Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മോണാലിസ മായാത്ത വിസ്മയം
ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായി കണക്കാക്കുന്ന മോണാലിസയോളം എഴുതപ്പെട്ടിട്ടുള്ളതും ശാസ്ത്രീയമായി അപഗ്രഥിക്കപ്പെട്ടതുമായ മറ്റൊരു ചിത്രം ലോകത്തുണ്ടാവില്ല. എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയാണ് ഏവരെയും ആകർഷിക്കുന്നത്.
‘ലാഗിയോകോണ്ട’ എന്ന പേര് തലമുറകൾക്കു പരിചിതമല്ലെങ്കിലും ‘മോണാലിസ’ എന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും കേൾക്കാത്തവർ കുറവായിരിക്കും. ലോകത്തിലെ ഏറ്റവും നിഗൂഢമായ പെയിന്റിംഗിലെ നായികയായ മോണാലിസ.
പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ കാഴ്ചക്കാരെ ഇവൾ നോക്കിച്ചിരിക്കുന്പോൾ, ഈ ചിരിയുടെ പിന്നിലെ രഹസ്യം ഉത്തരമില്ലാതെ അഞ്ച് ശതാബ്ദം പിന്നിട്ടിരിക്കുന്നു. ലോകത്ത് ജീവിച്ചി രുന്നിട്ടുള്ള ബഹുമുഖപ്രതിഭകളിൽ ഒന്നാമനെന്നു നിസംശയം വിശേഷിപ്പിക്കാവുന്ന ലെയനാർഡോ ഡാവിഞ്ചി 1503-1506 കാലഘട്ടത്തിൽ വരച്ച മാസ്റ്റർപീസ് പെയിന്റിംഗ് അന്നും ഇന്നും ചർച്ചാവിഷയമാകാൻ കാരണങ്ങൾ പലതാണ്.
ലോകത്തിലെ ഏറ്റവും പ്രശസ്തവും മറ്റെങ്ങും കാണാനില്ലാത്തതുമായ കലാസൃഷ്ടികൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്ലാവാണ് ലൂവ്ര്. ലിയനാർഡോ ഡാവിഞ്ചി മോണാലിസ പെയിന്റിംഗ് വരച്ചത് ഇറ്റലിയിൽ വച്ചാണെന്നു കരുതുന്നു. കഴിഞ്ഞയാഴ്ച ലൂവ്ര് മ്യൂസിയത്തിൽ വൃദ്ധയുടെ വേഷമണിഞ്ഞെത്തിയ യുവാവ് മോണാലിസ പെയിന്റിംഗിനു നേരേ കേക്ക് എറിഞ്ഞതോടെയാണ് ചിത്രം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്.
ഇറ്റാലിയൻ നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും ഉദാത്ത സൃഷ്ടിയായി കണക്കാക്കുന്ന മോണാലിസയോളം എഴുതപ്പെട്ടിട്ടുള്ളതും ശാസ്ത്രീയമായി അപഗ്രഥിക്കപ്പെട്ടതുമായ മറ്റൊരു ചിത്രം വേറെയുണ്ടാകില്ല. ഒരാൾക്കും പിടികൊടുക്കാതെ ഈ ചുണ്ടിൽ വിരിയുന്ന വിസ്മയ ചിരിയാണ് ഏവരെയും ആകർഷിക്കുന്നത്.
നിഗൂഢമായ പുഞ്ചിരി
ഈ സുന്ദരിയുടെ നിഗൂഢമായ ചിരിയുടെ പിന്നിലുള്ള രഹസ്യത്തെപ്പറ്റിയുള്ള കഥകൾക്കും അനുമാനങ്ങൾക്കും അവസാനമില്ല. നിഴലിന്റെ തന്ത്രങ്ങളുപയോഗിച്ചാണ് ഡാവിഞ്ചി മോണാലിസയെ വരച്ചതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. മോണോലിസ ലോകത്തിലെ ആദ്യ ത്രീഡി ചിത്രമാണെന്നും ചില ഗവേഷകർ വിലയിരുത്തി. ചിത്രത്തിന്റെ അപാരമായ വശ്യതപോലെ പ്രധാനമാണ് പിന്നിലെ പ്രകൃതിദൃശ്യം.
