കാവലാൾ
Sunday, March 27, 2022 4:25 AM IST
തിരുക്കുടുംബത്തിന്റെയും തിരുസഭയുടെയും
ജയ്സണ് കുന്നേൽ എംസിബിഎസ്
പേജ് 408
വില ₹ 460
ജീവൻ ബുക്സ് ഭരണങ്ങാനം
ഫോണ്-04822 237474
വിശുദ്ധ യൗസേപ്പിനെക്കുറിച്ചുള്ള ആധ്യാത്മികവും ദൈവശാസ്ത്രപരവുമായ 365 ചിന്തകളുടെ സമാഹാരം. സുവിശേഷങ്ങളുടെ അടിസ്ഥാനത്തിൽ തിരുക്കുടുംബനാഥനായ വിശുദ്ധ യൗസേപ്പിന്റെ വിശുദ്ധി വെളിവാക്കുകയാണ് ഓരോ ലേഖനത്തിലും.
ഹസ്തിനപുരിയിലെ ചാവേറുകൾ
രാജീവ് സുധാകരൻ
പേജ് 64
വില ₹ 100
യെസ് പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോണ്-0484 2591051
മഹാഭാരതം ഒരു അക്ഷയഖനിയാണ്. നിരന്തരമായ ഖനനത്തിലൂടെ ഒട്ടേറെ എഴുത്തുകാർ മഹാഭാരതത്തിൽനിന്ന് അമൂല്യമായ നിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുണ്ട്.ദ്രോണർ, കർണൻ എന്നീ കഥാപാത്രങ്ങളെയും അവരുമായി ബന്ധപ്പെട്ട സവിശേഷ വ്യക്തിത്വങ്ങളെയും കണ്ടെത്തി അവതരിപ്പിക്കുന്നു.
കാലൻകരടിയും കാട്ടുകടന്നലും
മോഹൻ മംഗലത്ത്
പേജ് 64
വില ₹ 100
യെസ് ബുക്സ്, പെരുന്പാവൂർ
ഫോണ് -0484 2591051
കുട്ടിക്കഥകളുടെ ലോകം കൗതുകകരവും വിസ്മയം പകർന്നുതരുന്നതുമാണ്. കുഞ്ഞിക്കണ്ണുകൾക്ക് മാത്രം കാണാനാവുന്ന വലിയ ലോകം. ഭാവനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്ന ബാലസാഹിത്യകൃതി.
മെഡിക്കൽ അനുബന്ധ കോഴ്സുകൾ
റെജി ടി തോമസ്
പേജ് 96
വില ₹ 150
എഡിറ്റ് ഇന്ത്യ, കോട്ടയം
ഫോണ്- 9496991475
ഒട്ടേറെ തൊഴിലവസരങ്ങളുള്ള മേഖലയാണ് ആരോഗ്യരംഗം. ബയോളജി, മെഡിക്കൽ, പാരാമെഡിക്കൽ, ഫാർമസി തുടങ്ങിയ രംഗങ്ങളിലെ വിദ്യാഭ്യാസത്തിന്റെ പുതുസാധ്യതകൾ വിവരിക്കുന്ന പുസ്തകം.
കുട്ടികളും മാതാപിതാക്കളും
ഫുൾട്ടൻ ജെ ഷീൻ
വിവർത്തനം
തോമസ് ചവറാനി
പേജ് 184
വില ₹ 180
ട്രിനിറ്റി ബുക്സ്, ചെന്പേരി
ഫോണ്- 0460 2218310
കുട്ടികളുടെ വ്യക്തിത്വരൂപീകരണം, കുടുംബബന്ധങ്ങളുടെ പവിത്രത, മാതാപിതാക്കളുടെ ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങളിൽ വിഖ്യാതപണ്ഡിതനായ ആർച്ച് ബിഷപ് ഫുൾട്ടൻ ജെ ഷീൻ നൽകുന്ന ഉദ്ബോധനം. സോഷ്യൽ മീഡിയയിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും കുട്ടികൾ അടിമപ്പെടുകയും വ്യക്തിത്വം വികലമാവുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ബോധനങ്ങൾ ഏറെ പ്രസക്തമാണ്. തോമസ് ചവറാനിയുടെ പരിഭാഷ.
മുഖമൊഴികൾ
പാവുണ്ണി കാരമുക്ക്
പേജ് 132
വില ₹ 100
ഫോണ്-9847390695
തൃശൂർ വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവക പ്രസിദ്ധീകരണമായ ആമ്മേൻ മാസികയിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരം. വിവിധ തലങ്ങളിലുള്ള സമകാലിക സംഭവങ്ങളെ ക്രൈസ്തവ കാഴ്പ്പാടിൽ അപഗ്രഥിക്കുന്നു.