സത്യത്തിന്റെ സാക്ഷി
Sunday, January 9, 2022 5:27 AM IST
സത്യത്തിന്റെ സാക്ഷി
ചെറിയാൻ കെ
ജോസഫ്
പേജ് 114
വില ₹ 145
ഹരിതം ബുക്സ്,
കോഴിക്കോട്
ഫോണ്- 9446538009
ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങൾ എഴുത്തുകാരന്റെ മനസിൽ സൃഷ്ടിക്കുന്ന ചലനങ്ങൾ അനുവാചകന്റെ മനസിലേക്കു പകരുന്ന ജീവിതഗന്ധിയായ കഥകൾ. 108 ചെറിയ കഥകളുടെ സമാഹാരം.
തീ അഭിഷേകം
റവ.ഡോ.
അലോഷ്യസ്
കുളങ്ങര
പേജ് 202
വില ₹ 200
സ്പെൽ ബുക്സ്,
കോഴിക്കോട്
ഫോണ്-9961282537
തിരുവചനത്തിന്റെ സ്വാദും വിശുദ്ധരുടെ മാതൃകാജീവിതവും വിശ്വാസികളുടെ അനുഭവസാക്ഷ്യങ്ങളും ലോകരക്ഷയ്ക്കായുള്ള വഴികളും ഇഴചേർന്ന ആത്മീയ പ്രഭാഷണങ്ങൾ. മാനസാന്തരത്തിന്റെ സത്ഫലങ്ങളിലേക്കും ദൈവസ്നേഹത്തിന്റെ നിറവിലേക്കും നയിക്കുന്ന നല്ല ചിന്തകൾ.
മഹാനായ മാർ ഈവാനിയോസ്
ഡോ.എം.വി
തോമസ്
പേജ് 80
വില ₹ 100
പ്രഭാത് ബുക്സ്,
തിരുവനന്തപുരം
ഫോണ്- 0471 2472568
കേരളത്തിലെ ക്രൈസ്തവ സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ രാജശിൽപിയും മലങ്കര സുറിയാനി കത്തോലിക്കാ ഹയരാർക്കിയുടെ അധ്യക്ഷനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പുമായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജീവചരിത്രം. പുതിയ പതിപ്പ്.
സൗദിയിലെ സ്മരണകൾ
ജോർജ്
അന്പുക്കൻ
പേജ് 112
വില ₹ 50
എൽസി ബുക്സ്,
തൃശൂർ
ഫോണ്-0487 2332528
ലക്ഷക്കണക്കിന് മലയാളികളുടെ ജീവിതം കരുപ്പിടിപ്പിച്ച രാജ്യമാണ് സൗദി അറേബ്യ. ഇവിടത്തെ ജീവിതാനുഭവങ്ങളുടെ വിവരണം. ആദ്യഭാഗം ആത്മകഥാംശപരമാണ്.
ഉലകം ചുറ്റി അന്റാർട്ടിക്കയിലേക്ക്
ഹെജി പി
ചെറിയാൻ
പേജ് 168
വില ₹ 200
പഗോഡ ബുക്ക്
ആർട്ട്, തൊടുപുഴ
ഫോണ്- 94472114771
അന്റാർട്ടിക്കയിലേക്കും മുപ്പതോളം രാജ്യങ്ങളിലേക്കും നടത്തിയ യാത്രകളുടെ ചെറുവിവരണങ്ങൾ. സൂക്ഷ്മദൃഷ്ടിയോടെയും നിരീക്ഷണബോധത്തോടെയും ഓരോ യാത്രയെയും അവതരിപ്പിച്ചിരിക്കുന്നു.
വിത്ത്
ഒൗസേപ്പച്ചൻ
ആലുങ്കൽ
പേജ് 136
വില ₹ 100
ഫോണ്- 9495836294
ബൈബിൾ വചനങ്ങളുടെ അടിസ്ഥാനത്തിൽ ആത്മീയ ഉണർവുപകരുന്ന ധ്യാനാത്മകചിന്തകൾ. ഇന്നത്തെ സാമൂഹിക ജീവിതസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലുള്ള ഉദ്ബോധനങ്ങൾ.
പുഴപോലൊരു പ്രയാണം
മത്തച്ചൻ
പുരയ്ക്കൽ
പേജ് 190
വില ₹ 200
ഓജസ്, പഗോഡ ബുക്ക് ആർട്ട്, തൊടുപുഴ
ഫോണ്-9446132544
അധ്യാപകൻ, ഗ്രന്ഥശാലാപ്രവർത്തകൻ, വിവിധ പ്രേഷിതസംഘടനകളുടെ മുൻനിരക്കാരൻ എന്നിങ്ങനെ അറിയപ്പെടുന്ന മത്തച്ചൻ പുരയ്ക്കലിന്റെ ആത്മകഥ. പതിറ്റാണ്ടുകളോളം മിഷൻലീഗിന്റെ നേതൃപ്രവർത്തനങ്ങളുടെ വിവരണവുമുണ്ട്.