മോണാലിസയുടെ കൂടപ്പിറപ്പെന്ന് പറയപ്പെടുന്ന ഡാവിഞ്ചിയുടെതന്നെ ഐൽവർത്ത് മൊണാലിസ എന്ന ചിത്രവുമായി നടത്തിയ താരതമ്യ പഠനത്തിലാണ് ഇത് വ്യക്തമായത്. ശാസ്ത്രീയ പരിശോധനയിൽ ചിത്രങ്ങൾ തമ്മിൽ 2.7 ഇഞ്ച് സമാന്തര വ്യത്യാസമുള്ളതായി കണ്ടെത്തുകയായിരുന്നു. മനുഷ്യന്റെ രണ്ടു കണ്ണുകളും തമ്മിലുള്ള ശരാശരി വ്യത്യാസത്തിനനുസരിച്ചാണ് മോണാലിസയുടെ ത്രിമാന ദൃശ്യം തയാറാക്കിയിരിക്കുന്നത്. എന്നാൽ പിന്നീട് ഈ ചിത്രത്തിൽ മാറ്റങ്ങൾ വരുത്തി മോണാലിസയെ വരയ്ക്കുകയായിരുന്നെന്നായിരുന്നു ഗവേഷകരുടെ നിഗമനം.
ചിത്രത്തിൽ മോണാലിസ പുഞ്ചിരിക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണിൽ വിഷാദമാണെന്ന വാദവും വിവാദവും എക്കാലവും ഉയർന്നിരുന്നു. ഏറെ കാലങ്ങൾക്ക് ശേഷം മോണാലിസയുടെ പുഞ്ചിരിയുടെ രഹസ്യം കണ്ടെത്തിയതായി ഒരുകൂട്ടം ഗവേഷകർ അവകാശപ്പെട്ടു. ഡാവിഞ്ചിയുടെ തന്നെ മറ്റൊരു പെയിന്റിംഗായ ’ലാബെല്ല പ്രിൻസിപ്പെസ’യുടെ സഹായത്തോടെയാണ് ചിരിക്കു പിന്നിലെ ടെക്നിക് കണ്ടെത്തിയത്.
1490 കളിൽ മിലാൻ ഭരിച്ചിരുന്ന ലുഡോവിക്കോ ഫോർസയുടെ മകളായ ബിനാക്ക എന്ന പതിമൂന്നു വയസുകാരിയാണ് ലാബെല്ല പ്രിൻസിപ്പെസ എന്ന പോർട്രെയ്റ്റിൽ ഉള്ളത്. മോണാലിസ ചിത്രം പോലെ തന്നെ അകലെ നിന്നു നോക്കിയാൽ ബിനാക്ക ചിരിക്കുന്നതായും അടുത്ത് നോക്കുന്പോൾ വിഷാദ ഭാവത്തിലിരിക്കുന്നതായും തോന്നും. ചിത്രം കൂടുതൽ സൂക്ഷ്മമായി നിരീക്ഷിക്കുന്പോൾ ചിരി മാഞ്ഞു പോകുകയും ചെയ്യുന്നു.
ചിത്രത്തിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഗവേഷകർ കാണികളെ കണ്ണുകളും വായയും കറുത്ത ചതുരങ്ങൾ കൊണ്ട് മറച്ചു കാണിച്ചു. വായ മാത്രം മറച്ചുപിടിച്ച് നോക്കിയപ്പോൾ ചിരി അപ്രത്യക്ഷമാകുകയും ചെയ്തു. ഇതിൽനിന്നും ചുണ്ടുകളിലാണ് ചിരിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് മനസിലായി. വായയുടെ വക്രതക്ക് വ്യതിയാനം വരുത്തുന്ന ഈ പെയിന്റിംഗ് ടെക്നിക് സുമാറ്റോ (sfumtao) എന്നാണ് അറിയപ്പെടുന്നത്.
