മ​ല​നാ​ടി​ന്‍റെ ഇ​തി​ഹാ​സം
മ​ല​നാ​ടി​ന്‍റെ ഇ​തി​ഹാ​സം

മാ​ത്യു മ​ണ്ണാ​റാ​കം

ടേ​ണ്‍ ബു​ക്സ്,
തീ​ക്കോ​യി
ഫോ​ണ്‍- 9447508094

പേ​ജ് 770
വി​ല ₹ 770

ഇ​ടു​ക്കി ജി​ല്ല​യു​ടെ സ​ർ​വ​വി​ജ്ഞാ​ന​കോ​ശം എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ഗ്ര​ന്ഥം. ഇ​ടു​ക്കി​യു​ടെ പ​ഴ​മ, കു​ടി​യേ​റ്റം, കൃ​ഷി, പ​രി​സ്ഥി​തി, സം​സ്കാ​രം, രാ​ഷ്ട്രീ​യം തു​ട​ങ്ങി ഒ​ട്ടേ​റെ വി​ഷ​യ​ങ്ങ​ൾ ആ​ധി​കാ​രി​ക​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു.

ന​ക്ഷ​ത്ര​ങ്ങ​ളി​ല്ലാ​ത്ത രാ​ത്രി

അ​ജ​യ​കു​മാ​ർ ജി
​വികെ ബുക്സ്
കോട്ടയം
ഫോ​ണ്‍-9946645508

പേ​ജ് 80
വി​ല ₹ 80

ജീ​വി​ത​ത്തി​ന്‍റെ ഒ​റ്റ​പ്പെ​ട​ലു​ക​ളും പ​രി​മി​തി​ക​ളും അ​നാ​വ​ര​ണം ചെ​യ്യു​ന്ന ഏ​ഴു ചെ​റു​ക​ഥ​ക​ൾ. ഫാ​ന്‍റ​സി​യി​ലൂ​ടെ​യും റി​യാ​ലി​റ്റി​യി​ലൂ​ടെ​യു​മു​ള്ള അ​വ​ത​ര​ണം പു​തു​മ നി​റ​ഞ്ഞ​താ​ണ്. ഇ​ന്ന​ത്തെ ജീ​വി​താ​വ​സ്ഥ​ക​ളെ​യും ആ​കു​ല​ത​ക​ളെ​യും പ​ങ്കു​വ​യ്ക്കു​ന്നു.

പു​തു​ക​വി​ത
ച​രി​ത്രം, വ​ർ​ത്ത​മാ​നം


ബി​നു
സ​ചിവോ​ത്ത​മ​പു​രം
ഹ​രി​തം ബു​ക്സ്,
കോ​ഴി​ക്കോ​ട്
ഫോ​ണ്‍-9539064489

പേ​ജ് 290
വി​ല ₹ 360

പു​തു​ക​വി​ത മ​ല​യാ​ള​ത്തി​ൽ വി​ക​സി​ച്ചു​വ​ന്ന​തി​ന്‍റെ ച​രി​ത്ര​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ അ​ട​രു​ക​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന പു​സ്ത​കം. പു​തു​ക​വി​ത​ക​ളു​ടെ പ്ര​ത്യ​യ​ശാ​സ്ത്രം, ജ​നാ​ധി​പ​ത്യ​സ​ങ്ക​ൽ​പം, സൗ​ന്ദ​ര്യ​ബോ​ധം, ഭാ​വു​ക​ത്വ​പ​രി​ണാ​മം, ഭാ​ഷാ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ എ​ന്നി​വ പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്നു.

ഇ​വ​യെ​ന്‍റെ ന​ല്ല
ക​വി​ത​ക​ള​ല്ല


ഷൈ​ജു അ​ല​ക്സ്
പാ​ഠ​ശാ​ല
പ​ബ്ലി​ക്കേ​ഷ​ൻ​സ്,
കൊ​ച്ചി
ഫോ​ണ്‍-9745843713

പേ​ജ് 268
വി​ല ₹ 500

ക​ട​ൽ​ജീ​വി​ത​ത്തി​ന്‍റെ അ​ന​ർ​ഘ​നി​മി​ഷ​ങ്ങ​ളെ തീ​ര​ദേ​ശ​ത്തി​ന്‍റെ ത​ന​തു​ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ക​വി​താ​സ​മാ​ഹാ​രം. സാ​ഹ​സി​ക​വും ക്ലേ​ശ​പൂ​ർ​ണ​വു​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന ക​ട​ലി​ന്‍റെ മ​ക്ക​ളു​ടെ വി​കാ​രാ​നു​ഭ​വ​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യ ഈ ​ക​വി​ത​ക​ളെ കാ​വ്യ​ക്ക​ട​ൽ എ​ന്നു വി​ശേ​ഷി​പ്പി​ക്കാം.

മു​സ്‌ലീംക​ളും
ഈ​രാ​റ്റു​പേ​ട്ട​യും


മാ​ത്യു മ​ണ്ണാ​റാ​കം

മണ്ണാറാത്ത്
പബ്ലിക്കേഷൻസ്
ഈരാറ്റുപേട്ട
ഫോ​ണ്‍-9447508094

പേ​ജ് 520
വി​ല ₹ 500

ഈ​രാ​റ്റു​പേ​ട്ട​യു​ടെ ച​രി​ത്ര​വും പൈ​തൃ​കവും മു​സ്ലീ​ങ്ങ​ളു​ടെ സം​ഭാ​വ​ന​യും സം​സ്കാ​ര​വും പ്ര​തി​പാ​ദി​ക്കു​ന്ന ര​ച​ന. മൂ​ന്നു പ്ര​ബ​ല സ​മു​ദാ​യ​ങ്ങ​ളു​ടെ മ​ത​മൈ​ത്രി​യാ​ണ് പ്ര​ദേ​ശ​ത്തി​ന്‍റെ പൊ​തു​വാ​യ മു​ന്നേ​റ്റ​ത്തി​ന് അ​ടി​സ്ഥ​ാന​മാ​യ​തെ​ന്ന് ഈ ​ഗ്ര​ന്ഥം വെ​ളി​വാ​ക്കു​ന്നു.

സൗ​മാ റ​ന്പ

ഡോ. ​സോ​ണി
തെ​ക്കും​മു​റി​യി​ൽ
മ​ധ്യ​സ്ഥ​ൻ ബു​ക്സ്,
ച​ങ്ങ​നാ​ശേ​രി
ഫോ​ണ്‍ - 0481 2410101

പേ​ജ് 148
വി​ല ₹ 50

വ​ലി​യ നോ​​ന്പി​ലെ ഓ​രോ ദി​വ​സ​ത്തെ​യും ആ​ത്മീ​യ വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ ധ്യാ​ന​ചി​ന്ത​ക​ളു​ടെ സ​മാ​ഹാ​രം. പൂ​ർ​ണ​ത​യി​ലേ​ക്കു​ള്ള ജീ​വി​ത ന​വീ​ക​ര​ണ​ത്തി​ന് വി​ശ്വാ​സി​യെ പ്രാ​പ്ത​മാ​ക്കു​ന്ന നോ​ന്പുകാ​ല​ചി​ന്ത​ക​ൾ.