ഭാരതസഭാ ചരിത്രം
ഭാരതസഭാ ചരിത്രം
(രണ്ടാം വത്തിക്കാൻ കൗൺസിലിന്‍റെ സഭാദർശനം ഉൾച്ചേർത്ത് വിപുലീകരിച്ച അഞ്ചാം പതിപ്പ്)
പ്രഫ. റവ. ഡോ. സേവ്യർ കൂടപ്പുഴ
പേജ്: 1491, വില: 1200
വിതരണം: സെന്‍റ് തോമസ് ബുക്ക് സ്റ്റാൾ അപ്പസ്തോലിക് സെമിനാരി, വടവാതൂർ.
മാർത്തോമാ ശ്ലീഹ ദയറ, മുറിഞ്ഞപുഴ
(ഫോൺ: 0486 9288207
[email protected]

ഭാരതസഭയുടെ ചരിത്രം അറിയാനും പഠിക്കാനും ഒഴിവാക്കാനാവാത്ത ഗ്രന്ഥമാണിത്. തികച്ചും ആധികാരികതയോടെ തയാറാക്കിയെന്നതാണ് പ്രത്യേകത. 29 അധ്യായങ്ങളിലായി സഭയുടെ ഉത്ഭവം മുതൽ വർത്തമാനകാലം വരെയുള്ള സംഭവങ്ങളെ കോർത്തിണക്കിയിരിക്കുന്നു. മാർതോമാ ക്രിസ്ത്യാനികൾ, പോർച്ചുഗീസുകാരുടെ ആഗമനം, ഉദയംപേരൂർ സൂനഹദോസ്, കൂനൻകുരിശുസത്യം, സഭയിലെ പിളർപ്പുകൾ, പൗരസ്ത്യ-പാശ്ചാത്യ സന്ന്യാസ സമൂഹങ്ങൾ, പ്രോട്ടസ്റ്റന്‍റ് സഭകൾ തുടങ്ങിയവയെല്ലാം ഇതിലുണ്ട്.

ഐച്ഛികം
അടുതല ജയപ്രകാശ്
പേജ്: 98, വില: 100
ഗ്രന്ഥപ്പുര ബുക്സ്, ചിന്നക്കട, കൊല്ലം

സമകാലിക ജീവിതത്തെ നോക്കിക്കാണുകയും പരിതപിക്കുകയും ഒപ്പം വിമർശിക്കുകയും ചെയ്യുന്ന ചെറുകവിതകൾ. ഭാഷയുടെ ലാളിത്യവും ഭാവനയുടെ ആഴവുമുണ്ട്.

THE GREY MOUND AND OTHER POEMS
Mathew Joseph
Page 71, Price: 70
Akshrasthree, Kalathippady, Kottayam

ആത്മാവിനെ തൊട്ടുണർത്തുന്ന കവിതകളുടെ സമാഹാരം. ജീവിതത്തിന്‍റെ വിവിധ മേഖലകളെയും വായനക്കാരന്‍റെ ഹൃദയത്തെയും തൊടുന്നതാണ് ഇതിലെ
50 ചെറുകവിതകൾ.

HAILSTONES IN MY PALMS
Dr. Aniamma Joseph
Page 71, Price: 110
Akshrasthree, Kalathippady, Kottayam
നാലു ദശകളങ്ങളിലായി എഴുതിയ 41 കവിതകളാണ് ഇതിലുള്ളത്. മൂന്നാറിലെ മനോഹരമായ പ്രകൃതിയും തോട്ടം തൊഴിലാളികളും കുടുംബങ്ങളുമൊക്കെ പ്രമേയമായിട്ടുണ്ട്. മൂല്യങ്ങളുടെ നേർക്കാഴ്ചകൂടിയാണ് ഇതിലെ വരികൾ.

പാവങ്ങളുടെ പ്രിയപ്പെട്ടവൾ
സിസ്റ്റർ ഐലസ് മേരി എഫ്സിസി
പേജ്: 240, വില: 220
കാർമൽ പബ്ലിഷിംഗ് ഹൗസ്, തിരുവനന്തപുരം.
ഗ്രന്ഥകാരിയുടെ ഫോൺ: 9447557735

സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വത്തിന് 25 വർഷം പൂർത്തിയാകുന്നവേളയിൽ എഴുതിയതാണ് ഇത്. സിസ്റ്ററിന്‍റെ ജീവചരിത്രം മനോഹരമായി ആലേഖനം ചെയ്തിരിക്കുന്നു. ഏതൊരു പ്രതിസന്ധിയിലും ക്രിസ്തീയവിശ്വാസം സഹിക്കുന്നതും അതിജീവിക്കുന്നതും എങ്ങനെയെന്ന് ഈ പുസ്തകം പഠിപ്പിക്കും.

ആകൃതി, വികൃതി
പ്രസന്നൻ ആനിക്കാട്
ഡോൺ ബുക്സ്, കോട്ടയം.
[email protected]

വിവിധ പത്ര-മാസികകളിലൂടെയും പ്രദർശനങ്ങളിലൂടെയും മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കാർട്ടൂണിസ്റ്റിന്‍റെ കൃതി. ഇതിൽ ആത്മകഥയുണ്ട്, വരയുടെ രഹസ്യങ്ങളുണ്ട്, കഥയുണ്ട്, കാര്യമുണ്ട്. ആദ്യത്തെ പേജുവായിച്ചാൽ അവസാനപേജുവരെ പോകാൻ വായനക്കാരനെ നിർബന്ധിക്കുന്ന രചന. വരയ്ക്കാൻ മാത്രമല്ല എഴുത്തിലും കലയുണ്ടെന്ന് ഇതിലൂടെ പ്രസന്നൻ തെളിയിച്ചിരിക്കുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ പ്രസിദ്ധീകരിച്ച രസകരവും ചിന്തിപ്പിക്കുന്നതുമായ നിരവധി കാർട്ടൂണുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനെയും പരിചയപ്പെടുത്തി കുറിപ്പുകളുമുണ്ട്.

ദിക്കറിയാത്ത നിഴലുകൾ
മാത്യു കടനാടൻ
പേജ്: 72, വില: 80
എസ്.എം. ബുക്സ്, ചേർപ്പുങ്കൽ
ഫോൺ: 8281458637

ജനകീയമെന്നു പറയാവുന്ന കൊച്ചുനോവൽ. അനുദിനജീവിതത്തിലെ സംഭവങ്ങളും സങ്കീർണതകളും സാധാരണക്കാർക്ക് ആസ്വദിക്കാവുന്ന ഭാഷയിലും ശൈലിയിലും എഴുതുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചിരിക്കുന്നു. നമ്മുടെ വീട്ടിലും നാട്ടിലും കണ്ടുമുട്ടുന്നവരാണ് കഥാപാത്രങ്ങൾ.

നിലാവിനെ സ്നേഹിച്ച പാരിജാതപ്പൂക്കൾ, സാഫല്യം
ബുക് മീഡിയ, ചൂണ്ടച്ചേരി, കോട്ടയം
ഫോൺ: 9447536240
ഗ്രാമീണ പശ്ചാത്തലത്തിൽ എഴുതിയി രിക്കുന്ന രണ്ടു നോവലുകൾ. കുടുംബജീവി തവും പ്രണയവും സാധാരണക്കാരുടെ വേവലാതികളുമൊക്കെ ഇതിലുണ്ട്.