ഒരു മുറിയുടെ ഏത് കോണിൽനിന്ന് ചിത്രത്തിലേക്ക് നോക്കിയാലും ചിത്രത്തിലുള്ളയാൾ നമ്മെത്തന്നെ ദൃഷ്ടിയുറപ്പിച്ചു നോക്കുന്നതായി തോന്നിക്കുന്നത് സുമാറ്റോ ടെക്നിക്കിന്റെ പ്രത്യേകതയാണ്. മോണാലിസയിലും ലാബെല്ല പ്രിൻസിപ്പെസയിലും ഡാവിഞ്ചി സുമാറ്റോ ടെക്നിക് ഉപയോഗിച്ച് ചുണ്ടുകളുടെ ഒൗട്ട്ലൈൻ മയപ്പെടുത്തി. ചുണ്ടുകളും മറ്റു മുഖഭാഗങ്ങളും തമ്മിൽ കൃത്യമായ വേർതിരിവ് അങ്ങനെ ഇല്ലാതാക്കുകയാണ് ചെയ്തത്. ഇത്തരത്തിലാണ് ആ വശ്യമായ ചിരി വന്നതെന്ന് കരുതപ്പെടുന്നു.
ആരായിരുന്നു മോഡൽ
ആരാണ് മോണാലിസ എന്നതാണ് അടുത്ത ചോദ്യം. ഫ്രാൻചെസ്കോ ദെൽ ജിയോക്കോന്തോ എന്ന ഫ്ളോറൻസുകാരനായ പ്രഭുവിന്റെ പത്നിയായ ലിസാ ഗെരാർദിനിയാണ് മോണാലിസയ്ക്കു മോഡലായതെന്നതാണ് ഏറ്റവും പ്രബലമായ വാദം. മോണാലിസ ഒരു രാജ്ഞിയായിരുന്നുവെന്നു പറയപ്പെടുന്നെങ്കിലും തെളിവൊന്നുമില്ല. മറ്റൊരഭിപ്രായം മോണാലിസയൊരു അഭിസാരികയായിരുന്നു എന്നതാണ്. അതിന് ചരിത്രകാരന്മാർ സംശയിക്കുന്നത് അവളുടെ മുടി നിരീക്ഷിച്ചാണ്. അക്കാലത്ത് സാധാരണയായി സ്ത്രീകൾ മുടി പിന്നിലേക്ക് പിന്നിയിടുകയാണ് ചെയ്തിരുന്നത്. എന്നാൽ അഭിസാരികകളുടെ മുടി മോണാലിസയുടേതുപോലെ അഴിച്ചിട്ട നിലയിലായിരുന്നത്രേ.
മറ്റു ചിലർ പറഞ്ഞതും നിരീക്ഷിച്ചതും അവർ ഗർഭിണിയായിരുന്നെന്നാണ്. അതിനുള്ള കാരണം അഞ്ഞൂറ് വർഷങ്ങൾക്ക് മുന്‍പ് നവോത്ഥാന കാലഘട്ടത്തിൽ ഗർഭിണികളായ സ്ത്രീകൾ കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നതാണ്. മാത്രവുമല്ല ചിത്രത്തിൽ മോണാലിസയുടെ കൈകൾ ഉദരത്തെ സ്പർശിച്ചാണിരിക്കുന്നത്. വസ്ത്രത്തിന്റെ നിറവും കറുപ്പുതന്നെ. പുരികം നീക്കം ചെയ്തിരിക്കുന്നു. മറ്റൊരഭിപ്രായം ചിത്രത്തിൽ കാണുന്ന വനിതാ ഡാവിഞ്ചിയുടെ സഹായിയായ സലൈ എന്നയാളാണെന്നാണ്.
ഡാവിഞ്ചിയുടെ ജോണ്‍ ദി ബാപ്റ്റിസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലും സലൈ മോഡലായിട്ടുണ്ട്. എന്നാൽ ഇതിനെയെല്ലാം കടത്തിവെട്ടുന്ന നിരീക്ഷണം ചില ചരിത്രകാരന്മാർ നടത്തി. അവരുടെ അഭിപ്രായത്തിൽ മോണാലിസ യഥാർഥത്തിൽ ഡാവിഞ്ചി തന്നെയായിരുന്നു. നീളത്തിൽ വളർത്തിയ മുടിയും ദീക്ഷയും ഒഴിവാക്കിയാൽ ഡാവിഞ്ചി മോണാലിസയെപ്പോലിരിക്കുമെന്നാണ് അവർ വിലയിരുത്തിയത്. അതല്ല മോഡലായത് ഡാവിഞ്ചിയുടെ അമ്മയാണെന്ന് വേറെയുമൊരു കഥ.
