ക വി​ശ്വാ​സം.

മ​ല​നി​ര​ക​ളി​ലെ മ​ന്ത്ര​വാ​ദി​നി

ലം​ബി ദെ​ഹ​റി​നെ​ക്കു​റി​ച്ച് ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ച​രി​ക്കു​ന്ന മ​റ്റൊ​രു ക​ഥ അ​വി​ടെ​യു​ള്ള ഒ​രു മ​ന്ത്ര​വാ​ദി​നി​യെ​ക്കു​റി​ച്ചാ​ണ്. മ​ല​മു​ക​ളി​ല്‍​നി​ന്ന് താ​ഴേ​ക്കു നോ​ക്കി​നി​ല്‍​ക്കു​ന്ന ഒ​രു സ്ത്രീ​രൂ​പ​ത്തെ പ​ല​രും ക​ണ്ട​താ​യി പ​റ​യു​ന്നു. ഈ ​പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍​ക്കെ​ല്ലാം കാ​ര​ണം ഈ ​മ​ന്ത്ര​വാ​ദി​നി​യു​ടെ ശാ​പ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ വി​ശ്വ​സി​ക്കു​ന്ന​ത്.

ഇ​വി​ടെ​യു​ള്ള റോ​ഡു​ക​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ന്ന​ത് പ​തി​വാ​ണ്. ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ഈ ​പ്ര​ദേ​ശ​ത്തു ന​ട​ന്ന ഒ​രു ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​വും ഈ ​സ്ഥ​ല​ത്തി​ന്‍റെ നി​ഗൂ​ഢ​ത വ​ര്‍​ദ്ധി​പ്പി​ക്കു​ന്നു. യാ​തൊ​രു സാ​ങ്കേ​തി​ക ത​ക​രാ​റു​മി​ല്ലാ​തി​രു​ന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​ത് ഇ​വി​ട​ത്തെ അ​ദൃ​ശ്യ​ശ​ക്തി​ക​ള്‍ കാ​ര​ണ​മാ​ണെ​ന്ന് പ്ര​ചാ​ര​മു​ണ്ടാ​യി.

ഇ​ന്ന് ലം​ബി ദെ​ഹ​ര്‍ മൈ​ന്‍​സ് സ​ന്ദ​ര്‍​ശി​ക്കു​ന്ന​വ​ര്‍​ക്ക് കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത് കാ​ടു​മൂ​ടി​യ ത​ക​ര്‍​ന്ന കെ​ട്ടി​ട​ങ്ങ​ളും വി​ജ​ന​മാ​യ ഖ​നി​ക​ളു​മാ​ണ്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും ഇ​വി​ടെ ഒ​രു​ത​രം ഭ​യ​പ്പെ​ടു​ത്തു​ന്ന നി​ശ​ബ്ദ​ത​യാ​ണെ​ന്ന് സ​ന്ദ​ര്‍​ശ​ക​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

പാ​രാ​നോ​ര്‍​മ​ല്‍ വി​ദ​ഗ്ധ​രും സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ന്ന​വ​രു​മാ​യ ചി​ല​ര്‍ മാ​ത്ര​മാ​ണ് ഇ​വി​ടം സ​ന്ദ​ര്‍​ശി​ക്കാ​റു​ള്ള​ത്. പ​ല​രും രാ​ത്രി​യി​ല്‍ ഇ​വി​ടെ ത​ങ്ങു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ എ​ത്താ​റു​ണ്ടെ​ങ്കി​ലും പ​ല​പ്പോ​ഴും അ​വ​സാ​ന നി​മി​ഷം ഭ​യ​ന്നു പി​ന്മാ​റാ​റാ​ണ് പ​തി​വ​ത്രേ.

ഖ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രേ​ത​ക​ഥ​ക​ള്‍ സ​ത്യ​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ല്‍ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​ര​ന്ത​ത്തി​ൽ അ​വ​സാ​നി​ച്ച ജീ​വി​തം ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ മ​റ​ക്കാ​നാ​കാ​ത്ത അ​ധ്യാ​യ​മാ​യി തു​ട​രു​ന്നു.

Tags : sunday

Recent News

Corehub Up