ചിരിയോ കരച്ചിലോ
എന്തായാലും മോണാലിസ ചിരിക്കുകയാണോ കരയുകയാണോ എന്ന കാര്യത്തിൽ രണ്ടഭിപ്രായം നിലനിൽക്കുന്നു. രഹസ്യം അനാവരണം ചെയ്യാനോ കൃത്യമായ ഉത്തരത്തിൽ എത്താനോ അത്യാധുനിക ശാസ്ത്രപരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും കഴിഞ്ഞിട്ടില്ല.
1797 മുതൽ പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രത്തിന്റെ മൂല്യം ഇനിയും കണക്കാക്കാനായിട്ടില്ല. എന്നിരുന്നാലും നിലവിലെ മൂല്യമനുസരിച്ച് 870 മില്യണ്‍ ഡോളറാ (6744 കോടി രൂപ) ണ് മോണാലിസ പെയിന്റിംഗിനു വില കണക്കാക്കുന്നത്. 1911 ൽമോണാലിസ പെയിന്റിംഗ് മോഷണം പോയി. ഉൗർജിത അന്വേഷണത്തിനൊടുവിൽ രണ്ടുവർഷത്തിനുശേഷമാണ് കണ്ടെടുത്തത്. 1956 ൽ പെയിന്റിംഗിനു നേരെ അജ്ഞാതൻ കല്ലെറിഞ്ഞതിനാൽ ഇടതു കൈമുട്ടിനടുത്ത് കേടുപറ്റുകയും ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങൾക്കു ശേഷം ഏതു സാഹചര്യത്തെയും കാലാവസ്ഥയേയും അതിജീവിക്കാൻ ശേഷിയുള്ള സുരക്ഷിത മുറിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ളാസുകൾക്കുള്ളിലാണ് പെയിന്റിംഗ് സൂക്ഷിച്ചിരിക്കുന്നത്.
മോണാലിസയിലെയും അന്ത്യ അത്താഴത്തിലെയും നിഗൂഢതകളെ ആസ്പദമാക്കി ഡാൻ ബ്രൗണ്‍ എഴുതിയ ഡാവിഞ്ചി കോഡ് എന്ന നോവൽ വിഖ്യാതമാണ്. മോണാലിസയെ അധികരിച്ച് ഇറങ്ങിയ സിനിമകൾക്കും മറ്റ് കലാസൃഷ്ടികൾക്കും കയ്യും കണക്കുമില്ല. എന്തിന്, ഏറ്റവും കൂടുതൽ ഹാസ്യവൽക്കരിക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടികളിൽ ഇന്നും മോണാലിസതന്നെയാണ് ഒന്നാമത്.
പിറവിയെടുത്ത് അഞ്ചു നൂറ്റാണ്ട് പിന്നിടുന്പോഴും ആർക്കും പിടിതരാതെ മോണാലിസ നമ്മെ നോക്കിച്ചിരിക്കുകയാണ്. ഇതുവരെ കേട്ട കഥകളിൽ ഒന്നാവുമോ അതോ ഇനിയും കേൾക്കാത്ത ഒന്നാവുമോ ആ ചിരിയുടെ പിന്നിലെ രഹസ്യം.
മഹാപ്രതിഭാശാലി ഡാവിഞ്ചി
അസാമാന്യ പ്രതിഭയെന്ന് ലെയനാർഡോ ഡാവിഞ്ചിയെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ചിത്രകാരൻ, ഡ്രാഫ്റ്റ്മാൻ, എഞ്ചിനിയർ, ശാസ്ത്രജ്ഞൻ, സൈദ്ധാന്തികൻ, ശിൽപി, ആർക്കിടെക്റ്റ്... തുടങ്ങിയ വയ്ക്കെല്ലാം ഉപരിയായിയിരുന്നു ലെയനാർദോ ദി സെർ പിയറോ ഡാവിഞ്ചി. ബഹുമുഖ പ്രതിഭയെന്ന വിശേഷണത്തിന് എക്കാലവും അനുയോജ്യൻ. 1952 ഏപ്രിൽ 15ന് ഫ്ളോറൻസിൽ ജനിച്ച ഡാവിഞ്ചി 1519 മേയ് രണ്ടിന് ഫ്രാൻസിലെ ക്ലോ ലൂസെയിൽ അന്തരിക്കും വരെ നൽകിയ സംഭാവനകൾ അനുപമമാണ്.
സാധാരണ മനുഷ്യർക്കില്ലാത്ത പല സിദ്ധികളും ഡാവിഞ്ചിയ്ക്കുണ്ടായിരുന്നു. അതിലൊന്നായിരുന്നു ഒരേ സമയം രണ്ടു കൈകൾ കൊണ്ടും എഴുതാനും വരയ്ക്കാനുമുള്ള വൈദഗ്ധ്യം. ഒരേ സമയം രണ്ടു കൈകൾക്കൊണ്ട് ഇറ്റാലിയനും ഫ്രഞ്ചും എഴുതി വിസ്മയിപ്പിച്ച ഡാവിഞ്ചി കലാസൃഷ്ടികളിലൂടെ ഇന്നും ലോകത്തെ വിസ്മയിപ്പിക്കുന്നു. വിട്രൂവിയൻ മാനും മോണാലിസയും ലാസ്റ്റ്സപ്പറുമൊക്കെ അദ്ദേഹ ത്തിന്റെ അനശ്വരസൃഷ്ടികളിൽ ചിലതു മാത്രം. റൈറ്റ് സഹോദരന്മാർ വിമാനം പറത്തുന്നതിന് 400 വർഷം മുന്‍പു തന്നെ ലോകത്തിലെ ആദ്യ വിമാനമാതൃക ഡാവിഞ്ചി വരച്ചുകാട്ടിയെങ്കിൽ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിന് വേറെയെന്തു തെളിവു വേണം.
അജിത് ജി. നായർ
ദുരന്തസ്മരണയിൽ എനോള ഗേ
വീണ്ടും ഹിരോഷിമ, നാഗസാക്കി ഓർമദിനം. അണുബോംബിന്റെ കെടുതി ഇന്നും വിട്ടൊഴിയാതെ ജപ്പാൻ. ഹിരോഷിമയിൽ ആദ്യ അണുബോം
അട്ടപ്പാടിയിലെ വാനമ്പാടി
ഇരുള ഗോത്ര വിഭാഗത്തിൽപ്പെട്ട നഞ്ചിയമ്മ ഗോത്രകലാസമിതിയുടെ പാട്ടുകൂട്ടത്തിൽനിന്നാണ് ഇത്രയും ഉയരങ്ങളിലേക്കെത്ത
വൈറലായ പുഞ്ചിരി
ഷാഹിലിന്റെ മുഖവും നിറഞ്ഞ പുഞ്ചിരിയും ഇന്ന് അനേകർക്കു പ്രചോദനത്തിന്റെ പാഠപുസ്തകമാണ്. ഒറ്റക്കാര്യമേ ഷാഹിലിനു പറ
പ്രകാശം ചുരത്തുന്ന തൊഴുത്ത്
നിറവും ഇനവും കണ്ട് പശുക്കളെ തിരിച്ചറിയാൻ ഇരുവർക്കുമാവില്ല. തൊഴുത്തിൽ കാലങ്ങളായി വന്നുപോയ അരുമകളെ ഇവർ കണ്ട
പീടികത്തിണ്ണയിലെ മരബെഞ്ചുകൾ!
കെട്ട കാലമെന്നാണ് വർത്തമാനകാലത്തെ പഴയതലമുറ വിളിക്കുന്നത്. അവർ കടന്നുവന്ന കാലങ്ങളെ വിലയിരുത്തിയാണ് ഈ ചീത്തവി
തോമാശ്ലീഹായുടെ സഞ്ചാരപഥങ്ങൾ
വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് 1950 വർഷം. എ.ഡി. 52ൽ ക്രിസ്തുശിഷ്യൻ കൊടുങ്ങല്ലൂരെത്തിയതോടെ ഇന്ത്യയിലെ ക
അനുഭവങ്ങളുടെ മഹാനഗരം
ഇന്ത്യയുടെ ബഹുസ്വരതകളെയും പ്രൗഢമായ പൗരാണികതയെയും രാഷ്ട്രീയ മാറ്റങ്ങളെയും ഒന്നാകെ ആവാഹിക്കുന്ന ഡൽഹിയുടെ മാറുന്ന
ദാഹം തീരാത്ത വായന
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും. കുഞ്ഞുണ്ണിമാ
ഭരണചക്രം തിരിക്കുന്ന മസൂറി
താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് കാലം തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയി
മുട്ടത്തു വർക്കി സമ്മാനിച്ചവായനാവസന്തം
നോവലുകൾ, കഥകൾ, പരിഭാഷകൾ എന്നിങ്ങനെ മുട്ടത്തു വർക്കിയുടെ സാഹിത്യലോകം അനന്തമായിരുന്നു. ദീപിക പത്രാധിപ സമിത
റിക്കാർഡുകളുടെ ആശാട്ടി
ടൂവീലറും കാറും ബസും ലോറിയും ഓടിക്കുന്ന വനിതകൾ ഏറെയാണ്. എന്നാൽ ട്രെയിലറും ക്രെയിനും റോഡ് റോളറും എക്സ്കലേറ്ററും
ദേവസഹായം പിള്ള അമൂല്യമായ നിണസാക്ഷ്യം
ഭാരത കത്തോലിക്കാസഭയിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായംപിള്ള ഇന്ന് വിശുദ്ധരുടെ ഗണത്തിലേക്ക്. പ്രഥമ രക്തസാക്ഷി
പൂരത്തിലെ മേളപ്രമാണി
രണ്ടു വർഷത്തെ അടച്ചിടലിനൊടുവിൽ പൂരം തിരികെവന്ന ആവേശത്തിലാണ് സാംസ്കാരിക തലസ്ഥാനം. ലോകത്തെ ഏറ്റവും വർണ്ണശബളമ
കായംകുളം കൊച്ചുണ്ണി
കഥയും കെട്ടുകഥയും
കായംകുളം കൊച്ചുണ്ണി എന്ന അറിയപ്പെടുന്ന മോഷ്ടാവിന്റെ ജീവിതത്തെ ഒരിക്കൽ കൂടി പഠനവിഷയ
ബോബനും മോളിയും
ബോബനും മോളിയ്ക്കും പ്രായം എഴുപതിലേക്ക് അടുക്കുന്നു. മലയാളികൾ ഈ "കുട്ടികളു’ മായി ചങ്ങാത്തം കൂടിയിട്ട് ആറു പതിറ്റാണ്
പ്രത്യാശയുണർത്തുന്ന തിരുവുത്ഥാനം
ഉത്ഥാനം ചെയ്ത യേശുവിന്റെ ആദ്യത്തെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവർക്ക് തന്നെത്തന്നെ പ്രത്യക്ഷനാക്കി എന്നതായിരുന്നു. ത
ഒലിവുമലയും ഓശാനയും
സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഗലീലിയിൽ നിന്നു ജെറീക്കോ വഴി ബഥാനിയായിൽ എത്തി, ഒലിവുമലയിലൂടെയാണ് ജെറൂ
വരണ്ട ഭൂമിയിൽ വിളഞ്ഞ നാടകം
നാടക - ഏകാങ്കരംഗത്തു സി.എൽ. ജോസ് നക്ഷത്രവിളക്കായി ഉയരുകയായിരുന്നു. നേട്ടങ്ങൾ വിസ്മയിപ്പിക്കുന്നതാണ്. ഒരു കാലഘ
ബിസിനസുകാരുടെ രക്ഷകൻ
എട്ടു വര്‍ഷം മുമ്പ് ഒരു ബുധനാഴ്ച. കോഴിക്കോട് ടാഗോര്‍ ഹാളിനു സമീപം ദോഹ കോംപ്ലക്സില്‍ നിഷാന്ത് അസോസിയേറ്റ്സിന്റെ ഓഫീസില
വിലാപഭൂമിയിലെ സുവിശേഷം
മുഖാച്ചേവിലെ കോണ്‍വെന്റും ചേർന്നുള്ള കെട്ടിടവും ഇന്ന് അനേകർക്ക് അഭയകേന്ദ്രമാണ്. ബങ്കറുകളിലെ ഭീതിയുടെ ഒളിച്ചിരി

ഹായ് പശ്ചിമഘട്ടം
ആയിരത്തിയറുനൂറ് കിലോമീറ്റർ നീളത്തിൽ ആറു സംസ്ഥാനങ്ങളിലായി നീണ്ടുനിവർന്നു പശ്ചിമഘട്ടം. തല തമിഴ്നാട്ടിലും കാലുകൾ അ
ജീവൻ പകരുന്ന വിരലുകൾ
ഒരായുസിന് നീളം കൊടുക്കാനായ ചാരിതാർഥ്യത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ ദന്പതികളെ പുതു ജീവിതത്തിലേക്ക്
അച്ഛൻ പകർന്ന വിജയപാഠം
പട്ടിണിയോടു പടവെട്ടി പോലീസ് സബ് ഇൻസ്പെക്ടറായ ആദിവാസി വനിതയുടെ വിജയകഥയാണിത്. തൃശൂർ എലിക്കോട് ആദിവാസി കോളന
ഇരുളിൽ തെളിയുന്ന പ്രകാശം
ഇതൊരു വിൽപത്രമാണ്.
’മരണശേഷം എന്റെ ശരീരം എവിടെ സംസ്കരിക്കും എന്നെനിക്കറിയില്ല. എന്നാൽ എന്റെ ശരീരം ഓൾ ഇന്ത്യ
സഫലമീ ശുശ്രൂഷ
ലാളിത്യമാണ് ആർച്ച്ബിഷപ് സൂസപാക്യത്തിന്റെ മുഖമുദ്ര. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ അമരക്കാനായി മൂന്നു പതിറ
പ്രകാശിതമായ ധന്യജീവിതം
പണ്ഡിതനായ പവ്വത്തിൽ പിതാവിന് ലാളിത്യം അലങ്കാരമല്ല, ജീവിതദർശനത്തിന്റെ അടയാളമാണ്. എല്ലാ തലങ്ങളിലും മൂല്യച്യുതി സം
ഊദിന്റെ സുഗന്ധം..മുളയുടെ മർമരം
വട്ടിപ്പുന്ന ദിവാകരൻ നന്പ്യാരുടെ കൃഷിയിടത്തിൽ കോടികൾ വിലമതിക്കുന്ന ഉൗദും മുളകളും വളരുന്നു. ആസാോമിൽനിന്നുള്ള ഉൗ
നടൈ മന്നൻ നടരാജൻ
ആറു പതിറ്റാണ്ടിലേറെയായി നടപ്പോടു നടപ്പ്. പേരുപോലെ നടരാജൻ നടപ്പിലെ മഹാരാജാവാണ്. നാലടി ഉയരക്കാരൻ കുതികാൽ ചവി
ആ തൊപ്പിയും ബാഡ്ജും നിണമണിഞ്ഞ സ്മരണകള്‍
ശ്രീപെരുംപുതൂരിലെ രക്തത്തിൽ മുദ്ര ചെയ്ത തന്റെ പോലീസ് തൊപ്പിയും നെയിം ബാഡ്ജും തിരികെ കിട്ടാനുള്ള കാത്തിരിപ്പിലാണ് മല
പ്രശാന്ത വിസ്മയം
ജനനം മുതൽ പ്രശാന്ത് ചന്ദ്രൻ നേരിടുന്നത് നിരവധിയായ വെല്ലുവിളികളാണ്. പരിമിതികളെ അപാരമായ സിദ്ധിയും ബുദ്ധിയുംകൊ
Latest News
വീണ്ടും പ്രണയപ്പക..! ഡിവൈഎഫ്ഐ ഭാരവാഹിയായ യുവതി മരിച്ച നിലയിൽ; സുഹൃത്ത് കീഴടങ്ങി
മോന്‍സനുമായി പോലീസുകാര്‍ക്കുള്ള ബന്ധം; ഹര്‍ജി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും
വാളയാർ കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പോക്സോ കോടതി
ദുരിതാശ്വാസ ക്യാന്പിൽ പ്രതിഷേധം
യുഎഇയിലെ പ്രളയം: പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top